അത് ടെസ്സി ചേച്ചിയുടെ അച്ഛന്റെ കല്പന കൂടി ആണ്.. മകളെ നാട്ടിലെ ചെക്കന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാൻ മാതൃക അധ്യാപകനെ ബോഡി ഗാർഡ് ആക്കിയത്… റോജിച്ചായന്റെ നല്ല സ്വഭാവം തന്നെ ആണ് ടെസ്സി യുടെ അച്ഛന് അങ്ങനെ ഒരു തീരുമാനം എടുക്കാനും കാരണം ആക്കിയതും…
ഈ പോക്കിലും വരവിലും സംസാര പ്രിയ ആയിരുന്ന ടെസ്സി റോജിച്ചായനോട് ഒരുപാട് സംസാരിക്കാൻ തുടങ്ങി, ആദ്യമൊക്കെ അത് റോജിച്ചായന് വളരെ അൺസഹിക്കബിൾ ആയിരുന്നു എങ്കിലും പിന്നീട് പിന്നിട് റോജിച്ചായൻ ടെസ്സിയുടെ സംസാരത്തിലും ആ ശബദ്ധത്തിലും വീണു പോയി…
പിന്നെ പിന്നെ ശനി ഞായർ ദിവസങ്ങൾ ആയാൽ റോജിച്ചായൻ ഉന്തി തള്ളി ആണ് നീക്കി ഇരുന്നത്, വേഗം തിങ്കളാഴ്ച ആകാൻ ടെസ്സിയുടെ സംസാരവും കഥകളും കേൾക്കാൻ ആയി…
അതിനു ഇടയിൽ റോജിച്ചായന്റെ മനസ്സിൽ ടെസ്സിയോട് ഒരു പ്രണയം പൊട്ടി മുളച്ചു… തിരിച്ചു ടെസ്സിക്ക് തന്നോട് പ്രണയം ഉണ്ടോ അറിയാൻ റോജിച്ചായൻ കൊറേ മൂക്ക് വളഞ്ഞു പിടിക്കുന്ന പരിപാടികൾ നോക്കി പക്ഷെ ഒന്നും വിജയം കണ്ടില്ല…
റോജിച്ചായന് പ്രേമം തുറന്നു പറയാനും ഒരു പേടി, ഇനി ഇപ്പോൾ ടെസ്സിയുടെ മനസ്സിൽ വേറെ എന്തേലും ആണേൽ അങ്ങേരുടെ മാനം പോകുമോ എന്നുള്ള പേടി…
പണ്ട് കാലങ്ങളിൽ ഇന്നത്തെ ന്യൂ ജൻ പിള്ളേരെ പോലെ അപ്പോൾ തുറന്നു പറയാനുള്ള ധൈര്യം ഇല്ലല്ലോ… നോ പറഞ്ഞാൽ ഉള്ള ചമ്മൽ ക്കെ കാരണം…
റോജിച്ചായൻ തന്റെ പ്രേമം തുറന്നു പറയാതെ അങ്ങനെ അങ്ങു പോയി..
തനിക്കു വിധിച്ച അരി മണി ആണേൽ കിട്ടട്ടെ എന്നുള്ള രീതിയിൽ.. പക്ഷെ ദിവസം കഴിയും തോറും ടെസ്സിയുടെ റോജിച്ചായനോടുള്ള അടുപ്പം കൂടി കൂടി വരുക ആയിരുന്നു…
അങ്ങനെ ടെസ്സി അവസാന വർഷം ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു റോജിച്ചായന് സ്ഥല മാറ്റം കിട്ടി നാട്ടിൽ പോന്നത്..
റോജിച്ചായന് ചെറു വിഷമം ഉണ്ടെങ്കിലും പൊറത്തു കാണിച്ചില്ല.. അവരോടൊക്കെ യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു…
റോജിച്ചായനെ കാളും വിഷമം ടെസ്സിക്ക് ആയിരുന്നു, അവൾക്കു എന്താണ് ഇപ്പോൾ നഷ്ടപെട്ടത് എന്ന് മനസിലാകാത്ത രീതി ആയിരുന്നു,, എന്തിനാണ് തനിക് ഇത്ര സങ്കടം… തന്റെ കാമുകൻ ആണോ അതോ ഭർത്താവ് ആണോ പോയത് ഇത്രയും സങ്കടപെടാൻ എന്നൊക്കെ അവൾ മനസ് കൊണ്ടു ചിന്തിച്ചു…