കഴിഞ്ഞില്ല. അയാൾ എന്നോട് യാചിച്ചത് കൊണ്ടുമാത്രമാണ് ഞാൻ അയാളെ വെറുതെ വിട്ടു
അവന്റെ വാക്കുകൾ കേട്ടു നിന്ന് രേണുക എടുത്തടിച്ച പോലെ അവനോട് ചോദിച്ചു
രേണുക : ഇതിനു മാത്രം എന്തു തെറ്റാണ് നായെ എന്റെ അച്ഛൻ നിന്നോട് ചെയ്തത്
ആ വർത്തമാനം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പാർവ്വതി അലറിക്കൊണ്ട് പറഞ്ഞു
പാർവതി : നിനക്ക് അറിയണോ. അയാൾ ചെയ്ത തെറ്റ് എന്താണെന്ന്. എന്റെ കുടുംബത്തെ ഇല്ലാതാക്കിയ ദ്രോഹി യാണ് നിന്റെ അച്ഛൻ.
അവളുടെ മനസ്സിൽ ഇപ്പോഴും കെട്ടടങ്ങാത്ത ഒരു തീ ആയിരുന്നു പുറത്തേക്ക് വന്നത്. അതുകേട്ട് നിന്ന് എല്ലാവരും ഒരു ഭയത്തോടെയാണ് അവളെ നോക്കി നിന്നത്
ഞാൻ : അതെ അവളുടെ കുടുംബത്തെ ഇല്ലാതാക്കിയത് നിന്റെ അച്ഛൻ തന്നെയാണ്
അതു കേട്ടതോടെ രേണുകയുടെ കാലുകൾ ഇടറി അവൾ നിൽക്കാൻ പറ്റാതെ ആ ചെയറിൽ ഇരുന്നു
പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ ഇടക്ക് കയറി ചോദിച്ചു
ലക്ഷ്മി അമ്മ : മോനേ ഞാൻ നിന്നോട് ഇന്നേവരെ ഇവളെ കുറിച്ച് ചോദിച്ചിട്ടില്ല. ഇവൾ ആരാണ്. ഇവളും നീയും ആയിട്ടുള്ള ബന്ധം എന്താണ്. ഇവരുടെ അച്ഛനും ഇവളുടെ കുടുംബവും ആയിട്ട് എന്താണ് പ്രശ്നം
ഞാൻ എന്താ അതിനുള്ള മറുപടി കൊടുക്കുന്നത് എന്നറിയില്ല. ഞാൻ പതിയെ കണ്ണുകൾ അടച്ചു കുറച്ചു കാലം പുറകിലേക്ക് പോയി. ഞാൻ മെല്ലെ അവരോട് പറഞ്ഞു തുടങ്ങി.
+2 എക്സാം കഴിഞ്ഞ ശേഷം ഞൻ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്നായിരുന്നു എന്റെ മനസ്സിൽ. അങ്ങനെയാണ് പൂനെയിലെ simba ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയറിങ് (കഥയ്ക്കു വേണ്ടി ഉണ്ടാക്കിയ പേരാണ് )എന്ന് കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടുന്നത്. എങ്ങനെയെങ്കിലും അച്ഛനെ കൊണ്ട് സമ്മതിക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദൗത്യം. ആ ദിവസം ഞാൻ ഇന്നും മറക്കുന്നില്ല. ഏതോ വലിയ ബിസിനസ് ഡീൽ കഴിഞ്ഞു വളരെയധികം സന്തോഷത്തിൽ നിൽക്കുന്ന ദിവസമായിരുന്നു അന്ന്. അന്ന് തന്നെ ഈ കാര്യം പറയാൻ തീരുമാനിച്ചു. ആദ്യം കുറച്ച് എതിർപ്പുകൾ കാണിച്ചെങ്കിലും. അവസാനം സമ്മതിക്കുക തന്നെ ചെയ്തു. അങ്ങനെ ഞാൻ പൂനെയിലേക്ക് വണ്ടികയറി. ഇനി ഒരു മൂന്നുവർഷം എനിക്ക് സ്വസ്ഥമായി ജീവിക്കാം. ആരുടെയും ആട്ടും തുപ്പും കേൾക്കണ്ട. അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ പൂനയിൽ എത്തി. എന്റെ ഇഷ്ടപ്പെട്ട സിവിൽ എൻജിനീയറിങ് തന്നെ എടുത്തു. അഡ്മിഷനും കാര്യങ്ങളും എല്ലാം കഴിഞ്ഞു. ഹോസ്റ്റലിൽ നിൽക്കുമ്പോൾ ആയിരുന്നു അവിടുത്തെ സീനിയേഴ്സ് റാഗിംഗ് തുടങ്ങുന്നത്. എനിക്ക് പേടി ഉള്ളതുകൊണ്ട് ചെയ്യാൻ മടിച്ച കൊണ്ടും അവർ എന്നെ കുറെ തല്ലി. അന്ന് രാത്രി കിടക്കാൻ നേരത്ത് എന്റെ റൂമിലേക്ക് ഒരു മലയാളി വന്നു. അവന്റെ പേര് പ്രവീൺ. അവൻ അവിടുത്തെ കാര്യങ്ങളും മറ്റും പറഞ്ഞു തന്നു. പിന്നെ അവനെ കൂടുതൽ പരിചയപ്പെട്ട ആണ് എന്റെ ക്ലാസ്സിൽ തന്നെയാണ് അവനും ഉള്ളത് എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയിൽ അവൻ എന്റെ ഒരു നല്ല സുഹൃത്തായി മാറിയിരിക്കുന്നു. വർഷങ്ങളായി പൂനെയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു. അവന്റെ അച്ഛൻ മാധവൻ ടയർ മാനുഫാക്ചറിങ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. അമ്മ ശാരദ ഒരു സാധു