അപ്പോഴാണ് കോളറ വന്നത്. ആദ്യം എൻ്റെയമ്മീജാൻ പോയി. പിന്നാലെ മിയാനും. അവൻ്റെ കണ്ണുകൾ നിറഞ്ഞു.. ശബ്ദമിടറി. സ്റ്റെല്ലയവൻ്റെ കൈകളിൽ മെല്ലെത്തലോടി. കുമുദ് എഴുന്നേറ്റ് അവൻ്റെ മുഖം കൈകളിലാക്കി, രണ്ടുകണ്ണുകളിലും ചുംബിച്ചു.. കണ്ണീരിൻ്റെ ഉപ്പവളുടെ ചുണ്ടുകളിലലിഞ്ഞു… കുറച്ചുനേരം ആരുമൊന്നും മിണ്ടിയില്ല.
നീ ഡാഡീടെയൊപ്പം എങ്ങനെയാണ് കൂടിയത്? സ്റ്റെല്ലയുടെ ചോദ്യം കേട്ടവനുണർന്നു.
മിയാനും അമ്മീം പോയേപ്പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. അയൽപ്പക്കത്തുള്ള മേശിരി ആണ് എന്നേയും വാർക്കപ്പണിക്കാരുടെ സംഘത്തിൽ ചേർത്തത്. ഭോപ്പാൽ, കാൺപൂർ…അവസാനത്തെ പണി ബോംബേയിലായിരുന്നു. ഡിസൂസ സാബെന്നെയവിടെ ബിൽഡിംഗ് സൈറ്റിൽ കണ്ടതാണ്. വരുന്നോ എന്നു ചോദിച്ചു. ഞാനിങ്ങു പോന്നു.
കുമുദ് അവൻ്റെ കാലുകൾക്കിടയിലേക്ക് കയറി നിന്നു. നീ ഈ ദുഷ്ട്ടത്തരമെവിടെ നിന്നു പഠിച്ചു? അതേ.. സ്റ്റെല്ലയും പങ്കുചേർന്നു.. കാട്ടാളൻ! ഞങ്ങളെ നീ കടിച്ചുകീറും.
എനിക്കറിയില്ല! അവൻ അവരെ മാറി മാറി നോക്കി. ചിലസമയങ്ങളിൽ സ്വഭാവം മാറും. നോവിപ്പിക്കാൻ തോന്നും… അവൻ മുഖം പൊത്തി. സ്റ്റെല്ല മെല്ലെയാ കൈകൾ പിടിച്ചുമാറ്റി.. സാരമില്ല.. അവളുമെഴുന്നേറ്റു..
ശ്യാം തലയൊന്നു കുടഞ്ഞു… എന്നിട്ടവനുമെണീറ്റു. ഇവിടെയെന്താണ് ചെയ്യണ്ടത്?
ഇതെനിക്ക് സ്വന്തമിടമാക്കണം. സോഫ, കസേരകൾ, മേശ, ടീവി… കിടപ്പുമാത്രം താഴത്ത്. സ്റ്റെല്ല ചുറ്റിലും കണ്ണോടിച്ചു.
നിലം തടിയാണ്. മൊത്തം പോളിഷ് ചെയ്യാം. ഇവിടെ ഓടുകൾ മാറ്റി ചില്ലോടിടാം. അപ്പോൾ വെളിച്ചം കേറും. ലൈറ്റിൻ്റെ പ്ലഗ് പോയിൻ്റുണ്ട്. അവിടെ നിന്നും ടീവി കണക്റ്റ് ചെയ്യാം.
അറ്റത്തുള്ള ചെറിയ ജനാലകൾ അവൻ തളളി നോക്കി. ഈ പാളികളിൽ പലകയടിക്കണം. പിന്നെ സെറ്റിയും കസേരയും ഭാഗങ്ങളാക്കി കൊണ്ടുവന്ന് ഇവിടെ വെച്ച് കൂട്ടിച്ചേർക്കാം. പക്ഷേ ആ കോണി മാറ്റണം. അതെന്നെക്കൊണ്ട് കഴിയില്ല. ആശാരിയെ വരുത്തണം. ഞാൻ സഹായിക്കാം. ചുമരുകൾ അവസാനം പെയിൻ്റു ചെയ്യാം.
പെണ്ണുങ്ങളു രണ്ടും അന്തം വിട്ട് അവൻ്റെ പ്ലാനുകൾ കേട്ടുനിന്നു. അരേ! നീ കൊള്ളാമല്ലോ! കുമുദ് അവൻ്റെ തോളിലൊന്നിടിച്ചു.
ഹഹഹ… പെണ്ണേ! ഇനിയെന്തൊക്കെ നീ കാണാനിരിക്കുന്നു! അവൻ അവളുടെ കുണ്ടിക്കുതാഴെ കൈകൾ ചുറ്റിയവളെ എടുത്തുയർത്തി… ഒന്നു കറക്കി…
ആ… എന്നെ വിടടാ! അവളാർത്തുകൊണ്ട് അവൻ്റെ ചുമലുകളിലടിച്ചു.
അവരെ കണ്ടപ്പോൾ സ്റ്റെല്ലയ്ക്ക് അസൂയയല്ല, ഏതോ നിർവ്വചിക്കാനാവാത്ത സങ്കടമാണ്… ദുഖമാണ് തോന്നിയത്. ജീസസ്! ഞങ്ങളെ മൂവരെയും നീ കാത്തോളണേ! അവൾ ഒരു കുരിശു വരച്ചു.