ഭക്ഷണം വയറിൽ ഇല്ലാണ്ട് അവർക്കു ഇത്ര കാശുവൽ ആയി ജീവിക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇപ്പൊ പുറത്തിറങ്ങുവാണേൽ എനിക്ക് ഇവരെ പേടിക്കാതെ തന്നെ ഗ്രാമത്തെ വീക്ഷിക്കാം ഇവരെ പേടിക്കണ്ട എന്നല്ല എന്നാലും സ്ത്രീകളും കുട്ടികളും ആകുമ്പോൾ അധികം പേടിക്കേണ്ട വരില്ല ഇവരെ പറഞ്ഞു കാര്യങ്ങൾ മനസിലാക്കിയാൽ ആണുങ്ങൾ വരുമ്പോൾ ഇവർ അവരെ ഒന്ന് ഇളക്കാൻ സാധ്യത ഉണ്ട് എങ്ങാനും അവർ ഹോസ്റ്റൈൽ ആണെങ്കിൽ ഇവർ ഒന്ന് ശുപാർശ ചെയ്താൽ കുറച്ചു അയഞ്ഞേക്കാം ഞാൻ പയ്യെ ഡോർ തുറക്കാൻ തീരുമാനിച്ചു കുറച്ചു തുറന്നപ്പോൾ തന്നെ പുറത്തേക്ക് കാണാൻ
സാധിക്കുന്നുന്നുണ്ട് എന്റെ കണക്കു കൂട്ടലുകൾക്ക് വിപരീതം ആയി കുട്ടികൾ മാത്രം അല്ല കളിക്കുന്നത് കുറച്ചു മുതിർന്ന പെൺകുട്ടികളും കളിക്കുന്നുണ്ട് എന്നാൽ ആൺകുട്ടികളിൽ ചെറിയ കുട്ടികൾ മാത്രമേ ഒള്ളൂ അവരുടെ വേഷം സാധാരണ പോലെ തന്നെയാണ് ഉള്ളത് ഷർട്ടും പാട്ടിയാല പോലത്തെ പാന്റും കുറച്ചു കുട്ടികൾ ജുബ്ബയും അതു പോലെ തന്നെ ഉള്ള പാന്റും ഇട്ടിട്ടുണ്ട് ചെറിയ പെൺകുട്ടികൾ വെള്ള ബെറ്റിക്കോട്ട് ആണ് കൂടുതലും എന്നാൽ കുറച്ചു വലുതായ പെൺകുട്ടികൾ മിടിയും ബ്ലൗസുമാണ് വേഷം
അതിലും മുതിർന്ന പെൺകുട്ടികൾ ദാവണി യും പെട്ടെന്ന് ദാവണി കണ്ടപ്പോൾ ചെമ്പരത്തിയെ ഓർമ വന്നു അവളുടെ കരിനീല കണ്ണും ചുവന്ന കവിളും ചുവന്നുതുടുത്ത ചുണ്ടുകളും പെട്ടെന്നുതന്നെ ഞാൻ സ്വായസബോധം വീണ്ടെടുത്തു, ഒരു യക്ഷിയാണ് പെണ്ണ് അതിനെ ആണ് സ്വോപ്നം കാണുന്നത്,വീണ്ടും കുട്ടികളിലേക്ക് ശ്രദ്ധ ചെലുത്തി എല്ലാവരും വിചാരിച്ച പോലെ തന്നെ ആരോഗ്യവൻമാർ ആണ് ഒന്നുകൂടെ വാതിൽ മാറ്റി നോക്കിയപ്പോൾ സൈഡിലൂടെ കൂടുതൽ ചെറിയ കുടിലുകൾ കാണാം അതിനു മുമ്പിലാണ് സ്ത്രീകൾ ഉള്ളത് അവർ എന്തൊക്കെയോ ധാന്യങ്ങൾ പാഴയിൽ ഉണക്കാൻ വിരിക്കുകയാണ്
അതിനിടയിൽ ആണ് ഇവർ സംസാരിക്കുന്നത് കുറച്ചപ്പുറത്തു വേറെ കുടിലിന്റെ മുമ്പിൽ വേറെ ടീം ഉണ്ട് എന്നാൽ വ്യക്തമായി കാണാൻ വാതിൽ മുഴുവൻ തുറക്കണം അവരുടെ വേഷവും ദാവണി ആണ് ഞാൻ പതിയെ തുറന്ന വാതിൽ തിരിച്ചു അടച്ചു കയർ കട്ടിലിൽ വന്നിരുന്നു അവരാരും എന്നെ കണ്ടിട്ടില്ല. ഇപ്പൊ പുറത്തിറങ്ങുന്നത് അത്ര പന്തിയല്ല എന്ന് തോന്നുന്ന പോലെ, ഇവിടെ ഉള്ളവർ സ്ത്രീകളുടെ മാനത്തിന് വല്ലാണ്ട് വില കല്പിക്കുന്നുണ്ട് എന്ന് തോന്നുന്നു