‘അപ്പൻ എന്തിയെ, റബ്ബർ വെട്ടാൻ പോയോ’
‘ഉഹ്മ്….’
ഞാൻ പെട്ടെന്ന് തന്നെ ഫുഡ് കഴിച്ച്, ബാഗ് എല്ലാം എടുത്ത് അമ്മയോട് യാത്രയും പറഞ്ഞു ബസ്സ് സ്റ്റോപ്പിലേക്ക് ഓടി. ബസ്സ് എടുക്കറായി, 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഉളളൂ. ബസ്സിൽ കയറി അധികം കഴിയാതെ ബസ്സ് എടുത്തു. മുക്കാൽ മണിക്കൂർ കൊണ്ട് ബസ്സ് ടൗണിൽ എത്തി. അവിടെ നിന്നും അടുത്ത ബസ്സിൽ വേണം കണ്ണൂർ എത്താൻ, അവിടുന്ന് പിന്നേം വേറെ കുറച്ച് ദൂരം ബസ്സിൽ പോകണം. ഞാൻ കണ്ണൂർ ബസ്സ് നിർത്തിനിടത്തേക്ക് നടന്നു.
അവിടെ എത്തിയപ്പോൾ ഒരു ബസ് നിർത്തിയിട്ടുണ്ട്, ആൾകാർ കയറുന്നുണ്ട്, കണ്ടക്ടറും കിളിയും ആളെ വിളിച്ചു കയറ്റുന്നുണ്ട്, രണ്ട് പെണ്ണ്പിള്ളേര് മുൻപിലെ വാതിലിന്റെ അടുത്ത് നിൽപ്പുണ്ട്, വണ്ടി എടുക്കുന്നതിന് മുൻപ് മാത്രമേ പൊതുവെ ടൗണിൽ നിന്നും പാസ്സുകരെ കയറ്ററുള്ളൂ. ഞാനും പുറകിലെ വാതിലിന്റെ അടുത്ത് പോയി നിന്നു. അധികം കുട്ടികൾ ഒന്നും ഈ ടൈമിൽ ഉണ്ടാവാറില്ല, ബസ്സ് എടുക്കാൻ ഇനിയും ടൈം ഉണ്ട്. അതിലെ പോകുന്ന ഓരോ പെണ്ണുങ്ങളേം വായിനോക്കി ഞാൻ നിന്നു.
പെട്ടെന്ന് എന്തോ ഒച്ചപ്പാട് കേട്ട് ഞാൻ നോക്കുമ്പോൾ, കണ്ടക്ടർ വണ്ടിയിൽ കയറാൻ നിന്ന പെണ്കുട്ടികളോട് ചൂടാവുന്നതാണ്,
‘എന്നും ഈ ബസ്സിന് തന്നെ പോക്കണോ…. വേറെ ബസ്സ് ഒന്നുമില്ല….. എന്നും നിങ്ങൾ കൊണ്ടു പോകാൻ ഇത് സ്കൂൾ ബസ്സ് ഒന്നുമല്ല’
എനിക്ക് ഇതെല്ലാം കേട്ട് ചൊറിഞ്ഞു വരുന്നുണ്ട്, ഞാൻ അണെങ്കിൽ ഒറ്റയ്ക്ക് ആണ് കൂട്ടുകാർ ഒന്നുമില്ല. സാധാരണ ഇവിടുന്ന് കയറുന്ന ഒറ്റ തെണ്ടികളേം കാണുന്നില്ല, ആരേലും ഉണ്ടായിരുങ്കിൽ പോയി അയാളോട് നാല് പറയായിരുന്നു.
‘ ആരെ കാണാനാണോ രാവിലെ ഒരുങ്ങി കെട്ടി ഇറങ്ങുന്നത് ‘
‘ KSRTC ക്ക് പാസ്സ് ആക്കി പോയികൂടെ’
‘വെറുതെ നമ്മളെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് വരും’
അയാൾ ഒരു മയവും ഇല്ലാതെ അവരോട് ചൂടാവുന്നത്, അവർ അണെങ്കിൽ തിരിച്ച് ഒന്നും പറയാതെ കേട്ടു നിൽക്കുന്നു. ഇവർക്ക് നാണമില്ലേ ഇങ്ങനെ കേട്ടു നിക്കാൻ, ഞങ്ങളോട് ഇയാൾ ഇങ്ങനൊന്നും പറയാറില്ല. പറഞ്ഞാൽ അതിന്റെ അപ്പുറം തിരിച്ചു കേക്കണ്ടി വരുമെന്ന് പുള്ളിക്ക് അറിയാം. കുറച്ച് പ്രായം ഉള്ള ആളാണ്, എല്ലാവരുടെയും മുന്നിൽ ചുമ്മ ഷോ കാണിക്കുന്നതാണ്. സഹായതിനെന്ന പോലെ ആ പെണ്കുട്ടികൾ ചുറ്റും നോക്കുണ്ട്, എല്ലാവരും അവരെ ശ്രെദ്ധിക്കുണ്ടെങ്കിലും ആരും പ്രതികരിക്കുന്നില്ല. അവരുടെ പുറകി നിൽക്കുന്നത് കൊണ്ട് അവർ എന്നെ കണ്ടിട്ടില്ല