അമ്മ: മേളേ നീ വേഗം കുളിച്ച് റെഡിയായി ബസ്സിൽ പൊയ്ക്കോ
നിത്യ: അതെന്താ അമ്മേ
അമ്മ : അവനിന്നു ലീവാ
നിത്യ: ഞാനും പോകുന്നില്ല അമ്മേ ഞാനും ഉറങ്ങിട്ടില്ല
അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. നേരെ എൻ്റെ അരികിൽ വന്നു എന്നെ കൊണ്ട് പല്ലു തേപ്പിച്ചു പിന്നെ എനിക്കായി ഭക്ഷണവും ആയി വന്നു. വേണ്ട എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല പിന്നെ ആ കണ്ണു നീരിനു മുന്നിൽ അടിയറവു പറഞ്ഞു.
അമ്മ അർത്ഥം ഒരിക്കലും വിവരിക്കാനാവാത്ത വാക്ക് . ദൈവത്തിനും മുകളിൽ നിൽക്കുന്ന വാക്ക് . ആദ്യമായി ഞാനുരുവിട്ട ജീവ മന്ത്രം. സഹനത്തിൻ്റെ മൂർത്തി ഭാവം. ജീവിതകാലം മുഴുവൻ എന്നെ ചുമക്കുന്ന ഒരേ ഒരു ശരീരം മനസ്. കടപ്പാടുകളുടെ തീരാക്കടലുണ്ട് എനിക്ക് അതൊരിക്കലും തീരില്ല . അതാർക്കും തീർക്കാനും കഴിയില്ല. മണ്ണിൽ പിറന്ന സാക്ഷാൽ കൃഷ്ണനു പോലും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങനെ കഴിയും.
അമ്മ സ്വന്തം കൈ കൊണ്ട് വാരിത്തന്ന ഭക്ഷണം അമൃതായി ഞാൻ നുകർന്നു. മനസ് ഭക്ഷണത്തോട് വിരക്തി കാട്ടുമ്പോഴും അബോധമനസ് നുകരുന്നുണ്ടായിരുന്നു അമ്മയെന്ന വാത്സല്യത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അമ്മയെന്നെ മടിയിൽ കടത്തി മുടികൾ തൻ്റെ വിരലാൽ കോതി. ആ തലോടൽ അത് മതിയായിരുന്നു മനസ് ശാന്തമാക്കാൻ . ശാന്തമായ മനസ് നിദ്രയുടെ ദേവിയുടെ മടിത്തട്ടിൽ ‘ഞാനുറങ്ങി. എൻ്റെ അമ്മയുടെ മടിയിൽ.
എപ്പൊഴോ ഞാൻ ഉണർന്നു . ആ മടിയിൽ തന്നെയാണ്. ഞാൻ ഉറങ്ങുന്നത്. അമ്മ എവിടെയും പോയിട്ടില്ല ആ മിഴികളും അടഞ്ഞിരിക്കുന്നു. അമ്മയും മയക്കത്തിലാണ് കാലിൽ ഭാരം ഉള്ളതു പോലെ തോന്നിയ ഞാൻ തലയുയർത്തി നോക്കി. നിത്യ അവൾ എൻ്റെ കാലിൽ തലവെച്ചുറങ്ങുന്നു. ആ മുഖം വാടിയ പനിനീർ പുഷ്പം പോലെയുണ്ട്. മനസു കല്ലായി കഴിഞ്ഞ ഈ വേളയിൽ എനി ഇവരെ എന്തിനു ഞാൻ സങ്കടപ്പെടുത്തണം കരയാൻ എനിക്കു കണ്ണു നീരില്ല. ആ കണ്ണുനീർ അവൾ അർഹിക്കുന്നില്ല. ഞാൻ അമ്മയെ വിളിച്ചു . അമ്മയോടൊപ്പം നിത്യയും ഉണർന്നു.
അമ്മ: ഞാൻ കഴിക്കാൻ വല്ലതും എടുക്കാം മോനെ
ഞാൻ: ഇപ്പോ ഒന്നും വേണ്ട അമ്മെ വിശക്കുമ്പോ ഞാൻ പറയാ
അമ്മ: എന്നാ ഞാൻ താഴോട്ടു ചെല്ലട്ടെ കുറച്ചു പണി ഉണ്ട്
ഞാൻ ശരിയെന്നു തലയാട്ടി.
അമ്മ: ടീ നിത്യ നി ഇവിടെ തന്നെ ഉണ്ടാവണം
അവൾ ഉണ്ടാവും എന്ന രീതിയിൽ തലയാട്ടിയതും അമ്മ താഴോട്ടു പോയി. ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു. നിത്യ എൻ്റെ മാറിലേക്ക് തല വെച്ച് എന്നെ കെട്ടിപ്പിടിച്ചു കടന്നു. എന്നോട് ചേർന്ന് ആ കെട്ടിപ്പിടിച്ചുള്ള കിടത്തം എനിക്കും ആശ്വാസം പകർന്നു. അമ്മയുടെ സ്വാന്തനം മനശാന്തി പകർന്നപ്പോ .’ ഇവളുടെ സ്നേഹം എനിക്കൊരു കൂട്ടായി ഒറ്റപ്പെടലിൽ നിന്നും എന്നിലെ വിരക്തികളിൽ നിന്നും കാടുകയറുന്ന ചിന്തകളിൽ നിന്നും
നിത്യ: ഏട്ടാ
ഞാൻ : ഉം..
നിത്യ: സങ്കടാണോ നിനക്കിപ്പോഴും
ഞാൻ: ഇല്ലെടി എല്ലാം കഴിഞ്ഞു
നിത്യ: എന്ത് കഴിഞ്ഞെന്നാ ഏട്ടൻ പറയണത്
ഞാൻ: പ്രേമവും കോപ്പും ഒക്കെ
നിത്യ: ഒന്നു പോയെ