പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“എന്നിട്ട്?”

“ഞാൻ ഒരു രസത്തിന് നിന്റെ ഫോണിൽ നിന്നും സെന്റ് ചെയ്ത ഫോട്ടോ അവനു സെന്റ് ചെയ്തു. എന്നിട്ട് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.”

“അതല്ലാതെ നീ വേറെ ആർകെങ്കിലും സെന്റ് ചെയ്തോ?” ഞാൻ ചോദിച്ചു.

“ഇല്ല…!”

“അപ്പോൾ അവൻ തന്നെയാകണം ഇതിന് പിന്നിൽ”

“അതെ. അവൻ തന്നെയാകും” ഐഷുവും എന്നെ പിൻ താങ്ങി.

അപ്പോഴാണ് സാഗറും അവന്റെ കൂട്ടുകാരും ക്ലാസ്സിൽ നിന്നും ഇറങ്ങി വരുന്നത്. അവനെ കണ്ടപ്പോഴേ എനിക്കെന്റെ പെരു വിരലിൽ നിന്നുമങ്ങ് ദേഷ്യം കേറി വന്നു.

“ഡാ സഗാറേ അവിടെ നിന്നെ…” നല്ല കലിപ്പ് വോയിസിൽ അവനെ വിളിച്ച് അവന്റെ അടുത്തേക്ക് പാഞ്ഞു.

“എന്താടാ എന്താ വിളിച്ചത്” അവൻ എന്റെ നേരെ തിരിഞ്ഞ് അല്പം പരിഹത്തോടെയാണ്ത് ചോദിച്ചത്.

“നീയാണോ എന്റെയും ഐശ്വര്യയുടെയും ഫോട്ടോ പോസ്റ്റർ അടിച്ചു ഒട്ടിച്ചതും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തായും” ഗൗരവം ഒട്ടും ചോരത്തെ ഞാൻ ചോദിച്ചു.

“ഏത് ഫോട്ടോ? ഓഹ് മറ്റേത് നീയും അവളും കൂടി കിസ്സടിക്കുന്നത്! അത് ഫ്ലാഷ് ആക്കിയത് നീയല്ലേ എന്നിട്ട് എന്നോട് വന്ന് ചോദിക്കുന്നോ?”

“കള്ളം പറയുന്നോടാ നാറി…!” ഞാൻ അവന്റെ കോളറിൽ കുത്തിപിടിച്ചാണ് അത് ചോദിച്ചത്.

“ദേഹത്ത് തൊടുന്നോടാ…!” ഈ ഡയലോഗും അടിച്ച് എന്റെ കൈ പിടിച്ച് മാറ്റി എന്നെ പിന്നിലേക്ക് തള്ളി. ഞാൻ വേച്ച് വേച്ച് പുറകിലേക്ക് പോയി. തുണിൽ തട്ടി നിന്നത് കൊണ്ട് വീണില്ല.

“എന്റെ ചെക്കനെ തള്ളുന്നോ?” ഇത് പറഞ്ഞു ഐഷു സഗറിനെ വലതു കൈ വീശി തല്ലി. സാഗർ പക്ഷെ ഈസിയായിട്ട് അവളുടെ കൈ തടഞ്ഞു. ഐഷു മറ്റേ കൈ വീശിയതും അതും അവൻ പിടിച്ചു. ഒന്നും ചെയ്യാൻ പറ്റാതെ നിന്ന അവളെയും അവൻ പിന്നിലേക്ക് തള്ളി. അവൾ വേച്ച് പുറകിലേക്ക് വീണു.

അത് കണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണങ്ങളും പോയി. ഞാൻ ഓടി ചെന്ന് ഐശുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. ചെറിയ വീഴ്ച്ച ആയത് കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്ന് തോനുന്നു. ഐഷുവിനെ എഴുനേൽപിച്ച് നിർത്തിയിട്ടു സാഗറിനെ നോക്കി. ഒരു പുച്ഛ ചിരിയുമായി ഞങ്ങളെ നോക്കി നിൽക്കുവാണ് അവൻ.

ആണ് എന്തും സഹിച്ചെന്ന് വരും പക്ഷെ അവന്റെ പെണ്ണിന്റെ മേൽ കൈ വെച്ചാൽ അതിന് പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരാണല്ല. എന്റെ കണ്ണിൽ കോപത്തിന്റെ അഗ്നി പടരുന്നുണ്ടാകണം. എന്റെ ഹൃദയമിടുപ്പിന്റെ വേഗത കൂടി, എന്റെ കയ്യിലും കാലിലുമൊക്കെ ഒരുമാതിരിയുള്ള തരിപ്പണിപ്പോൾ.

ഞാൻ അവനു നേരെ നടന്നു. അവന്റെ മുഖത്തെ ചിരി ഇപ്പോഴും മാഞ്ഞിട്ടില്ല. മോനെ നിന്റെ ജിം ബോഡിയിൽ ഞാൻ ഇന്ന് പൊങ്കാല ഇടും മോനെ എന്ന് മനസ്സിൽ പറഞ്ഞ് അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. അവൻ പൊത്തോന്ന് പറഞ്ഞു താഴെ വീണു. ഇത് കണ്ട് കൂടെ നിന്ന തെണ്ടികൾ ഒന്ന് പതറിയെങ്കിലും. എല്ലാം കൂടി എന്റെ നേരെ പാഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് പേടിയല്ല തോന്നിയത് ഒരു തരം ആവേശമാണ്.

“വേണ്ടടാ ഇത് എനിക്കുള്ളതേയുള്ളൂ” താഴെ എഴുനേറ്റ് ഇരുന്ന്കൊണ്ട് സാഗർ പറഞ്ഞു. എന്റെ നേരെ പാഞ്ഞാവന്മാർ എല്ലാം പുറകിലേക്ക് പോയി. ഞാൻ സാഗറിന്റെ മുഖത്തേക്ക് നോക്കി. അവൻ എന്റെ നേരെ രണ്ട് കണ്ണും ഇറുക്കി ചുമ്മ എന്ന് പറയുന്ന പോലെയാക്കി. ഇപ്പോഴും അവന്റെ ചുണ്ടിൽ ഒരു മന്ദഹാസമുണ്ട്. അത് കണ്ടപ്പോൾ എന്റെ കലിപ്പ് വീണ്ടും കൂടി.

Leave a Reply

Your email address will not be published. Required fields are marked *