അസുരഗണം 3 [Yadhu]

Posted by

ആന്റി : ഇതു മുഴുവൻ കഴിക്കണം ഒന്നും ബാക്കി വയ്ക്കരുത് മനസ്സിലായല്ലോ.

ഒരു ചെറു ചിരിയോടെ അവർ എന്നോട് പറഞ്ഞു. ഞാനും മറുപടിയായി ഒന്ന് ചിരിച്ചു. ഞാൻ മെല്ലെ കഴിക്കാൻ തുടങ്ങി ആദ്യത്തെ ഉരുള വായിലേക്ക് വച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് ആദ്യമായിട്ടാണ് ഞാൻ ഇത്രയും രുചിയുള്ള ഭക്ഷണം കഴിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല. സാമാന്യം നല്ല ആക്രാന്തത്തോടെ ഞാൻ ആ ഭക്ഷണം കഴിച്ചു. പാത്രത്തിൽ ഉള്ള ഭക്ഷണം കഴിഞ്ഞിട്ടും ഞാൻ പിന്നെയും എടുത്തു  കഴിക്കാൻ തുടങ്ങി. ഞാൻ ആരെയും ശ്രദ്ധിക്കുകയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.  പെട്ടെന്ന് പ്രവീൺ എന്നോട് പറഞ്ഞു.

പ്രവീൺ : ഡാ ആക്രാന്തം കാണിക്കേണ്ട നിനക്കുള്ള ഭക്ഷണം അവിടെയുണ്ട് പതിയെ  കഴിക്ക്.

അപ്പോഴാണ് ചുറ്റുമുള്ള ആൾക്കാർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അവൻ പറഞ്ഞത് കേട്ട് പാർവതി മെല്ലെ ചിരിക്കുന്നത് ഞാൻ കണ്ടു

ഞാൻ : അയ്യോ സോറി. ഓർമ്മ വെച്ച കാലം തൊട്ട് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ഭക്ഷണം ഞാൻ കഴിക്കുന്നത്. അതുകൊണ്ട് കുറച്ച് ആക്രാന്തം കൂടിപ്പോയി

അതുകേട്ട് ശിവരാമൻ എന്നോട് ചോദിച്ചു.

ശിവരാമൻ : അതെന്താ തന്റെ വീട്ടിൽ ആരും തനിക്ക് നല്ല ഭക്ഷണം  ഒന്നും ഉണ്ടാക്കി തന്നിട്ടില്ല

ഞാൻ : ഹഹഹ….  എന്റെ വീട്ടിൽ എനിക്ക് ചോറ് തരുന്ന തന്നെ വലിയ കാര്യമാണ്. അമ്മ  മരിച്ചതിനുശേഷം. അച്ഛൻ എന്റെ കാര്യം നോക്കിയത് കൂടിയില്ല. എന്റെ അച്ഛൻ മാമൻ മാരെ ഉപദ്രവിക്കും അതിന്റെ പകലെല്ലാം തീർക്കുന്നത് എന്നോട്. ചിലപ്പോൾ പട്ടിണിക്കിട്ടും എന്തെങ്കിലും കഴിക്കാൻ തരുന്ന ദിവസം അത് നേരാംവണ്ണം കഴിക്കാൻ കൂടി സമ്മതിക്കില്ല. എന്നും അവർ ഉപദ്രവിക്കും. എന്തിന് അവിടുത്തെ വേലക്കാരി പോലും വേണമെങ്കിൽ തിന്നാ മതി എന്നു പറഞ്ഞ് എനിക്ക് നേരെ ഭക്ഷണം തരുക. അവിടന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഞാൻ ഈ കോളേജിൽ തന്നെ ചേർന്നത്. ഇവിടെയാണെങ്കിൽ ഉണക്ക റൊട്ടി പിന്നെ ദാലും അതൊക്കെ തിന്ന് തിന്ന് രുചി എന്ന സാധനം പോലും ഞാൻ അറിഞ്ഞിട്ടില്ല. നല്ല ഭക്ഷണം തരാനും ആരുമില്ല ഒന്ന് നല്ലതു പറയാനും ആരുമില്ല ആകെക്കൂടി ഇത്തിരി സ്നേഹം കാണിച്ചിട്ടുള്ളത്  എന്റെ രണ്ടാനമ്മ യാണ്.  ചില സിനിമയിൽ രണ്ടാനമ്മ എപ്പോഴും ദുഷ്ട കഥാപാത്രം ആയിരിക്കും പക്ഷേ എന്നോട് ഒരിക്കലും അവർ അങ്ങനെ പെരുമാറിയിട്ടില്ല. എന്നോട് മിണ്ടാൻ വരുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്.  പക്ഷേ എനിക്ക് പേടിയായിരുന്നു എല്ലാവരെയും പോലെ ആയിരിക്കുമോ അവരും എന്ന് എന്റെ ചിന്ത എന്നിൽ നിന്നും അവരെ അകറ്റി. ഇവിടുത്തെ ഭക്ഷണം കഴിച്ചപ്പോൾ വല്ലാത്തൊരു സ്വാത് തോന്നി അതാണ് ഇത്ര ആക്രാന്തം കാണിച്ചത് എല്ലാവരും എന്നോട് ക്ഷമിക്കണം.

അതു പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എല്ലാവരും തികച്ചും മൗനമായിരുന്നു. പാർവ്വതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ആന്റി എന്റെ പ്ലേറ്റിലേക്ക് കുറച്ച് ചോറ് ഇട്ടു. ഞാൻ അവരുടെ കൈയിൽ പിടിച്ചു പറഞ്ഞു

ഞാൻ : അയ്യോ അമ്മേ മതി

ഞാൻ അങ്ങനെ പറയുന്നത് കേട്ട് എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അറിയാതെ ചിന്തിച്ചുപോയി ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ.

Leave a Reply

Your email address will not be published. Required fields are marked *