..അങ്ങനെ മൂന്ന് മാസം കഴിഞ്ഞു പോയി റസിയുടെ ഷോപ്പിലെ ബിസിനസ് പച്ചപിടിച്ചു വിനുവും ആയിട്ടുള്ള സൗഹൃദം അവൾ തുടർന്നുകൊണ്ടേയിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം അവൾ വിനുവിനെ വിളിച്ചു…
ഡാ വിനു എനിക്ക് ഒന്ന് എമർജൻസി ആയിട്ട് നാട്ടിൽ പോകണം..
എന്ത് പറ്റി ഇത്താ..
ഉമ്മായ്ക്കു സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.
നീ ഇടക്ക് ഷോപ്പിൽ ഒന്ന് ശ്രദിച്ചേക്കണം..അവിടെയുള്ള ഒരാൾ പുതിയ സ്റ്റാഫ് ആണ്..
ഇത്തയുടെ ഫ്ലൈറ്റ് എപ്പോഴാണ്..
ഇന്ന് വൈകീട്ട്..
നാട്ടിൽ എത്തിയിട്ടു വിളിക്…
……അന്ന് വൈകിട്ട് റസിയ നാട്ടിലേക്ക് തിരിച്ചു…….
മുഹബ്ബത്തിന്റെ പട്ടുറുമാൽ
പതിവുപോലെ
ജോലിയും കഴിഞ്ഞു വിനു റൂമിൽ എത്തി വീട്ടിൽ വിളിച്ചു പാർക്കിൽ നടക്കാൻ ഇറങ്ങി..
ദുബായിൽ ജോലിചെയ്യുന്ന ബാച്ചിലേഴ്സ് ആയ മിക്ക പ്രവാസികളും എങ്ങനെയൊക്കെ തന്നെയാണ്..
അവൻ കുറച്ചു അകലം നടന്നു നീങ്ങി… ഒടുവിൽ അവിടെയുള്ള
ചെയറിൽ ഇരുന്നു…
തൊട്ടു അടുത്തായി ബ്രൗൺ നിറത്തിലുള്ള പർദ്ദ അണിഞ്ഞ ഒരു പെണ്ണും ഒരു കുട്ടിയും ഇരിക്കുന്നു. അവർ എണീറ്റു പോകാനായി തുടങ്ങി.
. ഹാൻഡ് bag താഴെ വീണു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു..
ഉടനെ അവൻ അവരെ വിളിച്ചു..
Hello.. Maame…
Your pouch fallen down.
അവൻ അവളുടെ അടുത്ത് എത്തി..
Thank you… Thank you very much..
വിനുവിന്റെ മുഖത്തേക്കു അവൾ സന്തോഷത്തോടെ നോക്കി..
Whats your name?
My name is Vineeth…
മലയാളി ആണോ? ഉടൻ അവളുടെ അടുത്ത ചോദ്യം വന്നു..
അത് കേട്ടു വിനുവിന്റെ സന്തോഷം ആയി…
അതെ…
ഞാൻ വിചാരിച്ചു നിങ്ങൾ വല്ല അറബിയോ, പാകിസ്ഥാനിയോ ആയിരിക്കും എന്ന്..
അയ്യോ ഞാൻ അറബിയും പാകിസ്ഥാനി ഒന്നുമല്ല ഒന്നും അല്ല..
നല്ല ഒന്നാന്തരം മലയാളിയാണ് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.