നിത്യ : അന്നാ ഡോക്ടർ പറഞ്ഞ വാക്ക് ഇന്നും ഞാൻ ഓർക്കുന്നു. ” ഏട്ടന് നീ എന്നാ ജീവനാണല്ലെ ” അല്ല എന്നു ഞാൻ പറഞ്ഞു ഞങ്ങൾ ശത്രുക്കളാണെന്നു ഞാനാ പറഞ്ഞെ
അപ്പോ ഡോക്ടർ എന്നോടു പറഞ്ഞു ” അതു മോൾക്ക് തോന്നുന്നതാ മനസിൽ ആഴത്തിൽ ഓർമ്മ ഉണ്ടേ അല്ലെ ജീവനെക്കാൾ ഇഷ്ടമുണ്ടെങ്കിലെ ഈ മയക്കത്തിലും ഒരാൾക്ക് ഇങ്ങനെ മറ്റൊരാളുടെ പേരു പറഞ്ഞ് കരയാൻ പറ്റു” ആ വാക്കുകൾ എന്നെ തളർത്തി അന്ന് അന്നു മുതലാ അവനെൻ്റെ ജീവനായത് . അന്നു കരഞ്ഞതിൽ പിന്നെ അവൻ കരഞ്ഞിട്ടില്ല ഒരിക്കലും എവിടെയും ആർക്കു വേണ്ടിയും
വാക്കുകൾക്കായി നിത്യ ബുദ്ധിമുട്ടാൻ തുടങ്ങി.
ആ… ആ … അവനാ ഇന്ന്… ഇന്നവക്ക് വേണ്ടി കരഞ്ഞത്. ആ സ്നേഹം അത്… അത്… എനിക്കറിയ എനിക്ക്… എനിക്കേ മനസിലാവൂ
ജിൻഷ : എടി നിത്യാ നീ
നിത്യ: ഞാനും അമ്മയും കഴിഞ്ഞാ അവൻ ജീവനു തുല്യം ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടേ അതവളാ അവൾ മാത്രം
ജിൻഷ: നീ ഒന്നടങ്ങെടി പെണ്ണെ
നിത്യ : ഇല്ലെടി ഞാൻ അടങ്ങില്ല. എനിക്കവളെ കണ്ടെത്തണം ആരെന്ന് അറിയണം
ജിൻഷ: എന്തിന്
നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നു’. അവളുടെ ഭാവവും നോട്ടത്തിലെ തീക്ഷണതയും ജിൻഷ നോക്കി ഇരുന്നു.
നിത്യ : എനിക്കറിയണം അവളാരെന്ന് എൻ്റെ ഏട്ടനെ നോവിച്ചതാരെന്ന് എനിക്കറിയണം
ജിൻഷ: അറിഞ്ഞിട്ടെന്തിനാ
നിത്യ: എൻ്റെ ഏട്ടനു മാത്രമല്ല തല്ലാനറിയുന്നത്
ജിൻഷ : എടി നീ എന്തൊക്കയാ ഈ പറയുന്നത്
നിത്യ: ഞാൻ തല്ലുമെടി അവളുടെ കരണം നോക്കി പിന്നെ
ജിൻഷ: പിന്നെ പിന്നെ നീ എന്താക്കും
നിത്യ: അവളെ ഞാൻ നോവിക്കും എന്നും വാക്കുകൾ കൊണ്ടോ കൈ കൊണ്ടോ എന്നാൽ ആകും പോലെ ഒക്കെ.
ഭ്രാന്തമായ സ്നേഹമാണ് ഇവർക്ക് ഇടയിലുള്ളത് അതിന് ശത്രുത എന്ന ഓമനപ്പേര് ഇവർ തന്നെ കൊടുത്തു എന്ന് ജിൻഷ സ്വയം മനസിലാക്കി.
ജിൻഷ : നീ ചിന്തിക്കുന്നത് തെറ്റാണ് നിത്യാ
നിത്യ: എന്ത് തെറ്റ് . ആരാ അത്രക്ക് ഭൂലോക രംഭ എന്നെനിക്ക് അറിയണം
പൊട്ടൻ അവളെ ഒക്കെ നോക്കി തേടി വന്നതൊക്കെ തട്ടിക്കളഞ്ഞ് സ്നേഹിക്കാനറിയാത്ത വിശാചിനെ പ്രേമിച്ചു പട്ടി
ജിൻഷ : നീ എന്തൊക്കയാടി പുലമ്പുന്നത്
നിത്യ: നിനക്കറിയോ ജിൻഷ എത്ര ഗേൾസ് അവൻ്റെ പിന്നാലെ നടന്നത് എന്ന്
ജിൻഷ അവളെ തന്നെ നോക്കി നിന്നു.
ഏട്ടൻ്റെ കൂടെ പഠിച്ച ഗേൾസ് കൊറെ പേര് എന്നോട് സഹായം ചോദിച്ചിട്ടുണ്ട് . ട്രീറ്റ് വാരിക്കോരി തന്നിട്ടുണ്ട്.