ഫ്രെഡ്ഡിയുടെ ചലനമറ്റ ശരീരം വെള്ളത്തിലെടുത്തെറിഞ്ഞിട്ട് ശ്യാം ബോട്ടിൻ്റെ മറുവശത്ത് കടലിലേക്ക് കൂപ്പുകുത്തി.. കരുത്തുള്ള, തളരാത്ത കൈകൾ കൊണ്ടു തുഴഞ്ഞ് അവൻ തീരത്തേക്കു നീന്തി…
വിജനമായ ബീച്ചിലൂടെ ഇരുളു വീണ ഇടങ്ങളിലൂടെ അവൻ നടന്നു… വഴിയിലെവിടെയോ ഒരു വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരുന്ന നിക്കറും ബനിയനും കൈക്കലാക്കി നനഞ്ഞ തുണികളവൻ മാറി… പാലത്തിൽ നിന്നും നദിയിലേക്കെറിഞ്ഞു… എപ്പൊഴോ ഒരു ലോറിയിൽ ലിഫ്റ്റു കിട്ടി. രാത്രി പത്തുമണിയോടെ പള്ളിമുറ്റത്തെ ബൈക്കിൽ കയറി ലെതർ ബാഗിലുണ്ടായിരുന്ന ചാവിയും മൊബൈലുമെടുത്തു… ആറേഴു മിസ്സ്കോളുകൾ! സ്റ്റെല്ലയുടേത്!
ബൈക്കിൻ്റെ താളം കേട്ട് മൂന്നു പേർ വില്ലയുടെ വാതിൽ തുറന്നോടി വന്നു.. സ്റ്റെല്ല, കുമുദ്, മത്തായി!
എബിയവരെ വാരിപ്പുണർന്നു….
ഞങ്ങൾ യാത്രയാവുന്നു… പുരുഷനും സ്ത്രീയും ഒരുമിച്ചു മന്ത്രിക്കുന്നതു പോലെ അവർക്കു തോന്നി…
ഒരിക്കൽക്കൂടി…എനിക്ക് ഈ അനുഭവങ്ങൾ നീ തന്നു… നിനക്കു നല്ലതു വരും… ശ്യാമവനെ ഒന്നു കെട്ടിപ്പിടിച്ചതു പോലെ എബിക്കനുഭവപ്പെട്ടു…
സ്റ്റ്രേഞ്ചർ ഇൻ ദ നൈറ്റ്… ഗുഡ്ബൈ… ആരോ മധുരമായി പാടുന്നുവോ..
(അവസാനിച്ചു)