ഫാസിലയുടെ മനസില്‍ ഒരുപാട് ചോദ്യം ഉയര്‍ന്നു. ഒരു ദിവസം ഇത് കണ്ടിപിടിക്കണം. അതിനുള്ള മാര്‍ഗം അവള് ആലോചിച്ചു. കമ്പനിയില്‍ ആരുമില്ലാത്ത സമയം 9 മണിക്ക് മുമ്പും 5 മണിക്ക് ശേഷവും. ആ സമയം അവിടെ കയറിപറ്റണം. അവള് ഗാഢമായി ആലോചിച്ചു. കമ്പനിക്ക് രണ്ട് വഴിയാണ് ഉള്ളത്. ഒന്ന് ഷട്ടര്‍ തുറന്ന് വരുന്ന നേരായ വഴി. മറ്റൊന്ന് പിന്നാംപുറത്തുകൂടെ വന്ന് വാതില്‍ തുറക്കണം. ആ വാതില്‍ ഉള്ളില്‍ നിന്നും പുറത്ത് നിന്നും അടയ്ക്കാന്‍ കഴിയുന്നതാണ്. അതിന് രണ്ട് ചാവിയുണ്ട്. അതില്‍ ഒന്ന് താന്‍ കരസ്ഥമാക്കുന്നു. എന്നിട്ട് വാതില്‍ തുറയ്ക്കുന്നു അകത്ത് കടയ്ക്കുന്നു. പക്ഷെ എന്ന്, എപ്പോള്‍ അതായിരുന്നു അവളുടെ മനസിലെ രണ്ടാമത്തെ ചോദ്യം. അതിനും അവള്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അവള് ജോലി കഴിഞ്ഞ് ശനിയാഴ്ച വീട്ടില്‍ പോവും. പിന്നെ വരുന്നത് തിങ്കളാഴ്ച രാവിലെ. അതും തന്റെ വീട്ടില്‍ നിന്ന് നേരെ കമ്പനിയിലേക്ക്. അപ്പോള്‍ നേരത്തെ എത്താനും കഴിയും സാധാരണ തിങ്കളാഴ്ച വീട്ടില്‍ നിന്ന് 8നാണ് ഇറങ്ങാറ്. അപ്പോള്‍ 9ന് മുമ്പ് എത്താം. പക്ഷെ ഇനി അതിനും നേരത്തെ ഇറങ്ങണം. പിന്നാമ്പുറത്തെ വാതിലിന്റെ ചാവിയില്‍ ഒന്ന് കൈക്കലാക്കി ഫാസില ശനിയാഴ്ച വീട്ടിലേക്ക് യാത്ര തിരിച്ചു. പല കണക്കുകൂട്ടലുമായി അവള് ആ രാത്രി ഉറങ്ങി. ഞായറാഴ്ച രാത്രി ഉറക്കമില്ലാത്തതായിരുന്നു ഫാസിലയ്ക്ക്. അവള് എപ്പളോ ഉറങ്ങി. അതിരാവിലെ അലാറം വെച്ച് ഉണര്‍ന്നു. വേഗം കുളിച്ച് മാറ്റി വീട്ടില്‍ നിന്നിറങ്ങി. സമയം രാവിലെ 6.30. നേരത്തെ പോവുന്നതിന്റെ കാരണം വീട്ടുകാര്‍ തിരക്കിയെങ്കിലും ജോലി തിരക്കാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വേഗം ബസില്‍ കയറി കമ്പനിയിലെത്തി. പത്തൊമ്പൊതുകാരിയുടെ ഒരുപാട് കണക്കുകൂട്ടലുമായി. സമയം 7.15 ആവുന്നു. ചുറ്റും ആളുകള്‍ കുറവാണ്. വേഗം കമ്പനിയുടെ പിന്നിലേക്ക് പോയി. വാതില്‍ തുറന്നു. ഉള്ളില്‍ നിന്ന് ചാവികൊണ്ട് ലോക്ക് ചെയ്തു. രണ്ടാം നിലയിലേക്ക് പോയി. സമയം ആവാന്‍ ഫാസില കാത്തിരുന്നു. 7.20… 7.30… 7.40… 7.50 ആയപ്പോള്‍ പുറത്ത് ഷട്ടര്‍ തുറക്കുന്ന ശബിദം ഫാസില കേട്ടു. അവള് അവിടെ രണ്ടാം നിലയില്‍ ഒരു ഇടുങ്ങിയ ഭാഗത്ത് ശ്വാസം അടക്കിപിടിച്ചിരുന്നു. ഷട്ടര്‍ തുറന്ന വെളിച്ചം താഴെ പ്രതിഫലിച്ചു. പട്ടുസാരിയും കയ്യില്‍ ഒരു ബാഗുമായി ലിജി ചേച്ചി വരുന്നത് ഫാസില കണ്ടു. രണ്ടാം നിലയിലേക്ക് കയറിയ ലിജി നേരെ മൂന്നാം നിലയിലേക്ക് കോണിപ്പടി കയറി പോയി. ഫാസില ഇറുക്കി പിടിച്ച തന്റെ ബാഗുമായി പിന്നിലേക്ക് നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി ലിജി കയറിയ ആ കോണിപ്പടി മുകളിലേക്ക് കയറി. ലിജി ബാഗുമായി ഡ്രസിംഗ് റൂമിലേക്ക് പോവുന്നത് പിന്നാലെ വരുന്ന ഫാസില കണ്ടു. അവള് ആ മൂന്നാം നിലയിലെ പേപ്പര്‍ കവറുകള്‍ കൂട്ടിയ ഭാഗത്തേക്ക് പോയി ഒളിച്ചു ഇവിടെ നിന്നാല്‍ എല്ലാം കാണാം. ലിജി കയറിയ ഡ്രസിംഗ് റൂമിന്റെ ഡോര്‍ അടച്ചു. എങ്ങും നിശബ്ദം. ആ കമ്പനിയില്‍ ഇപ്പോള്‍ ഉള്ളത് ഫാസിലയും ലിജിയും മാത്രം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡ്രസിംഗ് റൂമിന്റെ വാതില്‍ തുറന്നു. ലിജി ചേച്ചി പുറത്തിറങ്ങി. അതാ റെഡ് ലെഗ്ഗിന്സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും. ലിജി തന്റെ മിഷീനിന്റെ അടുത്ത് ചെന്ന് ലൈറ്റ് ഓണ്‍ ചെയ്തു. അവിടെയിരുന്നു. ഇപ്പോള്‍ ആ ഭാഗത്ത് അവിടെ മാത്രമേ വെളിച്ചമുള്ളൂ. ബാക്കിഭാഗമെല്ലാം പാതി ഇരുട്ടില്‍ തന്നെ.
ഫാസില ആ പാതി ഇരുട്ടില്‍ നെഞ്ചിടിപ്പോടെയിരുന്നു. സമയം നോക്കി. 8