അൽവിൻ ചേട്ടോ കൂയ് അൽവിൻ ചേട്ടോ . ഞാൻ ബൈക്ക് വീട്ടുമുറ്റത്ത് നിർത്തി
വിളിച്ച് കൂവാതെടാ ഞാനിവിടുണ്ട് . അവള് വിളിച്ചിരുന്നു നീ കയറി ഇരിക്ക് കുടിക്കാനെന്തേലും വേണോ എന്നും ചോദിച്ച് ആ സൽമാൻ ഖാൻ ( ഞങ്ങൾ പിള്ളേര് കളിയാക്കി വിളിക്കണതാണ് പക്ഷേ ആളു കേൾക്കെ വിളിക്കില്ലാട്ടോ ) പുറത്തേക്ക് വന്നു .
വേണ്ട ഇരിക്കുന്നില്ല രജിഷേച്ചിടെ നിശ്ചയമല്ലെ അവിടെ പോണം ഇപ്പോ തന്നെ വൈകി
ഹോ ഇന്നായിരുന്നോ അത് ഞാൻ മറന്നു എന്നാ നീ വിട്ടോ ഒന്നു കുളിച്ചിട്ട് ഞാൻ അങ്ങ് വന്നേക്കാം
ഞാൻ കേട്ടപാതി കേൾക്കാതപാതി ബൈക്കിൽ ചാടിക്കയറി വീട്ടിലെത്തി വീട് പൂട്ടിയിരിക്കുവാണ് എല്ലാരും അവിടെ ആയിരിക്കും . ഞാൻ പൂച്ചട്ടിയിൽ നിന്ന് താക്കോലുമെടുത്ത് ഡോർ തുറന്നു ആന്റി തന്ന കവർ അടുക്കളയിൽ വെച്ച് . കൈയ്യിൽ കിട്ടിയ ഒരു ഷർട്ടും എടുത്തിട്ട് നേരേ രഞ്ജിത്തിന്റെ വീട്ടിലേക്ക് ഓടി
തിണ്ണയിൽ ഒന്ന് രണ്ട് പേരിരിപ്പുണ്ട് ഞാൻ അകത്തേക്ക് കയറി
ഓ കലക്ടർ എത്തിയോ എന്നും പറഞ്ഞ് രഞ്ജിത്ത് എന്റടുത്തേക്ക് വന്നു