പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“ഡാ ഇത് നടക്കുമെന്ന് തോന്നുന്നില്ല…!” ഫുഡ്‌ കഴിച്ച് വന്ന് രണ്ട് മിനിറ്റ് റസ്റ്റ്‌ എടുക്കാമെന്ന് കരുതി അവളുടെ ബെഡിലേക്ക് മറിഞ്ഞപ്പോൾ ഐഷു വിളിച്ച് പറഞ്ഞു.

“നടക്കില്ലന്നോ? എന്ത്‌ പറ്റി.”

“ഡാ ഞാൻ ഇതിലെ എല്ലാ ഡാറ്റയും നോക്കി. അങ്ങനെ ഒരു ഫയൽ ക്രീയേറ്റ് ആയതും ഡിലീറ്റ് ആയതും മാത്രമേ അതിൽ ഉള്ളു. വേറെ ഒരു ഡിവൈസിലേക്ക് കോപ്പി ആയതായി എവിടെയുമില്ല.”

“അതെങ്ങനെ ശരിയാകുന്നെ ഈ സ്പ്രെഡ് ആയത് മൊത്തം ആ ഫോട്ടോ തന്നെയാണല്ലോ”

“അതാടാ എനിക്ക് ഒരു പിടിയും കിട്ടാത്തത്.”

“മ്മം… ഇനി ഫോട്ടോ ഓപ്പൺ ചെയ്ത് വേറെ മൊബൈൽ വെച്ച്‌ അതിന്റെ ഫോട്ടോ എടുത്തത് വല്ലതുമാകോ?”

“ഏയ്‌ അതിന് അങ്ങനെ ഫോട്ടോ എടുത്താൽ അത് കണ്ടാൽ മനസ്സിലാക്കുമല്ലോ? പിന്നെ ക്ലാരിറ്റിയും കുറവായിക്കും. പക്ഷെ ഇവിടെ അങ്ങനെയാല്ലല്ലോ?”

“മ്മം… അതും ശരിയാണ്…!”

“ഡാ…!” അവളുടെ വിളിയിൽ ഞാൻ ആ കണ്ണിലേക്കു നോക്കിയപ്പോൾ അവളുടെ കണ്ണിൽ എന്തോ കണ്ടെത്തിയ പോലെ ഒരു ബൾബ് എരിയുന്നുണ്ടായിരുന്നു. ഞാൻ എന്താ എന്ന് നെറ്റി ചുളിച്ച് തിരക്കി.

“ഇനി സ്ക്രീൻഷോട്ട് എടുത്തത് ആണെങ്കിലോ?”

“അത് ശരിയാണ്! അപ്പോൾ ക്വാളിറ്റി അത്രക്ക് കുറയില്ലല്ലോ? പിന്നെ കോപ്പി ചെയ്യാത്തത് കൊണ്ട് അങ്ങനെ ഒരു എൻട്രി കാണത്തുമില്ല.”

ഞാൻ പറഞ്ഞു തീരുന്നതിന് മുമ്പ് ഐഷു ലാപ്പിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി. എന്തോ കമാൻഡ് അടിച്ചപ്പോൾ കുറെ ഡാറ്റ വന്നു അതിൽ നോക്കി അവളുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു. പിന്നെ അവൾ ഫേസ്ബുക് എടുത്ത് ഞങ്ങളുടെ ആ ഫോട്ടോ ഡൌൺലോഡ് ചെയ്തു അതിന്റെ പ്രോപ്പർട്ടീസ് എടുത്തു പിന്നെ എന്റെ ഫോണിലെ മറ്റൊരു ഫോട്ടോ എടുത്ത് അതിന്റെ പ്രോപ്പർട്ടീസുമേടുത്ത്.

“അല്ലടാ സ്ക്രീൻഷോട്ട് എടുത്തതല്ല…! ഇത് ആ ഫോട്ടോ തന്നെയാണ്!”

“അതെങ്ങനെ മനസ്സിലായി”

“ഒന്നാമത് ആ സമയത്ത് നിന്റെ ഫോണിൽ സ്ക്രീൻ ഷോട്ട് ഒന്നും എടുത്തിട്ടില്ല. പിന്നെ ഈ ഫോട്ടോ അതായത് ഫേസ്ബുക്കിൽ നിന്നും എടുത്ത ഈ ഫോട്ടോയും” നേരത്തെ അവൾ ഫേസ്ബുക്കിൽ നിന്നുമെടുത്ത ഫോട്ടോ കാണിച്ചിട്ട് തുടർന്നു.

“നിന്റെ ക്യാമറയിൽ നീ മുമ്പ് എടുത്തിട്ടുള്ള ഈ ഫോട്ടോയും” ആ ഫോട്ടോ അവളുടെ തന്നെ പന്റീസിന്റെ തന്നെയായിരുന്നു. ഞാൻ അത് ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് അവൾ ഓപ്പൺ ചെയ്ത് കാണിച്ചപ്പോൾ ആണ് എനിക്ക് ഓർമ്മ വന്നത്. സാദാരണ ഒരു അടിയുണ്ടാകാൻ ഉള്ള കാരണമുണ്ട് എന്തോ എന്റെ ഭാഗ്യത്തിന് അവൾ അത് ഓർത്തില്ല എന്ന് തോന്നുന്നു.

“ഈ രണ്ട് ഫോട്ടോയും ഒരേ പിക്സൽ സൈസും അസ്‌പെക്ട് റേഷിയൊയും ആണ്”

“ചെ അപ്പോൾ ആ വഴിയും അടഞ്ഞോ? ഇനിയെന്താ ചെയ്യുക”

“അറിയില്ലെടാ ചിലപ്പോൾ ഞാൻ നോക്കിയപ്പോൾ ഏതെങ്കിലും മിസ്സ്‌ ആയതാകും ഒന്ന് കൂടെ നോക്കട്ടെ…!”

“ശരി ഞാൻ ബാക്കിയുള്ളവരെക്കൂടി ഒന്ന് വിളിച്ച് നോക്കട്ടെ! നീ ടെൻഷൻ അടിക്കണ്ട രണ്ടിൽ ഒരു വഴിയിൽ അവൻ പെടും”

“ശരിയട..!”

അങ്ങനെ അവൾ വീണ്ടും ലാപ്പിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി. ഞാൻ ഫോൺ എടുത്ത് വിളിക്കാനും.

Leave a Reply

Your email address will not be published. Required fields are marked *