Will You Marry Me.?? Part 3 [Rahul Rk]

Posted by

“आशिका। आपने अपना जीवन चुना। इसके साथ आने वाले सभी सुख और दुख, आपको अकेले महसूस करने होंगे। क्या आप सहमत हैं? (ആഷികാ, നിന്റെ ജീവിതം നീ തിരഞ്ഞെടുത്തു. ഇനി അതിൽ ഉണ്ടാകുന്ന എല്ലാ സുഖ ദുഃഖങ്ങളും നീ ഒറ്റക്ക് അനുഭവിക്കണം.. സമ്മതം ആണോ?)

“सहमति है (സമ്മതം ആണ്..)

ഇത് കേട്ടതോടെ അവളുടെ പപ്പ ഒന്ന് മൂളിയ ശേഷം അകത്തേക്ക് തന്നെ കയറി പോയി..
അദ്ദേഹം പോയ പിന്നാലെ ബാക്കി ഉണ്ടായിരുന്ന എല്ലാവരും അകത്തേക്ക് പോയി…
ഇപ്പൊൾ ആ വലിയ ഹാളിൽ ഞാനും ആഷികയും മാത്രം..
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“ഇത്രേ ഒള്ളോ…?? ഞാൻ കരുതി ഒരു ഫൈറ്റും അഞ്ചാറ് പഞ്ച് ഡയലോഗ് ഒക്കെ ഉണ്ടാകും എന്ന്…”

“പപ്പ ഭയങ്കര പ്രാക്ടിക്കൽ ആണ്.. പക്ഷേ താൻ ഈ പറഞ്ഞത് ഒക്കെ ഉണ്ടാകാൻ പോകുന്നത് ഇനിയാണ്..”

“അതെന്താ..??”

“തനിക്ക് കരാട്ടെ, കുങ്ങ് ഫു, കളരി ഏതെങ്കിലും അറിയാവോ..?”

“ഏതും അറിയില്ല…”

“അപ്പോ ചിലപ്പോ കുഴപ്പം ആകും…”

അവള് ഒന്ന് ചിരിച്ചിട്ട് മുകളിലേക്ക് കയറി പോയി.. ഞാൻ കുറച്ച് നേരം അവിടെ ആലോചിച്ച് നിന്നു.. പെട്ടന്ന് ആണ് ഞാൻ ഒറ്റക്ക് ആണ് എന്ന് ഓർമ വന്നത്..
വേഗം അവളുടെ കൂടെ മുകളിലേക്ക് ഓടിക്കയറി..

അവള് നേരെ പോയത് അവളുടെ മുറിയിലേക്ക് ആണ്..

മുൻവശത്ത് കൂടെ ആദ്യമായി ആണ് ഈ റൂമിൽ കയറുന്നത്..

അവള് കയ്യിൽ ഉണ്ടായിരുന്ന വളകൾ മേശപ്പുറത്ത് അഴിച്ച് വെക്കുകയായിരുന്നു..

ഞാൻ മുറി ഒക്കെ ഒന്ന് ചുറ്റും നോക്കിയ ശേഷം അവളോട് ചോദിച്ചു..

“ആഷിക.. തന്റെ പപ്പയെ താഴെ കണ്ടു.. അപ്പോ തന്റെ അമ്മ എവിടെ..??”

അവള് പെട്ടന്ന് ഒന്ന് ഞെട്ടിയ പോലെ തോന്നി.. പിന്നെ പതുക്കെ പറഞ്ഞു..

“എന്റെ അമ്മ ഇപ്പൊൾ എന്റെ കൂടെ ഇല്ല ഷോൺ…”

“ഓഹ്ഹ്‌…. സോറി…”

അവള് മേശപ്പുറത്ത് ഇരുന്ന ഒരു ഫോട്ടോ എടുത്ത് എന്നെ കാണിച്ചു..

“ഇതാണ് എന്റെ അമ്മ….”

ആഷിക അവളുടെ അമ്മയെ പോലെ തന്നെ ആണ് കാണാൻ…

ഞാൻ ഫോട്ടോ അവൾക്ക് തന്നെ തിരികെ നൽകി..

“എനിക്ക് 18 വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ പോയത്.. ക്യാൻസർ ആയിരുന്നു.. പക്ഷേ കണ്ടുപിടിക്കാൻ വൈകിപ്പോയി..”

അവള് ഒന്ന് നെടുവീർപ്പിട്ടു എന്നിട്ട് തുടർന്നു…

“ഒരുപക്ഷേ എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ നാടകത്തിന്റെ ആവശ്യം പോലും ഉണ്ടാവില്ലായിരുന്നു. അത്രക്കും ഞാൻ എന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്.. ശോണിന് അത് പറഞ്ഞാൽ മനസ്സിലാവില്ല..”

Leave a Reply

Your email address will not be published. Required fields are marked *