അത് അമ്മേ അവൻ എന്നെ കറിക്കരിയാൻ സഹായിച്ചപ്പോൾ കത്തി കൊണ്ടതാ ചോദ്യം എന്നോടാണെങ്കിലും മറുപടി ചേച്ചിയുടെ വകയായിരുന്നു അല്ലെങ്കിലും നിമിഷ നേരം കൊണ്ട് കള്ളങ്ങളുണ്ടാക്കുന്നതിൽ ആണുങ്ങളെക്കാൾ ഒരുപടി മുകളിലാണ് പെണ്ണുങ്ങൾ
ഇവനെന്തിനാ ഈ വേണ്ടാത പണിക്കൊക്കെ പോയെ എന്നും പറഞ്ഞ് ആന്റി എന്റെ കൈ പിടിച്ചു വിരലിലോട്ട് നോക്കി
ഞാൻ പറഞ്ഞതാ അമ്മേ വേണ്ട വേണ്ടാന്ന് പക്ഷേ ഈ ചെക്കൻ ഒരു കണ്ണുകൊണ്ട് എന്നെ പാളിനോക്കികൊണ്ട് ചേച്ചി പറഞ്ഞു
നീ ആ കെട്ടൊന്നഴിച്ചേ നോക്കട്ടെ എന്ന് പറഞ്ഞ് ആന്റി എന്റെ കൈവിട്ടു ഞാൻ കെട്ടഴിച്ചു
ഇത്രേം ചെറിയ മുറിവിനാണോ ഇത്രേം തുണി വാരി ചുറ്റിവച്ചേക്കണേ
പക്ഷേ നല്ല വേദനയുണ്ട് ആന്റി
എവിടെ നല്ലോണം ഉണ്ടോ കാണട്ടെ എന്നും പറഞ്ഞ് അഞ്ചു മുൻപോട്ട് വന്നു
കാണാനിവിടെ പൂരമൊന്നും നടക്കുന്നില്ല ഞാൻ അവളോട് കയർത്തു
ഓ നിന്റെ പൂരം ഇവിടാർക്കും കാണുകേം വേണ്ട . അവളും വിട്ടു തന്നില്ല
ങാ കാണണ്ടേ കാണണ്ട
തുടങ്ങി രണ്ടും കൂടെ എപ്പോ കണ്ടാലും കീരീം പാമ്പുമാ അഞ്ചു നീ പോയി അച്ഛനോട് പറഞ്ഞ് ആ ബാൻഡേജിങ്ങ് എടുത്തോണ്ട് വാ ഇങ്ങനെ വെച്ചുകെട്ടി ചെന്നാൽ ഇവന്റമ്മ എന്നെ ഇവിടെ നിർത്തി പൊറുപ്പിക്കത്തില്ല
എനിക്കൊന്നും വയ്യ ചേച്ചിയെ സഹായിച്ചതല്ലേ ചേച്ചിയോട് പറ എടുത്തോണ്ട് വരാൻ ഇന്നലെ ഞാനൊരു ചിത്രം വരച്ചു തരാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഡിമാന്റ് നിനക്ക് അങ്ങനെ തന്നെ വേണമെടാ കുന്തു എന്നും പറഞ്ഞ് അവൾ അടുക്കളയിലെ സ്റ്റാന്റിന്റെ മൂകളിൽ കേറിയിരുന്നു