“മ്മ്..”
മഞ്ജുസ് മൂളി..
“ആഹ്…എന്ന പറ..കേൾക്കട്ടെ ..”
മായേച്ചി അതിനു കാതോർത്തു ഇരുന്നു .
“മ്മ്..പറയാം..നീ ആരോടും പറയല്ലേ ”
മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി..
“ഇല്ലെടി നീ പറ…”
മായേച്ചി മഞ്ജുസിനെ പ്രോത്സാഹിപ്പിച്ചു .
“മ്മ്…ആ കിടക്കുന്ന സാധനവും ഞാനും തമ്മിൽ കുറച്ച അടുപ്പത്തിലാ ..കുറച്ചെന്നു വെച്ച , കുറച്ചധികം ”
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു മായേച്ചിയെ നോക്കി .
അവൾ വല്യ ഭാവമാറ്റം ഒന്നുമില്ലാതെ ചിരിച്ചു .
“മ്മ്…എന്നിട്ട് ? അതിന്റെ ഉള്ളുകളിയാണ് എനിക്ക് അറിയേണ്ടത് ?”
മായേച്ചി ചിരിയോടെ പറഞ്ഞു .
“അതിപ്പോ ..ഞങ്ങള് ചിലപ്പോ കെട്ടിയെന്ന് വരും ! അത്ര തന്നെ ”
പറയാനുള്ളതൊക്കെ മഞ്ജുസ് ഒറ്റ വാക്കിൽ , ഒറ്റ ശ്വാസത്തിൽ അങ്ങ് പറഞ്ഞപ്പോൾ മായേച്ചി ഒന്ന് അന്തം വിട്ടു .
“ഏഹ്..എടി നീ എന്തൊക്കെയാ പറയുന്നേ ?”
മായേച്ചി വാ പൊളിച്ചു മഞ്ജുസിനെ നോക്കി .
“കാര്യം തന്നെ ..ഞങ്ങള് ഒകെ കഴിഞ്ഞു ..ന്നു വെച്ച എല്ലാം ..”
മഞ്ജുസ് കൈവിരൽ തമ്മിൽ പിണച്ചു മായേച്ചിയെ ജാള്യതയോടെ നോക്കി പറഞ്ഞു .
“ഈശ്വര …”
മായേച്ചി അതുകേട്ടു വാ പൊളിച്ചു .
“പതുക്കെ…”
മഞ്ജുസ് പല്ലിറുമ്മി ചുറ്റും നോക്കികൊണ്ട് പറഞ്ഞു .
“മ്മ്…”
മായേച്ചി ചിരിയോടെ തലയാട്ടി . അതോടെ മഞ്ജുസ് ഞങ്ങളുടെ കാര്യങ്ങളൊക്കെ ഒന്ന് ചുരുക്കി പറഞ്ഞു അവളെ ബോധിപ്പിച്ചു .
“ഇന്നലെ ഹോട്ടലിന്നും അത് തന്നെ ആയിരുന്നോ രണ്ടിനും പരിപാടി ? ”
എല്ലാം കേട്ട് കഴിഞ്ഞു മായേച്ചി സ്വകാര്യം പറയും പോലെ അവളുടെ ചെവിയിൽ തിരക്കി .
“ഒന്ന് പോടീ, ഞങ്ങള് ചുമ്മാ സംസാരിക്കാൻ പോയതാ ..”
മഞ്ജുസ് മായേച്ചിയുടെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു .
“ആഹ്…പിന്നെ പിന്നെ ഒന്നര മണിക്കൂർ ഒരേ സംസാരം അല്ലെ ..”
മായേച്ചി അർഥം വെച്ചെന്ന പോലെ പറഞ്ഞപ്പോ മഞ്ജുസ് ഒന്ന് ചൂളിപ്പോയി .
“അയ്യടാ ..പാവം..കിടക്കണ കിടപ്പു നോക്കിയേ ..”
മായേച്ചി എല്ലാം കേട്ട് എന്നെ നോക്കി പറഞ്ഞു എന്റെ തലക്കിട്ടു തട്ടി .
അതോടെ ഞാൻ കണ്ണുമിഴിച്ചു കൊണ്ട് എഴുനേറ്റു. ശ്യാം ആണ് എന്റെ കൂടെ ഇരിക്കുന്നത് എന്നാണ് അത്രേം നേരവും എന്റെ ധാരണ. അതുകൊണ്ട് ഉണർന്നു നോക്കി മഞ്ജുസിനേം മായേച്ചിയേം അടുത്തു കണ്ടപ്പോൾ എനിക്കെന്തോ ജാള്യത തോന്നി..