അപ്പൊ ഷോപ്പൊക്കെ..
ഉപ്പ പോയിക്കൊള്ളാം എന്നാ പറഞ്ഞേ മോന്റെ ക്ഷീണം ഒക്കെ മാറിയിട്ട് പോയാൽ മതീന്ന്.
ആഹാ അത് ഏതായാലും നന്നായി ഒന്നടങ്ങി നിൽക്കുവല്ലോ.
ഹ്മ്മ് ഞാനും അത് തന്നെയാ പറഞ്ഞെ.
എന്തായാലും നല്ലതാ ഇനി കുറച്ചു ദിവസം എന്റെ നാത്തൂന്റെ കൂടെ തന്നെ കാണുമല്ലോ.
ഹോ ഞാനെങ്ങോട്ടും പോകുന്നില്ല പോരെ നാത്തൂനും നാത്തൂനും കൂടെ എന്നെ കളിയാക്കാതെ കിടന്നുറങ്ങാൻ നോക്ക് കേട്ടോ.
അതിന് നിനക്ക് പനിയല്ലേ സൈനു.
എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചതും.
ഞാൻ ഫോൺ വാങ്ങിച്ചോണ്ട് അല്ല ഞങ്ങൾ എന്നാ അങ്ങോട്ട് വരേണ്ടേ.
ആ അത് പറയാൻ മറന്നു.
രണ്ടാഴ്ച കൂടെ കഴിഞ്ഞിട്ട് മതി സൈനു.
അതെന്തേ.
അതാകുമ്പോ ഞങ്ങടെ ഫ്ലാറ്റിൽ തന്നെ നിൽക്കാം.
അപ്പൊ കൂടെയുള്ള ഫാമിലി പോയോ.
അവര് രണ്ടാഴ്ചക്കക്കം പോകും.
അപ്പൊ റൂം ശരിയാക്കിയെന്നു പറഞ്ഞതോ.
അതൊക്കെ ശരിയാക്കിയതായിരുന്നു അപ്പൊ അവിടെ ഒരു പ്രോബ്ലം അതാ.
ഞങ്ങൾക്കു വേണ്ടിയാണോ നിങ്ങടെ കൂടെയുള്ള ഫാമിലിയെ മാറ്റുന്നെ.
ഏയ് അല്ല അവർക്കു വേറെ ഇടതിലേക്കു ജോലി മാറ്റം വന്നു അതാ.
ഹോ അപ്പൊ പിന്നെ ഞാൻ നിന്നിരുന്ന റൂം തന്നെ കിട്ടും അല്ലേ.
ഹ്മ്മ്.
എന്നാ അങ്ങിനെ ആകട്ടെ.എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ സലീനയുടെ കയ്യിൽ കൊടുത്തു.
അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു സെബിയുടെ കാര്യവും കല്യാണത്തെ പറ്റിയും ഒക്കെ.
മക്കളെവിടെ എന്നുള്ള അമീനയുടെ ചോദ്യത്തിന് അവര് ഉപ്പയുടെയും ഉമ്മയുടെയും കൂടെ ക്കാണും.
ആഹാ അപ്പൊ നിങ്ങൾക് യാതൊരു തടസ്സവും ഇല്ല അല്ലേ.