രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Posted by

“മ്മ്…”

ഞാൻ തലയാട്ടി..

“എന്ന ഞാൻ പോട്ടെ “

അവൾ പതിയെ തിരക്കി..

“പോണോ ?”

ഞാൻ ചിണുങ്ങിക്കൊണ്ട് ചോദിച്ചു .

“കൊഞ്ചല്ലേടാ ..”

അവൾ എന്നെ കളിയാക്കി , പിന്നെ തിരിഞ്ഞു നടന്നു . വാതിൽ തുറന്നു എന്നോടുന്ന ടാറ്റ കാണിച്ചു ഫ്ളയിങ് കിസ്സും തന്നു മഞ്ജുസ് മടങ്ങി..ഞാൻ സ്വല്പ നേരം ആ മുറിയിൽ തന്നെ ഇരുന്നു..കഴിഞ്ഞു പോയ നിമിഷങ്ങളും മഞ്ജുസിന്റെ കുട്ടിത്തവും എല്ലാം ഓർത്തിരുന്നു . പിന്നെ റൂമിലേക്ക് തന്നെ മടങ്ങി .

പിറ്റേന്ന് നേരത്തെ തന്നെ ഞങ്ങൾ ഹോട്ടലിൽ നിന്നും തിരിച്ചു . ഉച്ച കഴിയുന്നതോടെ ഹംപിയിലെത്തണം . അവിടത്തെ കാഴ്ചകൾ കഴിഞ്ഞാ നേരെ നാട് പിടിക്കണം . ഇതാണ് പ്ലാൻ . രാവിലത്തെ ഭക്ഷണമൊക്കെ പോകും വഴിക്കു ഒരു ഹോട്ടലിൽ നിന്നാണ് കഴിച്ചത് .

പാട്ടും ഡാൻസും ഒക്കെ ആയി വീണ്ടും എല്ലാവരും നല്ല മൂഡിൽ ആയിരുന്നു , അതിവേഗം ബസ്സും കുതിച്ചു . പക്ഷെ രാവിലെ തൊട്ടേ എനിക്കെന്തോ മനം പിരട്ടൽ ഉണ്ട്. അത് വൈകാതെ തന്നെ ഛർദി ആയി മാറി . എന്തോ പന്തികേട് തോന്നിയ ഞാൻ ശ്യാമിനെ തോണ്ടി വിൻഡോ സീറ്റിൽ നിന്ന് മാറാൻ പറഞ്ഞു..പിന്നെ തല പുറത്തോട്ടു നീട്ടി ഒരൊറ്റ വാള്!

എന്റെ ഓക്കാനത്തിന്റെ ശബ്ദം കേട്ട് മായയും മഞ്ജുസും തിരിഞ്ഞു നോക്കി. പ്രകാശ് സാറും അജീഷും സീറ്റിൽ നിന്നും എഴുനേറ്റു ശ്യാമിനെ നോക്കിയപ്പോൾ അവൻ ഒന്നുമില്ലെന്ന്‌ ഭാവിച്ചു .

പിന്നെ എന്റെ പുറത്തു അമർത്തി ഉഴിഞ്ഞു ..

ഞാൻ കുടലടക്കം പുറത്തു പോയെന്ന പോലെ നല്ല രീതിക്കു തന്നെ ഛർദിച്ചു തീർത്തു. പിന്നെ സീറ്റിലേക്ക് ചാഞ്ഞിരുന്നു ..

“എന്ത് പറ്റി കവിൻ”

മായേച്ചി തിരിഞ്ഞു എന്നോടായി തിരക്കി..

“അറിയില്ല…രാവിലെ തൊട്ട് ഒരു സുഖം ഇല്ല..”

ഞാൻ കിതപ്പോടെ പറഞ്ഞു. മഞ്ജുസ് എന്നെ വല്ലായ്മയോടെ നോക്കുന്നുണ്ട് . ഞാൻ ഒന്നുമില്ലെന്ന്‌ അവളെ കണ്ണിറുക്കി കാണിച്ചു . പിന്നെ അടുത്തിരുന്ന വെള്ളം ബോട്ടിൽ കൊണ്ട് വാ കഴുകി പുറത്തേക്ക് തുപ്പി. സ്വല്പം വെള്ളവും കുടിച്ചു.

പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഛർദി തുടങ്ങി . അതോടെ മഞ്ജുവും മായേച്ചിയും സംഭവം പന്തിയല്ലെന്ന് കണ്ടു എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു..

ഞാൻ പുറത്തേക്ക് തലയിട്ടു ഇരിപ്പാണ്..ഓക്കാനിച്ചു ഛർദിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *