കാരണം രണ്ടു മൂന്നു എഴുത്തുകള്‍ എനിക്ക് അക്കയുടെ വന്നിരുന്നു .. കൂടെ മലര്‍ മാസികയും .. പോരുന്നിടം വരെ ഞാനതില്‍ എഴുതിയിരുന്നു … നാലോ അഞ്ചോ കഥകള്‍ ഒന്നിച്ചെഴുതി കൊടുക്കും … പൈസ കിട്ടുമ്പോള്‍ ഒന്നിച്ചു കിട്ടനാണത് ഇടക്ക് എഴുതിയ കത്തില്‍ ഞാന്‍ തിരികെ ചെന്നൈയില്‍ വരുന്ന കാര്യം സൂചിപ്പിച്ചിരുന്നു … അതെന്തായി എന്നുള്ള ചോദ്യത്തിനാണ് ഞാന്‍ അപ്പന്‍റെ മരണ വിവരം അറിയിച്ചത് … റോജി നാട്ടില്‍ എത്തി കഴിഞ്ഞു ദുബായിക്ക് പോയിരുന്നു … അവിടെ കുറച്ചു ഫ്രെന്റ്സും റിലെറ്റിവ്സും ഉണ്ടെന്ന് …
നാട്ടില്‍ ജോലിയൊന്നും ശെരിയായില്ലയെന്നും മൂന്നാല് മാസങ്ങള്‍ കൂടി നോക്കിയിട്ട് മിക്കവാറും ചെന്നൈയ്ക്ക് തിരിക്കുമെന്നും ഞാനവനു മറുപടി അയച്ചു ..
കുറച്ചു ദിവസങ്ങള്‍ ആലപ്പുഴ തന്നെ നിന്നു, അതിനിടക്ക് തിരുവനന്തപുരം തുടങ്ങിയ ഫിനാന്‍ഷ്യല്‍ സിറ്റികളിലും കറങ്ങി നോക്കി ..
ഒരു മാസം കൂടി പിന്നിട്ടു കാണും …
ഒരു ദിവസം ബാവ കടന്നു വന്നു … കവലയില്‍ വണ്ടിയിറങ്ങി , അവിടെ നിന്നൊരാളുടെ സഹായത്തിലാണ് അവന്‍ വന്നത് …
അന്നവിടെ കിടന്ന്,എന്‍റെ വീട്ടില്‍ തങ്ങി ബാവ …നാട്ടില്‍ ഒരു കമ്പനി തുടങ്ങി ബാവ … പക്ഷെ ഓര്‍ഡര്‍ ഒന്നും കിട്ടി തുടങ്ങിയിട്ടില്ല … ബാലാരിഷ്ടിത ഉള്ള സ്ഥലത്തേക്ക് എങ്ങനെയാടാ നിന്നെ വിളിക്കുന്നെ എന്നവന്‍ ചോദിച്ചു …