സാധനങ്ങളും മുകളിലെ മുറിയിലേക്ക് മാറ്റി ഒതുക്കി വെക്കുമ്പോ അമ്മ വന്നു’,
അമ്മ: അല്ലാ എന്താ ഇത്
ഞാൻ: നിത്യ എനി മോളിലാ അമ്മേ
അമ്മ : എടാ അത്
ഞാൻ: അമ്മ പ്ലീസ്
കുറച്ചു മുന്നത്തെ എൻ്റെ അവസ്ഥ എല്ലാം കണക്കിലെടുത്തതോണ്ടാവാം അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഞങ്ങളുടെ പണി തുടർന്നു. ഭക്ഷണം കഴിച്ച് ഞാൻ മുകളിൽ കിടന്നു നിത്യ ഇന്ന് താഴെ അവളുടെ മുറിയിൽ കിടന്നു.
നേരം വെളുത്തു ഞാൻ ഉണർന്ന് റൂം ഒന്നു നോക്കി. മനസ് ശാന്തമാണ് എന്നാലും ഒരു വിങ്ങൽ എവിടെയോ ഉള്ള പോലെ. ആദ്യമായി മനസിൽ വിരിഞ്ഞ പ്രണയം ആസ്വദിച്ചിട്ടില്ല. വെറും ചുരുങ്ങിയ സമയം മാത്രം , ദിനങ്ങൾ മാത്രം നീണ്ടു നിന്ന പ്രണയം പക്ഷെ വേദനയോ കാലങ്ങൾക്കും അപ്പുറം . എത്രയോ സംവത്സരങ്ങൾ ഒന്നു ചേരാനാവാത്ത വേദന. അന്ന് ആ സ്വപ്നവും സത്യമായിരുന്നു ഒന്നു ചേരാൻ പാഞ്ഞടുത്തപ്പോ ആ കൂറ്റൻ തിരമാല തടഞ്ഞില്ലെ. അതൊരറിയിപ്പായിരുന്നില്ലെ ദൈവത്തിൽ നിന്ന് . നീ തളരരുത് അവളെ കിട്ടില്ല എന്നല്ലെ അതിനർത്ഥം. ഞാൻ ഒരു പൊട്ടനാണ് ഒന്നും മനസിലാക്കാതെ വെറുതെ നാറി.
മോനേ അമ്മയുടെ ആ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
ഞാൻ: എന്താ അമ്മേ
അമ്മ: പതിനൊന്ന് മണിക്ക് ആ കൊച്ചെത്തും . സമയം 9.30 ആയി നി വേഗം റെഡിയായേ
ഞാൻ ശരിയെന്ന് തലയാട്ടി . ഞാൻ എൻ്റെ പണികളിലേക്ക് പോയി അമ്മ താഴേക്കും.
ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി താഴെ വന്നു ചായ കുടിച്ചു. പിന്നെ ടിവി ഓൺ ആക്കി തമിഴ് സോംഗ് വെച്ചു . അപ്പോ നിത്യയും എൻ്റെ കൂടെ കൂടി. അങ്ങനെ സമയം പോയി കൊണ്ടിരുന്നു.
അമ്മ: മോനേ നീ റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ
ഞാൻ: ഇപ്പോ സമയായില്ലലോ
അമ്മ : 10 ആവാനായി
നിത്യ: കൊറച്ചു കഴിഞ്ഞോട്ടെ 20 മിനിട്ട് അല്ലെ ഇവിടുന്നു അവിടേക്ക്
അമ്മ: നേരം അത്രേ ഉള്ളു അവൾ വരുമ്പോ ഇവനെത്തിലേ
നിത്യ: അവൾ കാത്തു നിക്കും
അമ്മ: നിത്യ നീ ഒന്ന് വായയടക്ക്
നിത്യ: ഞാനൊന്നും പറയുന്നില്ലേ
അമ്മ: അപ്പു നീ പോവാൻ നോക്ക്
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. അല്ലെ അമ്മ പിന്നെ കാതു കടിച്ചു കീറും വെറുപ്പിച്ച് വെറുപ്പിച്ച്. വണ്ടിയെടുത്ത് ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. അന്വേഷണങ്ങൾക്ക്
ഒടുവിൽ മൂന്നാം ഫ്ലാറ്റ് ഫോമിൽ കാത്തിരുന്നു. അനു വരുന്നതിനായി. മനസിൽ കുറ്റബോധം ഉണരുന്നു ഒരിക്കലും താൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന പോലെ. അവളെ റെസീവ് ചെയ്യാൻ താൻ വരാൻ പാടില്ലായിരുന്നു എന്നു മനസു പറഞ്ഞു. ദേഷ്യത്തിൻ്റെ അഗ്നി പർവ്വതം പതിയെ വിങ്ങുകയായിരുന്നു ഒരു പൊട്ടിത്തെറിക്കായ്. അവളോടുള്ള വെറുപ്പിൻ്റെ ലാവ പുറത്തേക്ക് ഒഴുക്കി വിടുവാൻ.
അമ്മ ആ മുഖം മനസിൽ തെളിഞ്ഞപ്പോ വീണ്ടും മനസ് ശാന്തമായി. അവൾക്കായി ആരും ഇവിടെ വന്നിട്ടില്ല. അതെ അമ്മയ്ക്ക് വേണ്ട ആരെയോ റെസീവ് ചെയ്യാൻ എൻ്റെ അമ്മക്ക് വേണ്ടി മാത്രം ഞാൻ വന്നത്.