” ബാസെ … കാളിയുമായി ആദ്യം കൂടുന്നതല്ലേ … നമുക്കൊരു ഷെയര്‍ അടിക്കാം .. ഒത്തിരി നാളായി “
കാളി നേരെ സന്തോമിലെക്കാണ് വണ്ടി വിട്ടത് .. ലൈറ്റ് ഹൌസിന്റെ പുറകിലൂടെ മീന്‍ മാര്‍ക്കറ്റിന്റെ അതിലെ അവന്‍ വണ്ടിയോടിച്ചു .. മീന്‍ മണക്കുന്ന വഴിയും പിന്നിട്ടു മസ്ദ, ബീച്ചിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ കുറെ ദൂരം മുന്നോട്ടു പോയി .
” സാര്‍ .. ഫൈവ് മിനുട്ട് …ഇതോ വരേ ” കാളി റോഡിനപ്പുറത്തുള്ള ഹൌസിംഗ് കോളനിയിലേക്ക് കയറി .. ഇടയ്ക്കു സര്‍ക്കാര്‍ വക വലിയ കെട്ടിടവും , അതിനു കീഴെ ഓലമേഞ്ഞ കുടിലുകളും …
” അവന്‍ എങ്ങോട്ട് പോയതാടാ ബാസെ?”
” വീട്ടിലെക്കണന്നു തോന്നുന്നു .. ഈ ഭാഗത്തെങ്ങാണ്ടാ അവന്‍റെ വീടെന്നു ഇടക്ക് പറഞ്ഞതായി ഓര്‍ക്കുന്നു “
” പാവം ..സരോ … ” റോജി വിഷമിക്കുന്ന മൂടിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി … മൂന്നാല് കെട്ടിടം കഴിഞ്ഞു വൈന്‍ ഷോപ്പ് എന്നെഴുതിയത് കണ്ടപ്പോള്‍ ഞാനവനെ കുട്ടി അങ്ങോട്ട് നടന്നു .. അവനു കുറ്റബോധം ഉണ്ടെന്നു തോന്നുന്നു …അവിടെ ഇരുന്നാല്‍ അവന്‍ ചിലപ്പോള്‍ സെന്റി ആയേക്കും …. ഒന്നാമതെ നൂറു കൂട്ടം പ്രശ്നങ്ങള്‍ ഉണ്ട് … വെറുതെ ഇതും കൂടി തലയിലേക്ക് ….