ആന്റി : നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്.
ഞാൻ : സോറി ആന്റി അറിയാതെ പെട്ടെന്നു വായിൽ നിന്നു വന്നു.
അവരുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.
ആന്റി : നീ ഒന്നും കൂടി അങ്ങനെ വിളിക്ക്.
ഞാൻ : അയ്യോ ആന്റി അത്.
പെട്ടെന്ന് എന്റെ കവിളിൽ ഒരു അടി തന്നെ. അവർ പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. പെട്ടെന്ന് പ്രവീൺ എണീറ്റ് ചോദിച്ചു.
പ്രവീൺ : അമ്മ എന്താ ഈ കാണിക്കുന്നത്.
പെട്ടെന്ന് ആന്റി അവന്റെ മുഖത്തേക്കു ദേഷ്യത്തോടെ നോക്കി.
ആന്റി : മിണ്ടരുത് അവിടെ ചിരിക്കെടാ.
കുറച്ച് ഉറക്കെ ആണ് അവർ അത് പറഞ്ഞത്. അവരുടെ ശബ്ദം കൂടിയതും അവൻ പേടിയോടെ തന്നെ ആ ചെയറിൽ ഇരുന്നു. അവർ അതു പറഞ്ഞു എന്റെ നേർക്കു തിരിഞ്ഞു
ആന്റി : നിന്നോട് ഞാൻ എന്താ പറഞ്ഞത് ആ കാര്യം പറഞ്ഞു കഴിഞ്ഞിട്ടു മതി ഇനി ബാക്കി കാര്യങ്ങൾ.
ഞാൻ : അത്…… ഞാൻ…… അ…. അ…. അമ്മ
എന്റെ മനസ്സിലെ പേടി കാരണം ശബ്ദമിടറി ആണ് പുറത്തേക്കു വന്നത്.
ആന്റി : ആ അപ്പൊ നിനക്ക് അനുസരിക്കാൻ അറിയാം. എന്റെ മക്കൾ പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഈ അമ്മ തല്ലും അതാണ് എന്റെ രീതി മനസ്സിലായോ. ഇനി നീ അമ്മ എന്നല്ലാതെ വേറെ എന്തെങ്കിലും വിളിച്ചാൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കും ഓർത്തോ.
അത്രയും പറഞ്ഞ് അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്റെ മനസ്സിലുള്ള എല്ലാ സങ്കടങ്ങളും ആ നിമിഷം വിങ്ങിപ്പൊട്ടി അവരെ കെട്ടിപ്പിടിച്ചു. കൊണ്ട് അത്യാവശ്യം ഉറക്കെ തന്നെ കരഞ്ഞു. എന്നെ സമാധാനിപ്പിക്കാൻ ആയി പാർവ്വതിയും പ്രവീണും അങ്കിളും എല്ലാവരും എന്റെ അടുത്തേക്ക് വന്നു. പക്ഷേ ആന്റി തടഞ്ഞുകൊണ്ട് പറഞ്ഞു.
ആന്റി : അവൻ കരയട്ടെ. അവന്റെ മനസ്സിൽ ഉള്ള എല്ലാ ഭാരവും അവനെ ഇറക്കി വെക്കട്ടെ. അവന് ഇനി ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ അവന്റെ മനസ്സിൽ സങ്കടങ്ങൾ പാടില്ല. അവന്റെ എല്ലാ സങ്കടങ്ങളും ഇതോടെ തീരണം.
അതു പറഞ്ഞ് അവർ കുറച്ചുനേരം എന്റെ മുതുകത്ത് തട്ടി തന്നെ . കുറച്ചു നേരത്തിനു ശേഷം അവർ പുറത്തേക്ക് വരാൻ പറഞ്ഞു അതു കേട്ടതും പ്രവീണും പാർവതിയും എന്റെ കൂടെ വരാൻ നിന്നപ്പോൾ അമ്മ( ഇനി ആന്റി എന്നുള്ളത് ഒഴിവാക്കി അമ്മ എന്ന് കേൾക്കുന്നു) പെട്ടെന്ന് പറഞ്ഞു.
അമ്മ : നിങ്ങൾ വരണ്ട എനിക്ക് അവനോട് കുറച്ച് സംസാരിക്കാനുണ്ട്
പുറത്തേക്കു വന്നു ഒരു മരത്തിനു ചുവട്ടിൽ ഒരു കല്ലിൽ ഇരുത്തി എന്നോട് പറഞ്ഞു.
അമ്മ : ഞാൻ തല്ലിയത് മോന് വേദനിച്ചോ നീ അമ്മയോട് ക്ഷമിക്.