എനിക്ക് പനിയൊന്നും ഇല്ല ദേ നോക്കിയേ മായകുട്ടി. വേണ്ട മോൾ വരണ്ട മഴ വരുന്നുണ്ട് നനഞ്ഞാൽ പനി കൂടുമെ… പിന്നെ ശ്യാമേച്ചിയുടെ വഴക്ക് ഞാൻ കേൾക്കണം. എന്നാ ആന്റി തിരിച്ചു വരുമ്പോ അക്കുവിനെ കൊണ്ടു വരുമോ? എനിക്ക് അവനെ കാണാൻ കൊതി ആകുന്നു. പ്ലീസ് മായകുട്ടി…. മഹ്മ്മ് ഷെമി തന്നു വിടുക ആണെങ്കിൽ ഞാൻ കൊണ്ടു വരാം. ഞാൻ വിളിച്ചു പറയാം ഷെമി ചേച്ചിയെ. അവൾ ഇത്തയെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ഞാൻ മെല്ലെ റൂമിൽ നിന്നും ഇറങ്ങി പോയി. കാരണം എങ്ങാനും ഇനി ഇത്തയെ അയാൾ കൊണ്ടു പോയി എന്ന ഒരു വാർത്ത കേൾക്കേണ്ടി വന്നാലോ. താങ്ങാൻ പറ്റില്ല എനിക്ക്. ഒരു കാര്യം എനിക്ക് അന്ന് മനസ്സിലായി ഞാൻ ജീവന് തുല്യം ഇത്തയെ സ്നേഹിക്കുന്നു.എങ്ങാനും ഞാൻ മനസ്സിൽ ചിന്തിക്കുന്നത് പോലെ അയാൾ കൊണ്ടു പോയിട്ടുണ്ടെങ്കിൽ എന്റെ മാനസികാവസ്ഥ… എനിക്ക് ഭ്രാന്ത് പിടിക്കും ഉറപ്പു. മോനുട്ടാ… പോകാം…. ആന്റി ഒരുങ്ങി വന്നു. ആന്റി ഓടിക്കാമോ വണ്ടി.. എനിക്ക്… ഞാൻ ഓടിച്ചാൽ ശരി ആകില്ല. മഹ്മ് ഒക്കെ വാവ കയറു… ആന്റി വണ്ടി എടുത്തു… ഞാൻ മുന്നിൽ ഡോറിൽ ചാരി ഇരുന്നു എന്തക്കയോ ആലോചിച്ചു കൊണ്ടു.അക്കു ഒറ്റയ്ക്ക് നിൽക്കുമോ മോനുട്ടാ അതോ രാത്രി കിടന്നു നിലവിളിക്കുമോ അവന്റെ അമ്മയെ കാണണം എന്ന് പറഞ്ഞു. (ഓഹ്ഹ് അല്പം ആശ്വാസം ആയി… ഇത്ത പോയിട്ടില്ല എന്ന് തോന്നുന്നു.അല്ലെങ്കിൽ ആന്റി ഇപ്പോൾ അതിനെകുറിച്ച് ചോദിക്കില്ല എന്നോട്. അശ്വതി ഇത്തയെ വിളിച്ചു അനുവാദം വാങ്ങിക്കാണും.)പിന്നെ അയാൾ എന്തിനാ വന്നത് അപ്പോൾ?കൂടെ ഉള്ള പെണ്ണ് ഏതാ?? ഇനി അയാളുടെ പെങ്ങൾ വല്ലതും ആയിരിക്കുമോ? ഒരു പക്ഷെ പിണക്കം പറഞ്ഞു ഒത്തുതീർപ്പാക്കി കൊണ്ടു പോകാൻ വന്നത് ആകുമോ?? അതിനെല്ലാം ഉത്തരം എന്റെ മുന്നിൽ വീണ്ടും ബാക്കി. )അതെ മോനുട്ടാ നീ ഇത് എവിടെയാ… ഞാൻ നിന്നോടല്ലേ സംസാരിക്കുന്നതു. അക്കു കരയുമോന്നു ?? ഇല്ല അശ്വതി ഉണ്ടേൽ അവൻ നിന്നോളും. ഇനി കരഞ്ഞാൽ ആന്റി എന്നെ വിളിച്ചാൽ മതി.. ഞാൻ വന്നു എടുത്തോണ്ട് പൊക്കോളാം.അല്ല എന്താ പറ്റിയെ എന്റെ ചക്കര കുട്ടന്.. എന്താ വയ്യേ… ഒന്നും ഇല്ല ആന്റി ഞാൻ ആന്റിയുടെ തോളിലേക്ക് ചാരി ഇരുന്നു. ആന്റി എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു എന്റെ കവിളിൽ തഴുകി. ആന്റിക്ക് വീണ്ടും ഒരു സംശയം മുന്നേ നടന്ന എന്തേലും കൊണ്ടാണോ ഞാൻ ഇങ്ങനെ മൂഡ്ഔട്ട് ആയി ഇരിക്കുന്നതെന്നു. ഞാൻ ആന്റിയുടെ കൈ പിടിച്ചു കൊണ്ട് അല്ല എന്ന് വീണ്ടും മറുപടി പറഞ്ഞു.ഞങ്ങൾ കടയിൽ എത്തി… ഞാൻ വരുന്നില്ല ആന്റി, ആന്റി പോയി വാങ്ങിയിട്ട് വാ. ഞാൻ ഇവിടെ ഇരുന്നോളാം. ദേ മോന് കഴിക്കാൻ എന്തേലും വേണമെങ്കിൽ വാങ്ങിച്ചോ ഇന്നാ പൈസ ആന്റി വീണ്ടും കാർഡ് എനിക്ക് എടുത്തു തന്നു. വേണ്ട ആന്റി… ആന്റി എന്തിനാ എന്നെ ഇത്രക്ക് സ്നേഹിക്കുന്നെ ഞാൻ ചോദിച്ചു. അത് ആന്റിക്ക് സ്നേഹിക്കാൻ വേറേ ആരും ഇല്ലാത്തോണ്ട്. ഇതായിരുന്നു മറുപടി. മഹ്മ്മ് കാർഡ് ഞാൻ തിരിച്ചു കൊടുത്തു… വിശപ്പില്ല ആന്റി. പിന്നെ ആന്റി ഒന്നും ചോദിക്കാൻ നിന്നില്ല. ആന്റി കടയിലേക്ക് കയറി പോയി. ആന്റി പോയ സമയം നോക്കി ഞാൻ മനുവേട്ടനെ വിളിച്ചു. മനുവേട്ടാ എനിക്കൊന്നു കാണണം. എവിടെയാ ഇപ്പോൾ. ടാ ഞാൻ വീട്ടിൽ ഉണ്ട്. എന്താ അച്ചൂ പതിവില്ലാതെ ഒരു ഏട്ടൻ വിളി? നീ നിന്റെ താത്ത പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്നോ? മനുഏട്ടന്റെ സംശയം അതായിരുന്നു. ഹേയ്…. അതൊന്നും അല്ല… എനിക്കൊന്നു കാണണം. ഒരു കാര്യം ചെയ്യൂ അച്ചൂ നീ വീട്ടിലേക്കു വാ… അത്…. മനുവേട്ടാ…അത് വേണ്ട . നീ പേടിക്കണ്ട അമ്മ ഇല്ല ഇവിടെ. എന്നാലും അതുവേണ്ട. മനുഏട്ടൻ ഒരു കാര്യം ചെയ്യൂ…നമ്മുടെ കോള്ളേജിനടുത്തുള്ള പള്ളി ഇല്ലേ അവിടെ വാ…