ആന്റി : ഡി ചിരിക്കാതെ പോയി അവനു വെള്ളം എടുത്ത് കൊടുക്ക്
അവൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം പെട്ടെന്ന് തന്നെ എടുത്തു കൊണ്ടുവന്നു തന്നു ഞാൻ അത് പെട്ടെന്ന് തന്നെ വാങ്ങി കുടിച്ചു പെട്ടെന്ന് ആന്റി എന്നോട് പറഞ്ഞു
ആന്റി : ചൂടുണ്ടെങ്കിൽ മോൻ എന്നോട് പറയാമായിരുന്നില്ലേ ഞാൻ ആറ്റി തരുമായിരുന്നല്ലോ
ആന്റിയുടെ വർത്തമാനത്തിൽ ഒരു അമ്മയുടെ വാത്സല്യം എനിക്ക് വല്ലാതെ ഫീൽ ചെയ്തു എന്റെ കണ്ണുകൾ അറിയാതെ ഒന്നു നനഞ്ഞു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് പ്രവീണും പാർവ്വതിയും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വേഗം തന്നെ കണ്ണുകൾ തുടച്ചു അവിടുന്ന് എണീറ്റ് ഉമ്മറത്തേക്ക് പോയി. കുറച്ചു നേരം അവിടെ ഇരുന്നു കുറച്ചുനേരം കഴിഞ്ഞ് പ്രവീൺ എന്റെ അടുത്തേക്ക് വന്നു അവൻ എന്നോട് ചോദിച്ചു.
പ്രവീൺ : നീയെന്താ ചായ കുടിക്കാതെ എണീറ്റ് വന്നത്
ഞാൻ : ഏയ് ഒന്നുമില്ല
ഞാൻ ഒഴിഞ്ഞുമാറിയത് എന്തിനാണെന്ന് അവന് നല്ലപോലെ അറിയാം. അവൻ വിഷയം മാറ്റാനായി എന്നോട് പറഞ്ഞു.
പ്രവീൺ : ആ അതൊക്കെ പോട്ടെ നീ എന്റെ ചേച്ചിയെ കണ്ടിട്ടില്ലല്ലോ വാ കാണിച്ചുതരാം
അവൻ എന്നെയും കൂട്ടി ഒരു റൂമിലേക്ക് പോയി ആ റൂമിലും കുറേ ചിത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു എന്റെ കണ്ണുകൾ ആദ്യം പോയത് ചിത്രങ്ങളിലേക്ക് ആയിരുന്നു. അതെല്ലാം നോക്കി ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. അവർ ഒരു ചെറുപുഞ്ചിരിയോടെ എന്നോട് ചോദിച്ചു.
ശ്വേത ചേച്ചി : എന്തൊക്കെയുണ്ട് ആദി സുഖമാണോ
ഞാൻ : അങ്ങനെ പോണു.
ശ്വേത ചേച്ചി: നിങ്ങൾ വന്നപ്പോൾ ഞാൻ ഡോക്ടറെ അടുത്ത് പോയത് ആയിരുന്നു അതാ കാണാൻ പറ്റാതെ ഇരുന്നത്
ഞാൻ : ആ ആന്റി പറഞ്ഞിരുന്നു. ഡോക്ടർ എന്തു പറഞ്ഞു
ശരി ചേച്ചി : ഏയ് കുഴപ്പമൊന്നുമില്ല കുറച്ച് ക്ഷീണം ഉണ്ട് അത്ര തന്നെ
അങ്ങനെ കുറച്ചുനേരം ചേച്ചിയോട് വർത്താനം പറഞ്ഞിരുന്നു ഇതിനിടയിൽ ഞാൻ പാർവതിയെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. എന്തെന്നറിയില്ല അവളെ കണ്ടതിനുശേഷം എന്റെ മനസ്സിൽ വല്ലാത്ത ഒരു ഇഷ്ടം തോന്നി തുടങ്ങി. അങ്ങനെ സമയം ഏതാണ്ട് ഏഴു മണിയോട് അടുത്തിരുന്നു. അപ്പോഴാണ് പുറത്തുനിന്നും വേറെ രണ്ട് ആൾക്കാരുടെ ശബ്ദം കേൾക്കുന്നത്. ആ ശബ്ദം കേട്ടതോടെ പാർവതി ചാടിയെണീറ്റ് പറഞ്ഞു അച്ഛൻ വന്നു. അത് കേട്ടതോടെ എല്ലാവരും ഹോളിലേക്ക് വന്നു. പ്രവീൺ ഇന്റെ അച്ഛനെ കൂടാതെ വേറൊരാൾ കൂടെ ഉണ്ടായിരുന്നു
അവർ ഞങ്ങളെ കണ്ടതോടെ പ്രവീണിനെ അച്ഛൻ അച്ഛൻ ഞങ്ങളോട് ചോദിച്ചു
അങ്കിൾ : ആ നിങ്ങൾ വന്നോ. എപ്പോഴാ എത്തിയത്