സമയം 10.40 എനിയുമുണ്ട് സമയം അവൾ വരുവാൻ ഞാൻ ഫോണിൽ നോക്കി നിക്കവേ ഒരു മെസേജ് വന്നു. വാട്സ് ആപ്പിൽ അതും പരിചയമില്ലാത്ത നമ്പർ.
ഹായ്
മറുപടി കൊടുക്കണോ വേണ്ടയോ കൊറെ ചിന്തിച്ചു . പിന്നെ കൂടെ പഠിക്കുന്നവരാവും എന്നു കരുതി. ഞാനും കൊടുത്തു ഒരു ഹായ്
എന്നോടു മിണ്ടില്ല എന്നു കരുതി.
ഞാനോ
അതെ
അതിന് എനിക്കു തന്നെ മനസിലായില്ല
എന്നെ മനസിലായില്ല
ഇല്ല സത്യം
എന്നാ ശരി
താൻ പേരു പറഞ്ഞില്ല
അപ്പുവേട്ടൻ്റെ മാളൂട്ടി ആണെന്ന് കൂട്ടിക്കോ
മാളൂട്ടി ആ പേര് മനസിലായില്ല. തൻ്റെ ശരിക്കുള്ള പേരെന്താ
അതെങ്ങനാ പറയാ തൽക്കാലം ഇതു മതി അപ്പേട്ടാ
നീ അനു അല്ലെടി
അനു അതാരാ
തമാശ വിട് മോളെ നീ കാര്യം പറ
ദേ മനുഷ്യാ അനു കനു വേറെ പെമ്പിളേരെ പിന്നാലെ നടന്നാ ഉണ്ടല്ലോ
അനു അഭിനയം പൊളിച്ചു മതി
ദേ ഞാൻ മുന്നെ പറഞ്ഞു ഞാനാ മാളു
എനിക്കറിയില്ല ഒരു മാളൂനെയും
എന്നെ അറിയില്ല ഒറപ്പാ
ഒറപ്പാ
എന്നാ എനിക്കറിയാ നന്നായി അറിയാ
എങ്ങനെ
എന്നും കാണാറുള്ളതല്ലേ ഈ സുന്ദര കുട്ടനെ
ദേ ഒലിപ്പിക്കല്ലെ
( മനസുകൊണ്ട് ഞാൻ ഉറപ്പിച്ചിരുന്നു ഇതവൾ തന്നെ അനു . വരുന്നതിനു മുന്നെ അവൾ തുടങ്ങി അവളുടെ കളികൾ . അപ്പോഴേക്കും തീവണ്ടി വന്നു . ഞാൻ മെസേജിൽ തന്നെ നോക്കി നിന്നു )
പിന്നെ ആരുടെ അടുത്താ ഞാൻ കൊഞ്ചാ
നിനക്കു വട്ടാ എനിക്കിതൊന്നും ഇഷ്ടമെല്ലാ
ടാ അപ്പു
അനുവിൻ്റെ വിളി അവൾ രണ്ടു കയ്യിലും ബാഗും ചുമന്നു വരുന്നു. ഞാൻ ദേഷ്യത്തോടെ അവളെ നോക്കി നിൽക്കുമ്പോ എനിക്കൊരു മെസേജ് വീണ്ടും വന്നു.
എനിക്കിഷ്ടമാണെങ്കിലോ
അപ്പോ ഇത് അനു അല്ലെ . ആ സംശയം തീർക്കാൻ ഉടനെ ഞാൻ മറുപടി കൊടുത്തു.
എനിക്കിഷ്ടമല്ലെങ്കിലോ
ഉടനെ മറുപടിയും വന്നു
അങ്ങനെ ഞാൻ വിടില്ല. കാത്തിരിക്കാം എത്ര വേണമെങ്കയം . എനിക്കു വേണം അപ്പേട്ടനെ
ഐ ലവ് യു.
ഒന്നുറപ്പ് ഇത് അനു അല്ല. അപ്പോ ഇവളാര് .