ഇണക്കുരുവികൾ 5 [വെടി രാജ]

Posted by

അല്ലെ ഇവൻ്റെ നായിക അതും ഒരു ചോദ്യം തന്നെയാണ് ആ ഉത്തരം തേടലാണ് ഈ കഥ.

പോകുന്ന വഴികളിൽ ഒന്നും അവർ സംസാരിച്ചിരുന്നില്ല നേരെ വീട്ടിലെത്തി ഇരുവരും മുറിയിലെത്തി .
അവരവരുടെ മുറിയിൽ അവരവരുടെ ചിന്തകളിൽ അവർ ചേക്കേറി.

എടി നിത്യേ: ……..

അമ്മയുടെ ആ വിളിയാണ് അവളെ ബോധ മനസിലേക്ക് വഴി തിരിച്ചു വിട്ടത് എന്നാലും അവളിൽ മൗനം മാത്രം ആ വിളിക്ക് അവൾ മറുപടി കൊടുത്തില്ല. മറുപടി കൊടുക്കാത്ത ദേഷ്യത്തിൽ അവളുടെ മുറിയിലേക്ക് വന്ന അമ്മ ആ കാഴ്ച കണ്ടു. കരഞ്ഞ് കരഞ്ഞ് വിളറി വെളുത്ത മുഖവും ആയി അവൾ.

അമ്മ: എന്താ മോളേ പറ്റിയെ അവനെന്തേലും ചെയ്തോ
നിത്യ: ഒന്നും ഇല്ല അമ്മേ
അമ്മ: അവനെ ഞാനൊന്ന് കാണട്ടെ
നിത്യ: അമ്മേ

ഉറക്കെ ദേഷ്യത്തോടെ അവൾ വിളിച്ചപ്പോൾ അമ്മ അവിടെ നിന്നു അവളെ തന്നെ നോക്കി ‘

നിത്യ: ഇന്നവനെ വിട്ടേക്ക് അമ്മേ അവൻ കരയട്ടെ
അമ്മ: അവൻ കരയട്ടെ എന്നൊ എന്താ എൻ്റെ കുട്ടിക്ക്
നിത്യ : അവനാകെ തകർന്നു വന്നതാ അമ്മേ’
അമ്മ: എന്താ ഉണ്ടായേ നീ പറ.
നിത്യ: ഒരു പെണ്ണ് ഇന്നവനെ കീറി മുറിച്ച് വിട്ടതാ
അമ്മ: എന്തൊക്കെ ആണ് ഈ പെണ്ണ് പറയുന്നെ ഞാനവനെ കാണട്ടെ.

തിരിഞ്ഞ അമ്മയുടെ കൈയിൽ നിത്യ പിടിച്ചു. തല കൊണ്ട് വേണ്ട എന്നു പറഞ്ഞ് അമ്മയെ അടുത്തിരുത്തി ,കാര്യങ്ങൾ അവൾ പറഞ്ഞു. കൊടുത്തു . അപ്പോഴും അവൾ കരയുക തന്നെ ആയിരുന്നു. അവളെ മാറോടണച്ച് ആ അമ്മയും കണ്ണുനീർ പൊഴിച്ചു.

അന്നാരും അവനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല. രാത്രിയും അവൻ ഭക്ഷണം കഴിച്ചില്ല. അതിൽ അമ്മയ്ക്കും നിത്യയ്ക്കും വിഷമം അവരെയും അവൻ പട്ടിണിക്കിട്ടു എന്നു പറയുന്നതാണ് വാസ്തവം. അവൻ്റെ മനസ് കല്ലാവാൻ തുടങ്ങി. പ്രണയത്തോട് വിരക്തി എന്ന മനോഭാവം ഉടലെടുത്തു. ഒരു തരം മരവിപ്പ് ഒരു തരം നിർവികാരത . താൻ എന്താണ് ചിന്തിച്ചു കൂട്ടുന്നത് എന്ന് സ്വന്തം ബോധ മനസ്സ് അറിയുന്നില്ല. ഉറക്കമില്ലാത്ത രാത്രി. ആ രാത്രി മുഴുവൻ അവൻ ഉറങ്ങിയില്ല. ഒരു ഭ്രാന്തനെ പോലെ എന്തോ എവിടെയോ അവൻ്റെ മനസലഞ്ഞു.

അതെ അവൾ നന്നായി അഭിനയിക്കും അന്നത്തെ അവളുടെ ആ ഭാവ വ്യതിയാനങ്ങൾ എല്ലാം മനസിൽ വന്നു. മറ്റൊരു പെണ്ണിനെ കാത്തു നിന്നത് എന്നു പറഞ്ഞ നിമിഷം ആ മുഖത്ത് പടരുന്ന നിരാശ, കരിനിഴലായി മൂടിയ ആ ദു:ഖം എല്ലാം അഭിനയo. അവിശ്വസിനീയ അഭിനയ മികവ് എന്നെയും നിത്യയെയും ഒരു പോലെ കളിപ്പിച്ച പറ്റിച്ച അഭിനയ മികവ്.

Leave a Reply

Your email address will not be published. Required fields are marked *