കിനാവ് പോലെ 6 [Fireblade]

Posted by

ഞാൻ അർഹിക്കാത്ത ക്രെഡിറ്റ്‌ എടുത്തില്ല …അവൻ സന്തോഷത്തോടെ തലകുലുക്കി ….ശേഷം ഞങ്ങൾ തിരികെ അവരുടെ അരികിൽ പോയി …നിത്യ ചിരിച്ചു കളിച്ചു ഞങ്ങടെ അരികിൽ വന്നു …

” ഡാൻസ് എങ്ങനുണ്ടാർന്നു മനുവേട്ടാ ….?? ”
അവൾ ചോദിച്ചപ്പോൾ ഞാൻ ഉത്തരം മുട്ടി നിന്നു , അയ്യോ…! അങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലോ , പെങ്ങന്മാരുടെ റിഹേഴ്സൽ ഇടക്ക് കണ്ടിരുന്ന ഓർമ്മയെങ്കിലും ഉണ്ട് ,ഇത് ഒരു പിടിയും ഇല്ല ….

” അടിപൊളി ആയിരുന്നല്ലോ ….നിന്റെ പെർഫോമൻസ് സൂപ്പർ …!! ”
ഒന്നും നോക്കീല ,ഞാൻ ചുമ്മാ കത്തിച്ചു …ശബരി തലയറഞ്ഞു ചിരിച്ചു …അവന്റെ ചിരി കണ്ടപ്പോൾ അവൾക്കു ഏതാണ്ട് കാര്യം മനസ്സിലായെന്നു തോന്നുന്നു ..

 

” ഓഹ് …..ശെരി , താങ്ക്സ് ….”
അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു …

 

” എന്റെടീ നീ പിണങ്ങോന്നും വേണ്ട , ഇവൻ ആ ടൈമിലോക്കെ നിന്റെ ഫ്രണ്ടിന്റെ അടുത്തു പുഷ്പിച്ചുകൊണ്ടിരിക്കുവാരുന്നു ….നിന്റെ ഡാൻസൊന്നും കാണാൻ ചെങ്ങായ്‌ക്ക് സമയം കിട്ടീല ….നീ ക്ഷമി …..

അവൻ അതുപറഞ്ഞു വീണ്ടും ചിരിയോടു ചിരി …അതും കണ്ടുകൊണ്ടാണ് പെങ്ങന്മാർ വന്നത് …

 

” എന്താണ് ഇത്ര വല്ല്യേ തമാശ ….” മഞ്ജിമയുടേതാണ് ചോദ്യം , പക്ഷെ അതിനിടക്ക് കേറി നിത്യ വക വേറൊരു ചോദ്യം …

” പുഷ്പ്പിച്ചെന്നോ , ആരോട് ….?? ഹ്മം ….അമ്മുവിനോടാണോ ..?? എപ്പോ …? ന്നിട്ട് എന്താ ഉണ്ടായേ …???
ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യം ചോദിച്ചു അവൾ ഉണ്ടക്കണ്ണും തുറിച്ചു നിന്നു …ആ ചോദ്യം കേട്ടു പെങ്ങന്മാരും അവിശ്വസനീയതയോടെ എന്നെ നോക്കി …അമ്മു ആ സമയത്തുതന്നെ ഞങ്ങളെ നോക്കി കൂട്ടത്തിലേക്കു വന്നു …അതോടെ എല്ലാവരും നിശബ്ദരായി ….അവൾ വന്നത് അബദ്ധമായോ എന്ന മട്ടിൽ എല്ലാരേയും നോക്കി , ഞാൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചു , അത് കണ്ടപ്പോൾ അവളുടെ മുഖത്തേക്ക് നാണം ഇരച്ചുകയറി ….ഇത് നോക്കി നിന്ന മറ്റുള്ളവർ ഓരോരുത്തരും ചിരി തുടങ്ങി …അവസാനം കൂട്ടച്ചിരിയായി മാറി ..എന്തായിരുന്നു ഞങ്ങൾ സംസാരിച്ച വിഷയമെന്നു ഇപ്പൊ അമ്മുവിന് മനസിലായിട്ടുണ്ടാകും …അതുകൊണ്ടാകാം അവൾ തിരികെ അമ്മമാരുടെ ഇടയിലേക്ക് പോയി നിത്യയെ കൊഞ്ഞനം കാണിച്ചു …

 

” മനുവേട്ടാ ….അവൾ സമ്മതിച്ചോ …ഒന്ന് പറ …!! “” നിത്യക്ക് വീണ്ടും സംശയം …

 

” അങ്ങനെയൊന്നും പറഞ്ഞില്ല , പക്ഷെ നോ എന്നും പറഞ്ഞില്ല ….ഇവൻ കോനിഷ്ടു പിടിച്ച ചോദ്യമാണ് ചോദിച്ചത് , അതിനുള്ള ഉത്തരമേ കിട്ടിയുള്ളൂ …”

ശബരി പറഞ്ഞത് ആർക്കും ഒന്നും മനസിലായില്ല ..അപ്പോഴാണ് അമ്മ കൈകാട്ടി വിളിച്ചത് …ഞാൻ ശബരിയോട് പറഞ്ഞുകൊടുക്കാൻ പറഞ്ഞു അങ്ങോട്ട്‌ ചെന്നു …

 

” അമ്മുവിന് ബാത്‌റൂമിൽ പോണംത്രെ , നീ അവരുടെ കൂടെ ഒന്ന് ചെന്നുകൊടുക്ക് …”
അമ്മ പറഞ്ഞു , ഞാൻ തലയാട്ടി …അമ്മു അമ്മയെ കൂട്ടി മുന്നിൽ നടന്നു , അവളുടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു , അവരെ വെറുപ്പിക്കാതിരിക്കാൻ ഇടയ്ക്കു ഞാൻ മൂളിക്കൊടുത്തു, അതിനൊപ്പം അവളുടെ നടത്തം നോക്കി പിന്നാലെ നടന്നു ..ബാത്റൂമിന് 3 സ്റ്റെപ്പുകൾ ഉണ്ട് , അത് കേറിയപ്പോൾ അവൾ തട്ടി വീഴാതിരിക്കാൻ പാട്ടുപാവാട കണങ്കാൽ വരെ പൊക്കി , അപ്പോൾ ഞാൻ അവളുടെ കാലുകൾ കണ്ടു , വെളുത്തു

Leave a Reply

Your email address will not be published. Required fields are marked *