Will You Marry Me.?? Part 3 [Rahul Rk]

Posted by

“പേടിക്കണ്ട.. അതിന്റെ സൈഡിലെ ക്ലാമ്പിൽ ചവിട്ടി കയറിയാൽ മതി.. സ്ട്രോങ്ങ് ആണ്.. ഞാൻ ഇടക്കൊക്കെ കേറാർ ഉള്ളതാ…”

“ഓകെ നോക്കട്ടെ…”

ഞാൻ ഫോൺ കട്ട് ചെയ്ത് പൈപ്പിന്റെ അടുത്തേക്ക് നടന്നു… കണ്ടിട്ട് നല്ല ഉറപ്പൊക്കെ ഉണ്ട് എന്ന് തോന്നുന്നു…

അവള് പറഞ്ഞ പോലെ സൈഡിലെ ക്ലാമ്പിൽ ചവിട്ടി കേറാം…

ഞാൻ പതുക്കെ പൈപ്പിൽ പിടിച്ച് കയറാൻ തുടങ്ങി..

വിജാരിച്ച അത്ര ഈസി അല്ല..

എന്നാലും ഇവൾ ഈ പൈപ്പിൽ തൂങ്ങി എങ്ങോട്ടാണ് പോകാറാവോ..??

ഞാൻ ജനവാതിലിന് അടുത്ത് എത്തിയപ്പോൾ അവലെനിക്ക്‌ നേരെ കൈ നീട്ടി.. ഞാൻ അവളുടെ കയ്യിൽ പിടിച്ച് ഉള്ളിലേക്ക് കയറി.. ഉടൻ തന്നെ അവൾ ജനവാതിൽ അടച്ചു…

വിശാലമായ ഒരു മുറി..
വലിയ കട്ടിൽ മനോഹരമായി വിരിച്ചിരിക്കുന്നു… കസേരകൾ എല്ലാം സിംഹാസനം പോലെ ഉണ്ട്.. കട്ടിലിന്റെ തല ഭാഗത്തും ഉണ്ട് വലിയ കൊത്തുപണികൾ..

ഒരു വശത്ത് ഒരു വലിയ കണ്ണാടി അതിനു താഴെ കുറെ വസ്തുക്കൾ മേക്അപ്പ് സാധനങ്ങൾ ആണ് എന്ന് തോന്നുന്നു..
ഒരു വലിയ അലമാരയും റൂമിനുള്ളിൽ ഉണ്ട്..

എനിക്കൊന്നും മനസിലായില്ല..

“ആഷികാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“ഓകെ ഷോൺ ഞാൻ എല്ലാം പറയാം…”

ഒരു നെടുവീർപ്പോടെ അവൾ തുടർന്നു…

“ഷോൺ, തനിക്ക് അറിയാമല്ലോ ഈ വരുന്ന സൺഡേ എന്റെ കല്ല്യാണം ആണ്.. ഇന്നും ഇവിടെ ഈ കാണുന്ന എല്ലാ ആഘോഷങ്ങളും അതിന്റെ ഭാഗം ആണ്.. പക്ഷേ എനിക്ക് ഈ കല്ല്യാണത്തിന് ഒട്ടും താല്പര്യം ഇല്ല…”

“അതെന്താ…??”

ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു…

“തനിക്ക് ഇതൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി കാണും എന്ന് തോന്നുന്നു എന്റെ പപ്പ ഇവിടത്തെ ഒരു ഉയർന്ന വ്യക്തി ആണ്.. ഇപ്പൊ എന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ചെറുക്കന്റെ അച്ഛൻ വിക്രം റായ് സിംഗ് ഇവിടുത്തെ ഒരു വലിയ രാഷ്ട്രീയ നേതാവും ആണ്..
ഇൗ കല്ല്യാണം വഴി രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കാൻ ആണ് പപ്പയുടെ പ്ലാൻ..
പക്ഷേ ഈ ചെറുക്കനെ ഞാൻ അറിയും.. ഹി ഇസ് എ ജന്റിൽമാൻ.. പക്ഷേ എനിക്കിപ്പോൾ ഈ കല്ല്യാണം വേണ്ടെന്ന് വച്ചേ മതിയാകൂ…”

“എന്നാൽ തനിക്ക് തന്റെ പപ്പയോട് ഇത് നേരിട്ട് പറഞ്ഞൂടെ…??”

“ഞാൻ പല വട്ടം പറഞ്ഞ് നോക്കിയതാണ് പപ്പ സമ്മതിക്കില്ല…”

“താൻ പറഞ്ഞ പോലെ ചെക്കൻ നല്ല ആളാണെങ്കിൽ പിന്നെ എന്തിനാ താൻ ഈ കല്ല്യാണത്തിന് എതിർക്കുന്നത്..??”

Leave a Reply

Your email address will not be published. Required fields are marked *