തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]

Posted by

താത്തക്കെങ്കിലും പറഞ്ഞൂടെ അവൾക്കു നന്ദൂനെ മതിയെന്ന്. ആര് പറയാൻ. ഒരു ബിസിനസ്ക്കാരൻ ആണത്രേ താത്തയുടെ കല്യാണച്ചെക്കൻ. ഞാനോ ! ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു നരുന്ത് പയ്യൻ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി… വെറുപ്പ്‌ തോന്നി…

താത്തയുടെ വീട്ടിൽ ആളൊഴിഞ്ഞ നേരം പിന്നെ ഉണ്ടായില്ല. ബന്തുക്കളും മിത്രങ്ങളും നിര നിരയായി വന്നു പൊയ്ക്കൊണ്ടിരുന്നു.

അങ്ങനെ എന്റെ പെണ്ണിനെ മറ്റൊരുവൻ കല്യാണം കഴിച്ചു. ആ നാശം പിടിച്ച ദിവസവും ഞാൻ കാണേണ്ടി വന്നു. ആ നശിച്ച ചടങ്ങും ഞാൻ കാണേണ്ടി വന്നു.

എന്റെ കുഞ്ഞു മനസ്സ് എല്ലാം നഷ്ട്ടപെട്ടവനെ പോലെ ഏങ്ങി കരഞ്ഞു. ആരും അത് അറിഞ്ഞില്ല. അത് അറിയേണ്ടവളും അത് കാണുന്നില്ല.

മനോഹരമായ പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന സന്തോഷത്തിലാണ് എന്റെ സബ്ന…. എന്റെ മാത്രം ആകേണ്ടിയിരുന്ന എന്റെ സബ്ന താത്ത.

വിവാഹ ശേഷം താത്തയെ ഞാൻ കണ്ടിട്ടില്ല എന്നതാണ് സത്യം. കാണാൻ ഞാനും ആഗ്രഹിച്ചില്ല. ഇപ്പോൾ അവൾ മറ്റൊരുവന്റെ ഭാര്യയാണ്. ഒരു കുഞ്ഞിന്റെ അമ്മയാണ്.

കാലം കടന്നു പോയി. അതോടൊപ്പം തന്നെ എന്റെ മനസ്സിന്റെ വിങ്ങലും കടന്നു പോയി. സബ്ന താത്തയെ ഞാൻ ദിവസവും ഓർക്കാതായി. അതായത് മറന്നു തുടങ്ങി ഞാൻ എന്റെ എല്ലാം എല്ലാമായിരുന്ന സബ്ന താത്തയെ.

പക്ഷെ മറവിയെന്നാൽ പ്രണയത്തിന്റെ മരണം എന്നല്ല എന്ന് കാലം തെളിയിക്കും.

………………………….

ഇപ്പോൾ ഞാൻ ഒരു പ്ലസ് വൺ വിദ്യാർത്ഥിയാണ്. നാല് വർഷം….. അതിനിടയിൽ പല ചിന്തകൾ… പല സുഹൃത്തുക്കൾ… പല ആഗ്രഹങ്ങൾ.. പക്ഷെ എന്റെ ആദ്യ പ്രണയം… സബ്ന താത്ത… അവൾ എന്നും എന്റെ ഉള്ളിൽ മനസ്സിന്റെ കോണിൽ ഉണ്ടായിരുന്നു. ആരുമറിയാതെ… ഞാൻ പോലും അറിയാതെ…

താത്തയോടുള്ള എന്റെ പ്രണയം ഇന്നും എന്റെ ഉള്ളിൽ ജീവിച്ചിരിപ്പുണ്ടെന്നു ഞാൻ ഇന്ന് തിരിച്ചറിഞ്ഞു. അവൾ വിവാഹജീവിതം ഒഴിവാക്കി എന്റെ അടുത്തേക്ക് തിരിച്ചെത്തുന്നു. അല്ല അവൻ അവളെ ഒഴിവാക്കിയിരിക്കുന്നു.
അയാൾക്കു തലയ്ക്കു വല്ല അസുഖവുമുണ്ടോ ! ഇങ്ങനൊരു പെണ്ണിനെ വേണ്ടെന്നു വക്കാൻ. എന്നാലും അയാളോട് എനിക്ക് ഉള്ളിന്റെ ഉള്ളിൽ നന്ദിയാണ് തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *