പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“ദാ ഇതിൽ നോട് ചെയ്താൽ മതി” കയ്യിൽ ഒരു മാർക്കറും തന്ന് പേപ്പർ ബോർഡ്‌ കാണിച്ച് കൊണ്ട് ഐഷു പറഞ്ഞു.

“അപ്പോൾ സെറ്റ് നമുക്ക് പണി തുടങ്ങാം. നീ എന്റെ ഫോണിൽ നിന്നും ഡാറ്റാ കിട്ടുമോ എന്ന് നോക്ക് ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തവരുടെ പുറകെ പോകാം”

“ശരി നമുക്ക് പണി തുടങ്ങാം”

അത് പറഞ്ഞ് എന്റെ ഫോൺ ലാപ്പിൽ കണക്ട് ചെയ്ത് ഐഷു അതിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി.

ഞാൻ ഫേസ്ബുക് തുറന്നു ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഒരു പയ്യനെ നോക്കി അവന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. പയ്യൻ ജൂനിയർ ആയത് കൊണ്ട് സംഭവം ഈസി ആയി നടന്നു. കോളേജിൽ ഇട്ട് പണി തരും എന്ന് പറഞ്ഞപ്പോൾ അവൻ മണി മണി പോലെ കാര്യം പറഞ്ഞു. അങ്ങനെ ഞാൻ ബോർഡിൽ ആദ്യത്തെ ആളെ മാർക്ക് ചെയ്തു. എന്റെ ഫോൺ ഐഷു ലാപ്പിൽ കണക്ട് ചെയ്തേക്കുന്നത് കൊണ്ട് ഞാൻ അവളുടെ ഫോണാണ് ഉപയോഗിച്ചത്.

അങ്ങനെ ഓരോരുത്തരെ കണ്ടു പിടിച്ച് വിളിച്ച് ഡാറ്റാ കളക്ട് ചെയ്തു. സീനിയർസ് അൽപ്പം ബലം പിടിച്ചെങ്കിലും എന്റെയും ഐഷുവിന്റെയും ഫോട്ടോ അനുവാദമില്ലാതെ പോസ്റ്റ്‌ ചെയ്തതിന് സൈബർ സെല്ലിൽ കംപ്ലിന്റ് ചെയ്യും എന്ന് പറഞ്ഞപ്പോൾ, ഒന്ന് പേടിച്ചു. പിന്നെ മര്യാദക്ക് ഡീറ്റെയിൽസ് തന്നു.

എല്ലാവന്മാരും സദാചാരം കളിച്ചതാണ്. രാത്രി കള്ളവെടിക്ക് പോണ കീടങ്ങളാണ് സദാചാര പോലിസ് കളിക്കാൻ നിൽക്കുന്നത്.

അങ്ങനെ സമയം കടന്ന് പോയി. ഇടക്ക് ബോർ അടിച്ചപ്പോൾ ഐഷുവിന്റ പുറകിൽ പോയി നിന്ന് സ്ക്രീനിൽ നോക്കി. പുള്ളിക്കാരി എന്തോ കാര്യമായ പണിയിലാണ്. നോക്കുമ്പോൾ ഇടക്കിടക്ക് എന്തൊക്കെയോ ഗൂഗിൾ ചെയ്ത് നോക്കുന്നുമുണ്ട്.

“ചേച്ചിക്ക് ഇതിനെകുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ?”

“എന്താടാ…”

“അല്ല ഇടക്കിടക്ക് ഗൂഗിൽ ചെയ്ത് നോക്കുന്നു.”

“അത് മോനെ ഓരോ അപ്ലിക്കേഷനും ഓരോ അർച്ചിട്ടക്ചർ ആണ് അതിൽ നിന്നും എങ്ങനെ ഡാറ്റാ എടുക്കണം എന്ന് അറിയാനാണ്. അല്ലെങ്കിലും ഞങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർസൊക്കെ ഗൂഗിൾ കൊണ്ട് ജീവിക്കുന്നവരാണ്”

“ആഹാ ബെസ്റ്റ് പരീക്ഷക്കും ഇതുപോലെ സെർച്ച്‌ ചെയ്ത് എഴുതാൻ പറ്റിയിരുന്നെങ്കിൽ വളരെ എളുപ്പമായിരുന്നല്ലേ?”

“അത് വളരെ ശരിയാണ്. പരീക്ഷക്ക് ഇങ്ങനെ ഗൂഗിൾ ചെയ്താൽ കിട്ടുന്ന ചോദ്യം മാറ്റിയിട്ട് ചെറിയ ചെറിയ ടാസ്ക് ആക്കണം എന്നിട്ട് ആവിശ്യമെങ്കിൽ ഗൂഗിൾ ചെയ്യാനുള്ള ഓപ്ഷനും വക്കണം. സത്യത്തിൽ അതാണല്ലോ റിയൽ ലൈഫിൽ ആവിശ്യം”

“ആഹാ ബെസ്റ്റ് ഐഡിയ മക്കള് വിദ്യാഭ്യാസ മന്ത്രിയാകുമ്പോൾ കൊണ്ട് വന്നാൽ മതി ഈ മാറ്റങ്ങളോക്കെ”

“നീ കളിയാക്കുകയൊന്നും വേണ്ട ഫുച്ചറിൽ ഇതൊക്കെയായിരിക്കും ഉപയോഗിക്കാൻ പോണത്”

“ആവുമായിരിക്കും! എന്നാലും എന്റെ ഐഷുവിന് ഇത്ര വിവരം വെച്ച കാര്യം ഞാൻ അറിഞ്ഞില്ലല്ലോ? എന്നോടാരും പറഞ്ഞുമില്ല”

“മ്മ് സുഗിച്ചുട്ടോ… മോൻ കിന്നരിക്കാൻ നിൽക്കണ്ട് പണിയെടുക്ക്”

“ഞാൻ ഇത് വരെ ഫുൾ പണിയിലായിരുന്നു. ഓരോത്തന്മാരുടെ വർത്താനം കേൾക്കുമ്പോൾ ചൊറിഞ്ഞു വരും. പിന്നെ ആവിശ്യം നമ്മുടെ ആയത് കൊണ്ട് വലുതായിട്ട് ചൂടാകാനും പറ്റില്ലല്ലോ? പിന്നെ നീ നോക്കിയിട്ട് ഒക്കെ എന്തായി വല്ലതും നടക്കോ”

Leave a Reply

Your email address will not be published. Required fields are marked *