നിത്യ: ഇന്നവൻ ക്ലാസ്സിൽ കേറിയിട്ടില്ല അതുറപ്പാ
ജിൻഷ: കട്ടാക്കി വല്ല പടത്തിനും പോയിക്കാണും
നിത്യ: ഇതതൊന്നുമല്ല
ജിൻഷ: നിനക്കെന്താ ഇത്ര ഉറപ്പ്
നിത്യ: എടി അവന് ഈ കേളേജിൽ ഒരു പെണ്ണിനെ ഇഷ്ടാ
ജിൻഷ: അതിന്
നിത്യ: എടി അവളെ കാണാൻ സന്തോഷത്തോടെ ഇന്നു നേരത്തെ ഇറങ്ങിയതാ
ജിൻഷ: നിൻ്റെ അടുത്ത് പറഞ്ഞതല്ലേ പറ്റിക്കലാവും
നിത്യ : അല്ലെടി ഇത് സീരിയസാ
ജിൻഷ: നിനക്കെന്താ ഇത്ര ഉറപ്പ്
നിത്യ: ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതാ അവനെ, ഇന്നുവരെ ഒരു പെണ്ണിനെ കുറിച്ച്, പ്രേമം അവൻ പറഞ്ഞു കേട്ടിട്ടില്ല
ജീൻഷ: എന്നിട്ടു ഇപ്പോ കേട്ടോ
നിത്യ: ഇന്നു വരുമ്പോ കൂടി പറഞ്ഞതാ അവളെ കാണണം എന്നൊക്കെ പിന്നെ
ജിൻഷ : പിന്നെ
നിത്യ: എൻ്റെ കല്യാണം കഴിഞ്ഞ് അവൻ കെട്ടിയാ മതി എന്നൊക്കെ സത്യം വാങ്ങാൻ നോക്കി
അവൻ അതിനു കൂട്ടാക്കാതെ പറയാ
ജിൻഷ അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി.
നിത്യ: ആ വാക്കു തരാൻ പറ്റില്ല . അവളെയെങ്ങാനും പെട്ടെന്ന് കല്യാണം കഴിക്കണ്ടി വന്നാലോ എന്നൊക്കെ.
ജിൻഷ : എന്നാ നി അവനെ വിളിച്ചു നോക്ക്
നിത്യ: അതു ശരിയാ
നിത്യ ഫോൺ എടുത്ത് അവനെ വിളിച്ചു
ജിൻഷ: എടി സ്പീക്കറിൽ ഇട്
നിത്യ തലയാട്ടിക്കൊണ്ട് സ്പീക്കറിലിട്ടു. ഫോൺ റിംഗ് ചെയ്തു കൊണ്ടിരുന്നു.
ഈ സമയം മണലാരണ്യങ്ങളിൽ കടൽ കാറ്റും കൊണ്ട് അവൻ കിടക്കുകയായിരുന്നു. കണ്ണിലെ അരുവി ഒഴുകിയകലുകയാണ്. തകർന്ന ഹൃദയവും നോവും അവനു കൂട്ടായി. ഈ ഏകാന്തത അവന് കുറച്ച് ആശ്വാസം പകരുന്നുണ്ട് ആ കാറ്റുകൾ അവനെ തണുപ്പിക്കാൻ ശ്രമിക്കുന്ന പോലെ. ഒരിക്കൽ പോലും താനിങ്ങനെ തകർന്നിട്ടില്ല. അവൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അവൻ ആ കോൾ അറ്റൻഡ് ചെയ്തു
നിത്യ: എടാ നീയിതെവിടാ
ഞാൻ: പൊറത്താടി
നിത്യ: എടാ നീ കരഞ്ഞിനോ
ഞാൻ : ഇല്ലല്ലോ എന്തേ
നിത്യ: നീ കള്ളം പറയണ്ട എന്തിനാ കരയുന്നെ അതു പറ