ലവ് ബൈറ്റ് 5 [കാവൽക്കാരൻ]

Posted by

 

വെറുതെ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ലല്ലോ.

 

പോകുന്ന വഴിക്ക് ഞാൻ വണ്ടി ഒരു നല്ല ഹോട്ടലിന്റെ മുന്നിൽ നിർത്തി. ഹോസ്പിറ്റലിൽ വെച്ച് എന്റെ ചേച്ചിയുടെ കഞ്ഞികുടി മൊത്തമായി മുടങ്ങിയതല്ലേ. ആ വിശപ്പും വെച്ച് അവൾ വീട്ടിൽ ചെന്നാൽ പിന്നെ എന്നെ പച്ചയ്ക്ക് തിന്നുമെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ വേഗം പുറത്തിറങ്ങി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിക്കൻ ബിരിയാണി പാഴ്സൽ വാങ്ങി.

 

കാറിൽ തിരികെ കയറി ഞാൻ ആ ചൂട് കവർ പുറകിലെ സീറ്റിലേക്ക് നീട്ടി. ബിരിയാണിയുടെ മണം അടിച്ചതും ചേച്ചിയുടെ വാടിയ മുഖത്ത് പെട്ടെന്ന് ആയിരം വാട്സിന്റെ ഒരു ബൾബ് കത്തിയതുപോലെ പ്രകാശം പരന്നു!

 

“ഇന്നാ പിടിച്ചോ… നിനക്കുള്ളതാ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അവൾ ആവേശത്തോടെ ആ കവർ വാങ്ങി. ശേഷം എന്നെ നോക്കി വല്ലാത്തൊരു കള്ളച്ചിരി ചിരിച്ചു.

 

“താങ്ക്യൂ വാവേ…” എന്ന് മധുരമായി പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞ് എന്റെ വലത്തെ കവിളിൽ ആഞ്ഞൊരു കടി തന്നു!

 

“ആഹ്… എന്റമ്മേ… എടി വിടടി!” ഞാൻ വേദനയോടെ അലറിപ്പോയി.

 

ജീവൻ പോകുന്ന വേദനയായിരുന്നു അത്! രാവിലെ ഹോസ്പിറ്റലിൽ വെച്ച് അമ്മയ്ക്ക് കൊടുത്ത അതേ പണി അവൾ എനിക്കും തന്നു. എന്റെ കണ്ണിൽ നിന്ന് ശരിക്കും പൊന്നീച്ച പറന്നുപോയി.പാവം തള്ള വെറുതെയാണോ കാറികൂവിയിരുന്നത്….

 

ഞാൻ കവിളും പൊത്തിപ്പിടിച്ച് അവളെ നോക്കി കണ്ണുരുട്ടി. അവൾക്ക് ഒരു കൂസലുമില്ല. എന്റെ കവിളിൽ അവൾ കടിച്ചതിന്റെ ചുവന്ന പാട് തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ ശരിക്കും വേദനിക്കുന്നുണ്ടെന്നും കണ്ടപ്പോൾ കക്ഷി പെട്ടെന്ന് ഗിയർ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *