വാസന്തി ഒന്ന് ദേഷ്യപെട്ട പോലെ പറഞ്ഞു… എടി… നീയെന്താ ഇ പറയുന്നേ… അവരോടു ചോദിക്കാനോ… അങ്ങനെ ഒന്നുണ്ടെങ്കിൽ അവര് പറയുവോ…ഇനി അധവാ ഒന്നുമില്ലെങ്കിലും.. എന്റെ സംശയം ആണെങ്കിൽ അവർ എന്നെകുറിച്ച് എന്ത് കരുതും..അവരോടു ചോദിക്കുകയല്ല അവരറിയാതെ അവരെ മനസിലാക്കുകയാണ് വേണ്ടത്… ഇനി അവർ തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അവരുടെ കല്യാണം നടത്തികൊടുക്കാൻ നമ്മൾക്ക് ഒരു എതിർപ്പും ഉണ്ടാവില്ലല്ലോ….
അവർ തമ്മിൽ അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ എനിക്ക് പൂർണ സമ്മതമ നിന്റെ മകളെ എന്റെ മരുമകൾ ആകാൻ….
കമല പറഞ്ഞു… അതെനിക്കറിയില്ലേ…നിന്റെ മകൾ എന്റെ മകൻ അങ്ങനെ ഒന്നുണ്ടോ നമ്മൾ അവരെ സ്വന്തം മക്കൾ ആയല്ലേ കണ്ടിട്ടുള്ളൂ… ഇനി.. അവർക്കു… അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെങ്കിൽ നമ്മൾ ആരെങ്കിലും അതിനു എതിര് നിൽക്കുവോ… നിനക്കെങ്ങനെ തോന്നുന്നുണ്ടോ…. കമല കുറച്ചു സെന്റിമെന്റൽ ആയി…
വാസന്തി പറഞ്ഞു… ഞാൻ… അങ്ങനെയല്ലെടി പറഞ്ഞെ… അവരുടെ മനസ് നമ്മൾ അറിയണം..അത് നിനക്ക് സാധിക്കും… അവരുടെ മനസ്സറിഞ്ഞാൽ.. നമ്മുക്കൊരു തീരുമാനം എടുകാം…..
അവരെ രണ്ടു പേരെയും ഒരു താലി ചരടിൽ പിടിച്ചു കെട്ടാം..
കമല പറഞ്ഞു… മ്മ്… ഞാൻ… അവളുടെ മനസ്സറിയട്ടെ… എന്നിട്ട് ആലോചിക്കാം ബാക്കിയെല്ലാം.. രണ്ടിന്റെയും അച്ചന്മാർ നാട്ടിൽ ഇല്ലാത്തതു കൊണ്ട്… നമ്മുടെ പുറത്താണല്ലോ എല്ലാ ഭാരവും…സഹിച്ചല്ലേ പറ്റു… വാ…പിള്ളേര് അവിടെ നിന്നു ഇനിയും എന്തേലും ഒപ്പിക്കും മുന്പേഅങ്ങോട്ട് ചെല്ലാം…
കമലയും വാസന്തിയും അവരുടെ അടുത്തേക് നടന്നു…