ഇണക്കുരുവികൾ 5
Enakkuruvikal Part 5 | Author : Vedi Raja
Previous Chapter
കഴിഞ്ഞ Part കമൻ്റ് ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമൻ്റാണ് താഴെ /.
Haridas
ഒരു വല്ലാത്ത മറുപടിയാണല്ലോ ജിൻഷ കൊടുത്തത്.
Max
ഷെ ഇപ്പോ പറയണ്ടായിരുന്നു… എനിയിപ്പോ പുതിയ ഇറക്കുമതി ഒക്കെ വരുന്ന സ്ഥിതിക്ക് മൊത്തം വശളാകുമല്ലോ… വേണമെങ്കിൽ രണ്ടു കിട്ടിക്കോട്ടെ . എന്നാലും സെറ്റാക്കി കൊടുക്കാതെ നിക്കരുത്.
M J
ഇണക്കുരുവികൾ ഇങ്ങനെ കൂട്ടം കൂട്ടമായി വരുന്നുണ്ടല്ലോ… രാജാ.. എന്നാലും കാത്തിരിപ്പാണ് അടുത്ത പാർട്ടിന്.. എന്നാലും വളരെ നല്ലൊരു സ്റ്റോറിയാണ് രാജാ ..
ഹരിദാസ് പറഞ്ഞ പോലെ അത് നല്ലൊരു മറുപടിയാണ് ഇഷ്ടമല്ല അതല്ലെ പ്രണയത്തിൻ്റെ ആദ്യാക്ഷരം ആ വാക്കിനു ശേഷമല്ലേ അതിക പ്രണയവും പൂത്തുലഞ്ഞത്. മാക്സ് പറഞ്ഞ പോലെ സമയം അത് ശരിയാണ് അവൻ തിടുക്കം കാട്ടി മനസിലെ ചിന്ത അല്ലെ ചിലപ്പോ വിധി അങ്ങനാവാം എല്ലാം അതിൻ്റെ വഴിക്കു നടക്കട്ടെ. പിന്നെ നമ്മുടെ എം ജെ പറഞ്ഞത് വളരെ കാവ്യാത്മകമായ രീതിയിൽ ഹൃദയത്തിൽ സ്പർഷിച്ചു. ഇണകൂടുവാൻ എത്ര കുരുവികൾ വന്നാലും അവൻ അവൻ്റെ ആ കുരുവിയെ കണ്ടെത്തും അല്ലെ കാലം അവനിലേക്കെത്തിക്കും പിന്നെ ഒരു പ്രേത്യേക നന്ദിയുള്ളത് SHAZz താങ്കളോടാണ് തുടക്കം മുതൽ തന്ന ഈ സപ്പോർട്ടിന്.
മറുത്തൊന്നും ചിന്തിക്കാതെ അവളുടെ മറുപടി അവനെ ആകെ തകർത്തി കളഞ്ഞു. അവൾ അങ്ങനെ പറയുമെന്ന് അവൻ കരുതിയില്ല. അവനെ ദേഷ്യത്തോടെ നോക്കിയ അവൾ തിരിഞ്ഞു നടന്നു. അവൻ അവൾ നടന്നകലുന്നത് നോക്കി നിന്നു. ഇടക്കിടെ അവൾ അവനെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു അതവൾ കണ്ടിരുന്നു. അവൾ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആ കണ്ണുകൾ അവൻ പിൻവലിച്ചില്ല ആ കണ്ണുനീർ അവൻ തുടച്ചില്ല.
ഹൃദയത്തിലെവിടെയോ കാരിരുമ്പ് കുത്തിയിറക്കുന്ന വേദന അവൻ നുകർന്നു. ഒരു തരം മരവിച്ച അവസ്ഥ. തനിക്കു ചുറ്റും നടക്കുന്നതൊന്നും അവനറിഞ്ഞില്ല. ദു:ഖത്തറിൻ്റെ ആഴക്കടലിൽ അതിലെ ഗർത്തങ്ങളിലേക്ക് അവൻ സ്വയം ചേക്കേറി. അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി എവിടെ പോകണം എന്നറിയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു.
സമയങ്ങൾ പതിയെ ഒഴുകിയകന്നു ഉച്ച സമയമായി. കാൻ്റീനിൽ നിത്യയും ജിൻഷയും ഇരുന്നു. കുറേ നേരം ആയി ഏട്ടനെ കാണാത്ത പരിഭവം അവളിൽ ഉടലെടുത്തു.
ജിൻഷ: എന്താടി
നിത്യ: ഏട്ടൻ ഇതുവരെ വന്നില്ല
ജിൻഷ: വന്നോളും നീ കഴിച്ചേ
നിത്യ: വേണ്ടടി എനിക്കു വിശപ്പില്ല
ജിൻഷ: നിനക്കു വട്ടാ
നിത്യ : എന്തോ സീൻ ഉണ്ടായിട്ടുണ്ട്
ജിൻഷ: എന്തുണ്ടാവാനാ