ഡീ നിന്നോടാ പറഞ്ഞേ എടുത്തോണ്ട് വരാൻ ആന്റി ഒന്ന് റെയ്സായി
എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അവൾ അകത്തേക്ക് പോയി
‘അണ്ണാറകണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ ‘
എന്റെ ഫോൺ പോക്കറ്റിൽ കിടന്നു റിങ്ങ് ചെയ്തു രഞ്ജിത്ത് ആണ്
ഹലോ എന്താടാ ?
നീ എത് കാലിന്റെ ഇടേ പോയി കെടക്കുവാ മൈരേ അവൻ ദേഷ്യത്തോടെ ചോദിച്ചു
ഡാ ഞാൻ ആന്റിടെ വീട്ടിലാ ഒരു അരമണിക്കൂർ ഞാനിതാ എത്തി
വേണ്ട അവിടെ തന്നെ കൂടിക്കോ എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു
ആരാടാ വിളിച്ചത്
അത് രഞ്ജിത്താ ആന്റി എന്നെ അവിടെ കാണാഞ്ഞിട്ട് വിളിച്ചതാ
അപ്പോഴേക്കും ബാന്റേജുമായി അഞ്ചുവെത്തി പിന്നാലെ അങ്കിളും
അറിയണ പണി ചെയ്താ പോരേ മോനെ എന്തിനാ വെറുതേ
അത് അങ്കിളേ ചേച്ചിക്ക് ഒരു സഹായമാവുമല്ലോന്ന് കരുതിയാ
സഹായം എന്നിട്ടിപ്പോ എന്തായി ആ ഇനി പറഞ്ഞിട്ടെന്ത് കാര്യം വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നും പറഞ്ഞ് അങ്കിൾ ഒരു നെടുവീർപ്പിട്ടു
നിങ്ങളീ കിടന്ന് കയറു പോട്ടിക്കാൻ മാത്രമൊന്നുമില്ല മനുഷ്യാ എന്നും പറഞ്ഞ് ആന്റി ആ ബാന്റേജെടുത്ത് വിരലിൽ കെട്ടി തന്നു
ആന്റി ഞാൻ പോട്ടേ ഇനിയും ചെന്നില്ലേൽ അവൻ അവിടെ കിടന്ന് കോമരം തുള്ളും എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി എന്റെ ബാഗുമായി താഴേക്ക് വന്നു