പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

കാര്യങ്ങളൊക്കെ ഐഷു പറഞ്ഞത്കൊണ്ട് എനിക്ക് വലുതായിട്ട് നാവനക്കേണ്ടി വന്നില്ല. എടുത്ത് ചാട്ടത്തിന് ഐഷുവിന് ഒരു ഉപദേശമെങ്കിലും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അല്ലെങ്കിലും രണ്ട് വീട്ടിലെയും കണ്ണിലുണ്ണിയാണ് പെണ്ണ്. എന്ത് ചെയ്താലും ആരും ചോദിക്കില്ല, അതിന്റെ കുറച്ച് കുറുമ്പും കൂടിയുണ്ട്, ആഹ് എല്ലാം എന്റെ വിധി.

“ഇനി ഇതിന്റ പേരിൽ പ്രശനമുണ്ടാക്കാൻ പോകണ്ട കേട്ടോ കഴിഞ്ഞത് കഴിഞ്ഞു.” അച്ഛനാണ് അത് പറഞ്ഞത്. അതിന് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“അവിടെ ഒരാൾ മോനെ തല്ലിയവനെ തിരിച്ചു തല്ലിയിട്ടേ വേറെ കാര്യമുള്ളൂ എന്നും പറഞ്ഞ് വരാൻ കയറ് പൊട്ടിക്കുന്നുണ്ട്” എന്റെ പപ്പയെകുറിച്ചാണ് മമ്മി പറഞ്ഞത്.

“വീണ്ടും പ്രശനമാകുമോ” അമ്മയാണ് അത് ചോദിച്ചത്.

“തല്ക്കാലം കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു ഒതുക്കിയിട്ടുണ്ട്”

“മ്മം” അമ്മ ഒന്ന് മൂളി.

“പിന്നെ ഞങ്ങളോട് നിങ്ങളുടെ പ്രിൻസിപ്പാൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്” അച്ഛൻ പറഞ്ഞു.

ഇതിന്റെ പേരിൽ ഡിസ്മിസൽ തരാൻ വല്ലതുമാണോ എന്തോ?

“മ്മ്മം പോയി നല്ല രണ്ട് വഴക്ക് കൊടുക്കണേ അച്ഛാ? എല്ലാം ചെയ്തത് സമാണെന്ന് കുറെ വാദിച്ചതാ അങ്ങേരു. പിന്നെ ഇത്രയും നടന്നിട്ട് എഥാർത്ഥ പ്രതി ആരാണെന്ന് കണ്ടെത്താൻ ഒരു അന്വേഷണം പോലും നടത്തിയില്ല”

“അത് ഞാൻ ഏറ്റു മോളെ? ഫീസും കൊടുത്ത് മക്കളെ അങ്ങോട്ട് വിടുമ്പോൾ ഇതാണോ അവരുടെ ഉത്തരവാദിത്തം എന്നറിയണമല്ലോ?”

‘അപ്പോൾ പ്രിൻസിയുടെ കാര്യത്തിൽ ഒരു തീരുമാനമായി’ ഞാൻ മനസ്സിലോർത്തതാ.

“മമ്മി പോകുന്നില്ലേ?”

“പിന്നെ നിന്നെ ഈ കോലത്തിൽ ആക്കുന്നത് വരെ അവനെ പിടിച്ച് മാറ്റാൻ ആരുമില്ലായിരുന്നോ എന്ന് അറിയണമല്ലോ?” മമ്മിയും നല്ല ഫോമിലാണ് അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി.

“എന്നാൽ നമുക്ക് പോകാം” അച്ഛൻ ചോദിച്ചു. അങ്ങനെ മമ്മിയും അച്ഛനും കോളേജിലേക്ക് പോയി. അമ്മ ഞങ്ങളുടെ കൂടെ തന്നെ നിന്നു.

“അമ്മ ഒരു കാര്യം ചെയ്യോ വീട്ടിൽ പോയി എനിക്ക് കുറച്ച് ഡ്രസ്സ്‌ എടുത്ത് കൊണ്ട് വരുമോ? ഇതിട്ടോണ്ട് ഇവിടെ നിന്നാൽ ശരിയാവില്ല” ഐഷു തന്റെ റ്റീ ഷർട്ടും പാന്റും കാട്ടി പറഞ്ഞു.

“അയ്യേ നീ ഇതും ഇട്ടോണ്ട് അല്ലേ കോളേജിൽ പോയത് അപ്പോൾ കുഴപ്പോമൊന്നുമില്ലായിരുന്നോ” അമ്മ അവളെ കളിയാക്കി.

“അത് പിന്നെ അപ്പോഴത്തെ ഒരു ആവേശത്തിന്”

“അവളുടെ ഒരു ആവേശം. നിന്റെ ആവേശം കാരണം പാവം ചെക്കൻ കിടക്കുന്നത് കണ്ടോ?”

“പോ അമ്മേ എന്റെ ചെക്കനെ നോക്കാൻ എനിക്കറിയാം” അത് പറഞ്ഞ് ഐഷു എന്റെ തലയിൽ തലോടി.

” മ്മ്മം എനിക്കും വീട്ടിൽ പോണമെന്നുണ്ട്. വീട്ടിൽ പോയാൽ വൈകിട്ടത്തെ ഫുഡ്‌ ഉണ്ടാക്കി കൊണ്ട് വരാമായിരുന്നു. അല്ല നിങ്ങൾ വല്ലതും കഴിച്ചോ? ”

“ഇല്ല…” ഞാങ്ങൾ രണ്ട് പേരും ഒരുപോലെ പറഞ്ഞു.

“നന്നായി നീ ഇങ്ങനെ ആണോടി അവനെ നോക്കുന്നത്. നീ എന്താ അവന് വല്ലതും വാങ്ങിച്ച് കൊടുക്കാത്തത്”

Leave a Reply

Your email address will not be published. Required fields are marked *