കുട്ടൻ നന്ദിനിയെ കൊണ്ട് ഹാർബറിൽ പോയി. അവിടെ വെച്ച് കുട്ടൻ പറഞ്ഞത് അനുസരിച്ചു നന്ദിനി ശ്യാമിനെ കാൾ ചെയ്ത് വിളിപ്പിച്ചു…ബാഗിൽ കാശ് എന്ന രീതിയിൽ ശ്യാം ബോട്ടിൽ എത്തി എന്നാൽ അവളെ കൊണ്ട് പോകാൻ ആയിരുന്നു അവൻ വന്നത്. ശ്യാം നന്ദിനിയുടെ അടുത്തേക്ക് വന്നപ്പോൾ ബോട്ട് ഓൺ ആവുകയും കടലിലേക്ക് ബോട്ട് പോവുകയും ചെയ്തു. ഒന്നും മനസ്സിൽ ആകാതെ ശ്യാം ബോട്ടിൽ തന്നെ നിന്നു. അവനിൽ മെല്ലെ ഭയം വെച്ച് തുടങ്ങി… ബോട്ട് ഓടിച്ചു കൊണ്ട് പോകുന്ന ഒരു സഹായി അവൾക്ക് ഉണ്ടെന്ന് അവനു മനസ്സിൽ ആയി… കടലിന്റെ കുറച്ചു ഉള്ളിലേക്ക് ചെന്ന് ബോട്ട് ഓഫ് ചെയ്തു ആ രൂപം അവന്റെ കണ്മുന്നിൽ വന്നു നിന്നു… കുട്ടനെ കണ്ടതും അവൻ ഭയന്നു വിറച്ചു…
ശ്യാം :നീ എന്താ ഇവിടെ…!
പറഞ്ഞു തീരും മുന്നേ കുട്ടന്റെ കൈകൾ അവന്റെ കോളറിൽ വീണു… പിടിച്ചു പൊക്കി എടുത്തു ബോട്ടിന്റെ തറയിൽ ഇട്ടു… അവളുടെ മുന്നിൽ ഇട്ട് ശ്യാമിന്റെ മുഖത്തേക്ക് ആഞ്ഞു ആഞ്ഞു ഇടിക്കാൻ തുടങ്ങി കുട്ടൻ. അവന്റെ മുന്നിലെ നിരയിൽ മൂന്നു നാലു പല്ലുകൾ തുടർച്ചയായി ഇടിച്ചപ്പോൾ അകത്തേക്ക് വീണു.. വായിൽ മുഴുവൻ രക്തം തുപ്പി ശ്യാം കരഞ്ഞു….
ശ്യാം :കുട്ടാ പ്ലീസ്… എന്നേ ഒന്നും ചെയ്യരുത്….. പ്ലീസ് നമ്മൾ ഒരുമിച്ചു ഒരുപാട് കറങ്ങി നടന്നത് അല്ലെ.. എടാ നീ എന്റെ ചങ്ക് അല്ലെ….
കുട്ടൻ :ചങ്ക്…. ചങ്ക്…. അല്ലെ…. നീ എന്റെ ചങ്ക് ആടാ പറിച്ചു എടുത്തു കൊണ്ട് പോയത്…. എന്നിട്ട് എന്റെ മുന്നിൽ കിടന്നു നീ കുറെ അവരാതിച്ചു… സ്നേഹിച്ച പെണ്ണ് നമ്മളെ ദേഷ്യം കാണിച്ചു സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ അത് നിനക്ക് അറിയില്ലല്ലോ…. എടാ പന്ന നാറി….