ഇണക്കുരുവികൾ 5 [വെടി രാജ]

Posted by

പെണ്ണിനെ ഞാനിന്നു വെറുക്കുന്നു. പ്രണയിക്കാൻ കൊള്ളാത്ത വർഗം . അമ്മയായി പെങ്ങളായി സുഹൃത്തായി ഭാര്യയായി കാണാം ഒരിക്കലും കാമുകി ആയി കാണരുത് . അമ്മ പെങ്ങൾ അവയെല്ലാം രക്തത്തിൽ കലർന്നതാണ് അതിൽ കളങ്കമില്ല. സൗഹൃദം പരസ്പരം ആവിശ്യവും വിശ്വാസത്തിൻ്റെയും അടിത്തറയിൽ പാകി ഉയർത്തിയ കൊട്ടാരമാണ്. ഭാര്യ താലി എന്ന ചരടിൻ്റെ ബന്ധനത്തിൽ തടവിലായവളാണ് അവളും ആ ബന്ധനത്തിൽ ഒതുങ്ങും സന്തോഷിക്കും ആ തടവറ അവളുടെ ഇഷ്ട വാസസ്ഥലവും.

കമുകി അവർക്ക് ബന്ധങ്ങൾ ഇല്ല ബന്ധനവും ചിലപ്പോ പുതിയ മേച്ചിൽപുറങ്ങൾ തേടി അവളലയും. പൂവായി വിടർന്ന പുരുഷ ഹൃദയം അവൾ ചുരുട്ടി കൂട്ടും. പുരുഷ ഹൃദയം ദൃഡമാണ് പ്രണയമാം മധു പാനം ചെയ്ത് പൂവായി പരിണമിച്ച് മൃദുല ഭാവം ഉൾക്കൊള്ളവെ അതിനെ അവൾ തൻ്റെ അഭിനയ മികവിൻ്റെ ആലയിൽ തീയിൽ ചുട്ടു പഴുപ്പിക്കും പിന്നെ വാക്കുകളാം ചുറ്റിക കൊണ്ട് ആ പഴുപ്പിച്ചു വച്ച മൃദു പുഷ്പത്തെ തല്ലും . തല്ലി തല്ലി അത് കാരിരുമ്പാക്കും. പിന്നെ ഒരിക്കലും അതിനു മൃദുല ഭാവം കൈവരിക്കാനാവാതാവും
അതെ താനും ഇന്ന് ആ അവസ്ഥയിലാണ്. നോവിലും സുഖം പകരുന്ന അനുഭൂതി പ്രണയം.
നോവിലും സുഖം പകരുന്ന അനുഭൂതിയാണ് പ്രണയം. വിരഹ വേദന ചിലപ്പോ അസഹനമാണ് മരണം , സുഹൃത്തിൻ്റെ നഷ്ടം അങ്ങനെ പലതും എന്നാൽ ആ നോവെല്ലാം കാലം മായിച്ചു കളയും. പ്രണയ വിരഹ വേദന അത് ഒരിക്കലും മായില്ല. അതൊരു സുഖം പകരുന്ന അനുഭൂതിയാണ് . കഴിഞ്ഞ കാലത്തെ വസന്തമാണ്. താൻ നീന്തിത്തുടിച്ച സ്നേഹ പാലാഴിയാണ്. ഓർക്കുമ്പോൾ നോവായി വരും പിന്നെ പഴയ സുഖമുള്ള ഓർമ്മയായി പരിണമിക്കും. നഷ്ടബോധം ഉടലെടുക്കും പിന്നെ ശാന്തമാകും
ആ വിരഹത്തിനു കാരണം ശന്തി പകരം . അവളോടുള്ള പക ദേഷ്യം വെറുപ്പ് അറപ്പ് എല്ലാം പൊട്ടി മുളക്കും എന്നാൽ ഒരിക്കൽ മനസിലുണ്ടായ പ്രണയത്തിൻ്റെ പാന പാത്രത്തിൽ അവശേഷിക്കുന്ന സ്നേഹത്തിൻ്റെ രണ്ടു തുള്ളി അവയെ കരിയിച്ചു കളയും. തനിക്കായി പിറക്കുന്ന പെൺ പൈതലിനെ അവളുടെ പേരിട്ടു വിളിക്കും അവളുടെ ഓർമ്മ പുതുക്കാൻ . സ്നേഹത്തോടെ ആ പേരൊന്നു വിളിക്കാൻ മനസറിഞ്ഞു സ്നേഹിക്കാൻ അവളെ വീണ്ടും സ്നേഹിക്കാൻ . ആ കുഞ്ഞിൽ നിന്നും കിട്ടുന്ന സ്നേഹം അവളുടേതായി മനസ് സ്വീകരിക്കും ഒരിക്കൽ കളങ്കിതമായ സ്നേഹം ഇപ്പോ കളങ്കമില്ലാതെ അനുഭവിക്കാൻ അവളുടെ പേര് സ്വന്തം രക്തത്തിനു നൽകി സ്നേഹിക്കും. പുരുഷനാണ് പ്രണയത്തിന് അർത്ഥം നൽകുന്നതും അത് മനസിലാക്കുന്നതും.

തൻ്റെ ചിന്തകൾ പോയ അർത്ഥ തലങ്ങൾ അവനു തന്നെ വ്യക്തമല്ല. ആയിഷയുടെ ഫോൺ കോൾ വന്നു കൊണ്ടിരുന്നു കാര്യമറിയാതെ അവൾ അവളുടെ കർത്തവ്യം നിർവഹിച്ചു. ആ കോൾ ഒന്നെടുക്കാൻ പോലും അവൻ്റെ മനസനുവദിച്ചില്ല . ഒരു തരം വിരക്തി . സമയം പാഞ്ഞകലുകയാണ്. അമ്മ ആ വാതിൽക്കൽ വന്നു നിൽക്കുന്നതു പോലും അവനറിഞ്ഞില്ല. ഏറെ നേരം മകൻ്റെ വിഷമം ആ അമ്മ കണ്ടു നിന്നു.
അമ്മ: അപ്പു മോനേ.,…
ആ വാക്കുകൾ അവനെ ഉണർത്തി . ചിന്തകൾ തൻ കൊടുമുടിയിൽ നിന്നും അവൻ പടിയിറങ്ങി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉറങ്ങാതിരുന്നതിനാൽ ആ മിഴികൾ രക്ത വർണ്ണമായിരുന്നു. അവൻ്റെ ആ കോലം അമ്മയിൽ ‘ നോവായി പടർന്നു .
അമ്മ: മോനിന്നു ‘ക്ലാസ്സിൽ പോണില്ലേ
ഞാൻ: ഇല്ല ഇന്നു വയ്യ അമ്മേ
അമ്മ: എന്നാ പോവണ്ട അമ്മ ഇപ്പോ വരാം
അമ്മ താഴോട്ടു പടിയിറങ്ങി പോയി. ഞാൻ അവിടെ തന്നെ കിടന്നു.അമ്മ നിത്യയുടെ അടുത്തു പോയി .

Leave a Reply

Your email address will not be published. Required fields are marked *