മുത്തശ്ശൻ :ഇതെന്ത് പറ്റി ഉണ്ണിയെ…
കുട്ടൻ :കുളത്തിൽ തെന്നി വീണു കാല് നന്നായി ഇടിച്ചിട്ടുണ്ട്…
അപ്പോഴേക്കും മുത്തശ്ശിയും നന്ദിനിയും അങ്ങോട്ട് എത്തി.
മുത്തശ്ശി :എന്താ… കുഞ്ഞേ എന്താ പറ്റിയെ….!
കുട്ടൻ :കുളത്തിൽ വഴുക്കി വീണു….
മുത്തശ്ശൻ :ഇങ്ങോട്ട് കയറി കസേരയിൽ ഇരിക്ക്. കുട്ടാ ഇങ്ങ് മുകളിലേക്ക് കയറി ഇരിക്ക് നോക്കട്ടെ..
ശ്യാം ഒരു വിധത്തിൽ കുട്ടന്റെ കൈ പിടിച്ചു കസേരയിൽ കയറി ഇരുന്നു.
മുത്തശ്ശൻ :ഓഹ്ഹ് തൊലി പോയിട്ടുണ്ട്…
മുത്തശ്ശി :ചോര പൊടിഞ്ഞിരിക്കണു, നന്നായി കുറച്ചു ചോര പോയിരുന്നു എങ്കിൽ ആ വേദന അങ്ങ് കുറഞ്ഞേനെ…
ശ്യാം പെട്ടെന്ന് കുട്ടന്റെ മുഖത്ത് നോക്കി. അവൻ ചിരി ഒളിപ്പിച്ചു പിടിച്ചു നിൽക്കുന്നത് ശ്യാം കണ്ടു..
മുത്തശ്ശി :നന്ദിനി മോളെ..
നന്ദിനി :ആ മുത്തശ്ശി…
മുത്തശ്ശി :എന്റെ മുറിയിൽ തൈലം ഇരിപ്പുണ്ട് അത് ഇങ്ങ് എടുക്ക്…
നന്ദിനി :അഹ് മുത്തശ്ശി…
നന്ദിനി അകത്തേക്ക് പോയപ്പോൾ ശ്യാമിന്റെ കണ്ണുകൾ മെല്ലെ ഒന്ന് ഇടറി.
നന്ദിനി പെട്ടെന്ന് തന്നെ തൈലവുമായി വന്നു…മുത്തശ്ശി അത് വാങ്ങി കൈവെള്ളയിൽ ഒഴിച്ചു…
മുത്തശ്ശി :വേദനക്ക് നല്ലത് ആണ്…
ശ്യാം തലയാട്ടി…
മുത്തശ്ശി കൈയിൽ പകർന്നെടുത്ത തൈലം കൈ വെള്ളയിൽ നിന്ന് കാലിന്റെ ചതവ് പറ്റിയ ഭാഗത്തേക്ക് തേച്ച് അമർത്തിയതും…
ശ്യാം :എന്റമ്മോ…..!
ശ്യാമിന്റെ കരച്ചിലും എക്സ്പ്രേക്ഷനും കുട്ടനെയും നന്ദിനിയേയും ഒരുപോലെ ചിരിപ്പിച്ചു. നന്ദിനി കൈകൊണ്ട് മൂക്ക് തപ്പി പിടിച്ചു മെല്ലെ ചിരി കണ്ട്രോൾ ചെയ്തു.