രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Posted by

“ഉം…”

മഞ്ജു മൂളി .

കുറച്ചു നേരം എനിക്ക് അങ്ങനെ ചൂട് നൽകി മഞ്ജുസ് ഇരുന്നു. പിന്നെ പുറത്തേക്കിറങ്ങി ഒക്കെയൊന്ന് ചുറ്റി അടിച്ചു . അപ്പോഴും ഞാൻ ബസ്സിൽ തന്നെ ഇരുന്നു . കുറച്ചു നേരം കൂടി അവിടെ സ്പെൻഡ്‌ ചെയ്ത ശേഷമാണ് ഞങ്ങൾ പിന്നെ നാട്ടിലേക്ക് തിരിച്ചത് .

ബസ്സിൽ മൊത്തം പാട്ടും കൂത്തും ബഹളവും ഒക്കെ ആയിരുന്നു . വരുന്നതിനു സമാനം ആയിരുന്നു പോകുമ്പോഴും . മഞ്ജുസും മായേച്ചിയുമൊക്കെ വീണ്ടും ആടിപ്പാടി . ഞാൻ മാത്രം പനിച്ച കോഴിയെ പോലെ ഒരു മൂലക്ക് ! പിറ്റേന്ന് രാവിലെയാണ് നാട്ടിലെത്തുന്നത്. അപ്പോഴേക്കും എനിക്ക് പനിയും പിടിച്ചിരുന്നു . അതോടെ രണ്ടു ദിവസത്തെ കോളേജും പോയിക്കിട്ടി.

വീട്ടിൽ തന്നെ മൂടിപ്പുതച്ചു ഇരിപ്പായി. അഞ്ജുവും അന്നെന്തോ കാരണം കൊണ്ട് ക്ലസ്സിനു പോയില്ല. ഞാൻ ഉമ്മറത്ത് ചുക്കുകാപ്പിയും കുടിച്ചിരിക്കെ അവൾ അങ്ങോട്ടേക്ക് കയറി വന്നു . ഒരു ഇളം നീല ചുരിദാറും വെള്ള പാന്റും ആണ് വേഷം. വീട്ടിൽ ഷോൾ ഇടുന്ന പതിവില്ല.

അവൾ എന്റെ അടുത്തേക്ക് വന്നിരുന്നു സൂക്ഷിച്ചു നോക്കി .

“എന്താടി ?”

ഞാൻ അവളെ നോക്കി ചോദിച്ചു .

“ഒന്നുമില്ല..എങ്ങനെ ഉണ്ടാരുന്നു സാറിന്റെ ടൂർ ഒക്കെ ?”

അവളൊന്നു ആക്കിയ പോലെ ചോദിച്ചു .

“എങ്ങനെ ആയാലും നിനക്കെന്താ ?”

ഞാൻ പനിയുടെ ചൂടിലും ദേഷ്യപ്പെട്ടു കൊണ്ട് തിരക്കി .

“എനിക്കൊന്നുമില്ല..ചുമ്മാ ചോദിച്ചെന്നെ ഉള്ളു ..നിന്റെ മലർ മിസ് കൂടെ ഉണ്ടായിരുന്നോ ?”

അഞ്ജു അമ്മയില്ലെന്നുറപ്പാക്കി പതിയെ തിരക്കി .

“ഉണ്ടെന്കി ?”

ഞാനവളെ ദേഷ്യത്തോടെ നോക്കി .

“ഓ..അപ്പൊ അടിപൊളി ആയികാണുമല്ലോ “

അവൾ അർഥം വെച്ചെന്ന പോലെ പറഞ്ഞു .

“അഞ്ജു നീ എന്റെ കയ്യിന്നു വാങ്ങും ..കുറെ നേരായി ..”

ഞാൻ അവളെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .

“ഒന്ന് പോടോ..എണീച്ചു നിക്കാൻ ആവതില്ല..എന്നിട്ട് വല്യ ഡയലോഗ് “

അവളെന്റെ ആരോഗ്യ നില വെച്ച് കളിയാക്കി ചിരിച്ചു .

“അമ്മെ ..ഇതിനെ വിളിച്ചോണ്ട് പോണുണ്ടോ “

ശല്യം ആയപ്പോൾ ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *