രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Posted by

“നിങ്ങളെന്താ എന്റെ അടുത്തു ?”
ഞാൻ സംശയത്തോടെ അവരെ നോക്കി.

“ചുമ്മാ …”
മായേച്ചി ചിരിയോടെ പറഞ്ഞു . മഞ്ജുസിന്റെ മുഖത്തെ ചമ്മൽ കണ്ടു ഞാനവളെ സൂക്ഷിച്ചു നോക്കി .

“മ്മ്…’
ഞാൻ ഒന്നമർത്തി മൂളി..

“ഇപ്പൊ കുഴപ്പം ഉണ്ടോ കവി …നെ”
കവി എന്ന് വിളിക്കാൻ വന്നത് മായേച്ചി ഒന്ന് നോക്കിയപ്പോൾ അവൾ “നെ ” കൂടെ ചേർത്തു കവിനാക്കി !

“ഇല്ല..”
ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..

അതോടെ രണ്ടാളും ഒന്ന് ആശ്വാസം കൊണ്ടു.

പക്ഷെ പിന്നെയും എനിക്കെന്തോ വല്ലായ്മ ഒകെ തോന്നി. പക്ഷെ ഛർദി ഒന്നുമില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോഴും ഞാൻ അധികം കഴിച്ചില്ല..സ്വല്പം കഴിച്ചു , പിന്നെ ഒരാപ്പിൾ കഴിച്ചു ! ഫുഡ് കഴിക്കുമ്പോൾ ഓക്കാനം വരുന്ന പോലെ , അതുകൊണ്ട് റിസ്ക് എടുത്തില്ല !

ഞാൻ മറ്റുള്ളവരുടെ കഴിയാൻ നിക്കാതെ തന്നെ വേഗം വന്നു വണ്ടിയിൽ കയറി . ഞാൻ സ്വല്പം ഓക്കേ ആയെന്നു കണ്ടപ്പോൾ മഞ്ജുസും മായേച്ചിയും തിരിച്ചു മുൻപിൽ തന്നെ ഇരുന്നു . ശ്യാം എന്റെ അടുത്തേക്കും എത്തി .

പിന്നെ വൈകിട്ട് മൂന്നു മണിയോടെ ഞങ്ങൾ ഹംപിയിലെത്തി . പക്ഷെ ഞാൻ പുറത്തു കറങ്ങാനൊന്നും ഇറങ്ങിയില്ല..എന്തോ താല്പര്യം തോന്നിയില്ല. നല്ല ക്ഷീണം പിടിച്ചിരുന്നു . മഞ്ജുസ്‌ ഇറങ്ങാൻ നേരം എന്നോട് വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഞാനില്ലെന്നു തലയാട്ടി..

അവളെന്നെ വല്ലായ്മയോടെ നോക്കി . പിന്നെ എല്ലാവരും ഇറങ്ങി പോകാൻ ആയി ക്ഷമയോടെ കാത്തിരുന്നു . ഒടുവിൽ എല്ലാരും പോയി ഞാനും അവളും മാത്രം ബസ്സിൽ ബാക്കി ആയി . ഡ്രൈവറും ക്ളീനറും പുറത്താണ് .

എല്ലാരും പോയെന്നുറപ്പാക്കി മഞ്ജുസ് എന്റെ അടുത്തേക്ക് വന്നിരുന്നു .

“എന്താടാ ..? തീരെ വയ്യേ ?”

മഞ്ജുസ് എന്റെ നെറ്റിയൊക്കെ തൊട്ടു പനി ഉണ്ടോ എന്ന് നോക്കുന്ന പോലെ ഭാവിച്ചുകൊണ്ട് തിരക്കി.

“കുഴപ്പല്യ ..പക്ഷെ ഒരു ക്ഷീണം “

ഞാൻ പതിയെ പറഞ്ഞു ചുരുണ്ടു കൂടി .

“വയ്യെങ്കി ഡോക്ടറെ കാണാം ..ഏതേലും ക്ലിനിക് കണ്ടാൽ നിർത്താൻ പറയാം “

മഞ്ജുസ് പതിയെ പറഞ്ഞു എന്റെ മുടിയിൽ തഴുകി

“ഇല്ലെന്നേ…അതിനു മാത്രം ഒന്നൂല്യ..മഞ്ജുസ് പൊക്കോ ..അവരൊക്കെ അന്വേഷിക്കും “

ഞാൻ ചിരിയോടെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *