ഇണക്കുരുവികൾ 5 [വെടി രാജ]

Posted by

നിത്യ: എന്നാ നമുക്ക് ഗ്രൗഡിൻ്റെ അവിടെ പോയിരിക്കാം

ജിൻഷയും അതു ശരി വച്ചതോടെ അവർ അവിടെ നിന്നും ഗ്രൗഡിലേക്കു പോയി. അവിടെ ഒരു ബഞ്ചിൽ ഇരുവരും ഇരുന്നു. മൗനം മാത്രം അവർക്കിടയിൽ സംസാരവിഷയം ഒന്നുമില്ല. ഇടക്കിടെ കേൾക്കുന്ന നിത്യയുടെ കരച്ചിലിൻ്റെ മറ്റൊലി മാത്രം. അതിനെ കീറി മുറിച്ച പോലെ ജിൻഷ ചോദിച്ചു.

ജിൻഷ: എനി പറ നിൻ്റെ ഏട്ടനെ കുറിച്ച് .
നിത്യ: അവൻ ആദ്യമായി കരഞ്ഞതെന്നാണെന്ന് അറിയോ നിനക്ക്
ജിൻഷ: അതെങ്ങനാടി എനിക്കറിയ

നിത്യ ഒരു കുഞ്ഞു ചിരി മുഖത്ത് വരുത്താൻ വിഫലശ്രമം നടത്തി.

നിത്യ: അവൻ്റെ ഈ ശത്രുവിനു വേണ്ടിയാ അവനാദ്യമായി കരഞ്ഞത്.

ജിൻഷ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

നിത്യ: ഞാൻ ഏഴിൽ പഠിക്കുന്ന സമയത്ത് ഒരു ആക്സിഡൻ്റ് ഉണ്ടായി. ഒരു കാറു വന്നെന്നെ ഇടിച്ചു തെറുപ്പിച്ച ആ ദിവസം.

അവൾ ശ്വാസം ഒന്നെടുത്തു പിന്നെ തുടർന്നു

അവരെന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അച്ഛനും അമ്മയും എത്തി . അവരെല്ലാം കരയുകയാണ് വേദനിക്കുന്നു എന്നൊക്കെ ഞാൻ പറയുന്നുണ്ട്. പക്ഷെ ഡോക്ടേർസ് വന്നില്ല അതിലും വലിയ ഒരു എമർജൻസി കേസ് അവിടുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനുമാവാതെ അവരും കരഞ്ഞു ഇപ്പൊ വരും എന്നൊക്കെ എന്നെ ആശ്വസിപ്പിച്ചു.

ജിൻഷ എന്നെ തന്നെ വിഷമ ഭാവത്തോടെ നോക്കി നിൽക്കുകയാണ് . അതു കണ്ടു കൊണ്ടു തന്നെ ഞാൻ തുടർന്നു.

വിവരം എങ്ങനെയോ അറിഞ്ഞ് അവനും പാഞ്ഞു വന്നു. എൻ്റെ അടുത്തു നിന്നു ഒരു വാക്കു പറയാതെ ഒന്നു കരയാതെ എന്നെ തന്നെ തുറിച്ചു നോക്കി അവനവിടെ നിന്നു. വേദന കൂടിയപ്പോ ഞാൻ വിണ്ടും പറഞ്ഞു സഹിക്കാൻ വയ്യ ഡോക്ടറെ വിളിക്കാൻ അച്ഛനും എന്തോ പോലെ. അപ്പോ ഒരു അറ്റൻഡർ പറഞ്ഞു കൊറച്ചു വേദന സഹിക്ക് ചത്തൊന്നും പോവില്ല എന്ന്.

നിത്യ അവളുടെ കണ്ണുകൾ തുടച്ചു . ഒരു തരം മരവിച്ച അവസ്ഥയിലാണ് അവൾ അത് ജിൻഷയും മനസിലാക്കി.

ജിൻഷ: എടി

നിത്യ അവളെ നോക്കി പിന്നെ തുടർന്നു.

അതയാൾ പറഞ്ഞു തീരുന്നതിനു മുന്നെ കിട്ടി അവൻ്റെ കയ്യിൽ നിന്ന് അയാൾക്ക് പിന്നെ അലമുറയിട്ട് കരഞ്ഞു കൊണ്ട് അയാളെ തല്ലി. ഒരു ഭ്രാന്തനെ പോലെ കുറച്ച് ഡോക്ടേർസിനെയും ഒക്കെ അവൻ തല്ലി പിന്നെ എല്ലാരും ചേർന്ന് അവനെ പിടിച്ചു . ഡോക്ടർ ഒരു ഇൻജക്ഷൻ കൊടുത്തു അവനെ മയക്കി കിടത്തി.

കാര്യങ്ങൾ അറിഞ്ഞപ്പോ അറ്റൻഡർ ചെയ്തതിന് ഡോക്ടർ മാപ്പു ചോദിച്ചു. പിന്നെ എന്നെ നല്ല പോലെ നോക്കി. അപ്പോഴും ആ മയക്കത്തിലും അവൻ എൻ്റെ പേരു പറഞ്ഞ് വാവിട്ടു കരഞ്ഞു അതെനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

ജിൻഷ അവളുടെ കൈകളിൽ കൈ ചേർത്ത് അവളെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *