ലവ് ബൈറ്റ് 5 [കാവൽക്കാരൻ]

Posted by

 

രക്ഷപ്പെട്ടു എന്നുവിചാരിച്ച പുള്ളിക്ക് പക്ഷെ തെറ്റുപറ്റി….

 

പിറ്റേ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ ചേച്ചി ഗിരിയേട്ടനെ നമ്മുടെ കവലയിൽ വെച്ച് കയ്യോടെ പിടികൂടി. പിന്നെ അവിടെ നടന്നത് ചരിത്രമാണ്! നിലത്ത് കിടന്ന ഒരു ഉണങ്ങിയ മടലും എടുത്തുകൊണ്ട് ചേച്ചി ഗിരിയേട്ടന്റെ പുറകെ ഓടിപ്പിടിച്ച് അടിച്ച അടി… ഉഫ് എന്റെമോനെ ! ഒരു യഥാർത്ഥ സൈക്കോയാണെന്റെ ചേച്ചി എന്ന് ഞാൻ ഉറപ്പിക്കുകയായിരുന്നു……

 

ഇവിടുത്തുകാർക്കൊക്കെ ഗിരിയേട്ടനെ എന്റെ ചേച്ചി ഇങ്ങനെ ഓടിച്ചിട്ട് തല്ലുന്നത് സ്ഥിരം കാഴ്ചയായതക്കൊണ്ട് തന്നെ അവരതൊക്കെ ചിരിച്ചു തള്ളാറാണ് പതിവ്…..

 

പിന്നെ ഇതൊക്കെ എന്റെ ചേച്ചി ആയതുകൊണ്ട് മാത്രമാണ് ഗിരിയേട്ടൻ സഹിക്കുന്നത് ട്ടോ.

 

ഗിരിയേട്ടനെപ്പോലെ ഒരുത്തന്റെ കയ്യിൽ ചേച്ചിയെ കണ്ണും പൂട്ടി ഏൽപ്പിക്കാം, അമ്മാതിരി സ്വർണ്ണമാണ് കക്ഷി.

 

അവർ തമ്മിലുള്ള ഈ കളി എങ്ങനെയെങ്കിലും അവസാനിപ്പിച്ച്, അവർ തന്നെ വന്ന് പറഞ്ഞാൽ കല്യാണം നടത്തിക്കൊടുക്കാൻ കാത്തുനിൽക്കുകയാണ് ഞങ്ങൾ രണ്ട് വീട്ടുകാരും.

 

എന്തായാലും ഇപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ഗിരിയേട്ടനാണ്. ഈ രാത്രിയിൽ, ചോരയും തല്ലിപ്പൊളിക്കലും നടന്ന എന്റെ കടയിലേക്ക് പോകാൻ ഇതിലും വലിയൊരു കൂട്ട് എനിക്ക് കിട്ടാനില്ല! ഇരുട്ടിനെയും പ്രേതങ്ങളെയുംമൊക്കെ പേടിയുള്ള എനിക്ക് ഈ ബാലയ്യ കൂട്ടിനുണ്ടെങ്കിൽ പിന്നെ ഒന്നിനെയും ഭയക്കേണ്ടതില്ലല്ലോ.

 

ഞാൻ വേഗം ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി ഗിരിയേട്ടന്റെ അടുത്തേക്ക് ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *