കുട്ടിയാവണം കുനിഞ്ഞ തല നുവരാൻ നാണം ഉള്ളവൾ. അവനെ അമ്മയെ പോലെ കെയർ ചെയ്യുന്നവൾ. മേക്കപ്പ് മോഡേൺ ഡ്രസ് കമ്പം പാടില്ല. അവൻ്റെ ഫ്രണ്ട് ആവണം അവൾ അവളുടെ കൂടെ നിന്ന് അവനു വായനോക്കണം. പരസ്പരം വിശ്വസിക്കണം ഒരാൾക്കായി ഒരാൾ മാറരുത് എന്നാൽ അഡ്ജസ്റ്റ് ചെയ്യാവുന്നത് ചെയ്യാ. കള്ളം അവർക്കിടയിൽ പാടില്ല അതു പോലെ രഹസ്യവും. അവനിലെ പാതിയായി അവൾ മാറണം കാണുമ്പോ അവന് തോന്നണം ഇതാണവൾ എൻ്റെ ജീവൻ്റെ പാതി. അവളില്ലാതെ എനിക്കു പൂർണത ഇല്ല എന്ന്. അങ്ങനെ ഒരുത്തിയെ കാണുന്നോ അന്ന് ഞാൻ പ്രേമിക്കും”
ഇതവൻ്റെ വാക്കുകൾ നി പറയെടി ഇതിൽ ഏതേലും ഗുണം അവളിലുണ്ടോ
ജിൻഷ: അതെങ്ങനാടി പറയാ അതിൽ അവളെയും കുറ്റം പറയാനാവില്ല
നിത്യ: നീ എന്താ പറയണത്
ജിൻഷ: എടി അവൾക്കും ഇല്ലേ മനസ് . അതിൽ വേറൊരാൾ മുന്നെ ഉണ്ടെങ്കിലോ അല്ലെ പെട്ടെന്ന് ഒരാൾ വന്ന് ഇഷ്ടാന്നു പറഞ്ഞാ അപ്പോ തന്നെ ഇഷ്ടാന്ന് കുടുംബത്തിൽ പിറന്ന ഏതേലും പെണ്ണ് പറയോടി
ജിൻഷ കരയാൻ തുടങ്ങി.
നിത്യ: എടി നിനക്കെന്താ പറ്റിയത്
ജിൻഷ: ഒന്നുമില്ലെടി എല്ലാം കേട്ടപ്പോ മനസിൽ എന്തോ പോലെ
നിത്യ: എടി സമയം ആയി അവനെന്നെ വിളിക്കാൻ ഇപ്പോ വരും എന്നാ നമുക്ക് പോകാം
പോകാമെന്ന് അവളും തലയാട്ടി അവർ അവിടെ നിന്നും നടന്നകന്നു. എന്നും അവനെ കാത്തു നിൽക്കുന്നിടത്ത് നിത്യ അവനെ കാത്തിരുന്നു. കുറച്ചകലെ മാറി നിന്ന് ജിൻഷ അവളെ തന്നെ നോക്കി നിന്നു. അവൾ പറഞ്ഞ വാക്കുകൾ എല്ലാം അവളുടെ മനസിൽ തന്നെ ഉണ്ട്
കുറച്ചു സമയങ്ങൾക്കകം അവൻ അവിടെ എത്തി .ആ മുഖത്തെ പ്രസരിപ്പ് ഒക്കെ നഷ്ടമായിരിക്കുന്നു. ആ മുഖം കാണുക എന്നത് നിത്യക്ക് വേദനാജനകമായിരുന്നു.
നിത്യ : പോകാം
അതും പറഞ്ഞ് അവൾ ബൈക്കിൽ കയറി ഇരുന്നു . ഇരു കൈകളും അവൻ്റെ മാറിൽ പിണഞ്ഞ് പുറത്ത് കവിൾ ചേർത്തു വെച്ചു.ആ സ്പർഷം’ അവനിലും ആശ്വാസത്തിൻ്റെ ‘അലകളായിരുന്നു. അവൻ ബൈക്ക് മുന്നോട്ടെടുത്തു ഇതെല്ലാം ഒരാൾ മറവിൽ നിന്നും നോക്കി കണ്ടു . ആ കണ്ണുകളും ഈറനണിഞ്ഞിരുന്നു. അത് പ്രണയം കൊണ്ടോ ‘സഹതാപം കൊണ്ടോ അറിയുവാൻ ആകുന്നില്ല.
യഥാർത്ഥത്തിൽ ആരാണ് ഇതിലെ നായിക ഉത്തരമില്ലാത്ത ചോദ്യമല്ലേ അത്. ഇവനെ ഭ്രാന്തമായി സ്നേഹിക്കുന്ന ‘ആതിര ആ സ്നേഹം ഇവൻ തിരിച്ചറിയുന്നില്ല . ഇവൻ ഭ്രാന്തമായി സ്നേഹിക്കുന്നത് ജിൻഷ അവളുടെ അവസ്ഥ വ്യക്തമല്ല അവൾ നിരാകരിച്ചു എന്നാലും. അവൻ ഭയപ്പെടുന്ന വെറുക്കുന്ന അനു ആരാണ്. അവളിലെ നിഗൂഡത എന്താണ്. എനി ഇവരാരും