മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]

Posted by

വിഷമെങ്കിൽ പറയേണ്ട..
ഇത്തക്കു എന്താണ്‌ ഇത്ര ടെൻഷൻ …
ഞാൻ ഓരോ ദിവസവും എങ്ങനെയോ കടന്നു പോകുന്നതാണ് വിനു..

ഫാമിലിയിൽ അല്പം പ്രശ്നങ്ങളൊക്കെ ഉണ്ട്…

റസിയയുടെ കണ്ണുകൾ നിറഞ്ഞു…

ഞാൻ ചോദിച്ചത് വിഷമം ആയോ ഇത്താ..

വിഷമം ഒന്നും ഇല്ലടാ ആരോടാണെങ്കിലും പറയണ്ടേ..
സഹിച്ചു സഹിച്ചു മടുത്തു..

എന്റെ കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്..

അങ്ങനെയൊന്നും പറയല്ലേ ഇത്താ ഇതൊക്കെ താൽക്കാലികമല്ലേ എല്ലാം ശരിയാവും..

” കെട്ടിയവനുമായി അത്ര സുഖത്തിലല്ല എന്നു റസിയയുടെ പല സംസാരത്തിൽ നിന്നും വിനു മനസിലാക്കി ”

കോഫി കുടിക്കൂ വിനു എന്റെ ഓരോ കാര്യങ്ങൾ കേട്ടു നീ വിഷമിക്കണ്ട..

ലൈഫിൽ എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും ഇത്താ.. എന്നെകിലും ശരിയാകും എന്ന്‌ കരുതി നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ ജീവിക്കുക..

അത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖം മാറിയത് ശ്രദ്ധിച്ചു..

എന്താടാ നിനക്ക് പറ്റിയെ..
ഒന്നുമില്ല..
അല്ല എന്തോ നീ ആലോചിച്ചു..

എന്തുണ്ടെങ്കിലും നീ പറ വിനു.
.
ഞാൻ എന്റെ ഓരോ വിഷമങ്ങൾ ചിന്തിച്ചു ഇത്തയെ പോലെ എപ്പോഴും ഇങ്ങനെ സങ്കടപ്പെടുകയും ഒന്നും ചെയ്യാറില്ല..

എപ്പോയൊന്നുമില്ലടാ. വല്ല ചിന്തയും വന്നാൽ ഞാൻ ആകെ അസ്വസ്ഥയാകും..
അപ്പോൾ മുനീർഇക്കയോട് പറഞ്ഞാൽ പോരെ..

അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല വിനു ..

പൈസയാണ് എല്ലാത്തിന്റെയും നിലനിൽപ്..അത് ഇല്ലെങ്കിൽ..

ഇതു കേട്ടപ്പോൾ ശരിയാണ് വിനുവിനും തോന്നിത്തുടങ്ങി..

അത് ശരിയാണ് ഇത്താ പണം ആണ് എല്ലാം നിയന്ത്രിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *