എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]

Posted by

മുതല്‍ രണ്ടുവരെ വിശ്രമം. രാവിലെ ചായ കമ്പനിവക ലഭിക്കും. ആരെങ്കിലും ഉണ്ടാക്കണം. അധികവും ഞാന്‍ തന്നെയായിരിക്കും. മൂന്ന് നിലയിലുള്ള ആ കമ്പനിയില്‍ ഞാന്‍ അടക്കമുള്ളവര്‍ രണ്ടാംനിലയിലാണ് ജോലി ചെയ്യുന്നത്. ചിലപ്പോള്‍ മൂന്നാം നിലയിലും. താഴത്തെ നിലയില്‍ ഗോഡൗണും ഓഫീസ് റൂമുമാണ്. രണ്ടാം നിലയില്‍, കൊണ്ടുവരുന്ന പേപ്പറുകള്‍ മെഷിനീന്റെ സഹായത്തോടെ അളവിനനുസരിച്ച് മടക്കി അതില്‍ പ്രിന്റ് ചെയ്യുന്ന ജോലിയാണ് എന്നെപ്പോലെ മിക്ക സ്ത്രീകള്‍ക്കുമുള്ളത്. ഇതെല്ലാം മൂന്നാം നിലയിലേക്ക് ലിഫ്റ്റ് വഴി ഉയര്‍ത്തി ആ നിലയിലേക്ക് ചെന്ന് അതെല്ലാം ഇറക്കി ഹനീഫാക്കയുടെ മെഷീനടുത്തേക്ക് എത്തിച്ചുകൊടുക്കണം. അയാള്‍ അതില്‍ തുളയിടും. ചിലതിന് കൈ പിടിക്കാനുള്ള തുളയായിരിക്കും ഇടുക. അത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയാണ്. കാല് കൊണ്ട് ചവിട്ടിവേണം പഞ്ച് ചെയ്യാന്‍. അതും 20ഉം 30ഉം കവര്‍ ഒരുമിച്ച് വെച്ച്. അങ്ങനെ തുളയിട്ട ബാഗുകള്‍ ചുളിവ് മാറാനും വൃത്തിയാവാനും വേണ്ടി ചെറിയൊരു മെഷീനിലൂടെ കടത്തിവിടണം. കാല് കൊണ്ട് ചവിട്ട് തുളയ്ക്കുന്നതാണ് ഏറ്റവും പ്രയാസം. അതിന് ആരും പോവാറില്ല. ഇവിടെയുള്ള സ്ത്രീകള്‍ എത്ര സൗഹൃദത്തില്‍ പെരുമാറിയാലും ഈ ജോലി ചെയ്യാന്‍ അവര്‍ കൂട്ടാക്കില്ല. മറ്റുള്ളവരുടെ തലയില്‍ ഇടും. ഞാന്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ആദ്യമൊക്കെ അതായിരുന്നു എന്റെ ജോലി. കാലുകൊണ്ട് ചവിട്ടി ചവിട്ടി അവസാനം നീര് വരെ വന്നു. അപ്പോള്‍ ഹനീഫക്ക എന്നെ അതില്‍ നിന്ന് , കവര്‍ ചുളിവ് മാറ്റുന്ന മെഷീനിലേക്ക് മാറ്റി. അതാവുമ്പോല്‍ പണിയൊന്നുമില്ല. വെറുതെ കവര്‍ അതില്‍ വെച്ചുകൊടുത്താല്‍ മതി. അത് മറ്റൊരു സ്ഥലത്ത് പോയി വീഴും. ഒരിക്കല്‍ ആ മെഷിനീല്‍ എന്റെ ഷാള്‍ കുടുങ്ങി. മെഷീന്‍ കേടായി. അതിന് ഹനീഫ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ കരഞ്ഞു. മനസലിവ് തോന്നി അയാള്‍ കരയേണ്ട അത് ഞാന്‍ ശരിയാക്കാം എന്നു പറഞ്ഞു. അങ്ങനെ മാഡത്തെ അറിയിക്കാതെ അയാള്‍ അന്ന് തന്നെ ആ മെഷീന്‍ നന്നാക്കി. അതിന് ശേഷം ഹനീഫ ടൈറ്റായ വസ്ത്രം ധരിച്ച് വേണം മെഷീനിന്റെ അടുത്ത് നില്‍ക്കാന്‍ എന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഒരു ടീഷര്‍ട്ട് വാങ്ങി. ചുരിദാറില്‍ കമ്പനിയിലെത്തിയ ഞാന്‍ മൂന്നാംനിലയിലെ ബാത്ത് റൂമിനടുത്തുള്ള ചെറിയ മുറിയില്‍ വെച്ച് ചുരിദാറിന്റെ ടോപ്പ് അഴിച്ച് മാറ്റി ടീഷര്‍ട്ട് ഇട്ടു. എന്റെ ലെഗ്ഗിന്‍സ് കുറച്ച് ടൈറ്റായിരുന്നു. അതുകൊണ്ട് പാന്റ് വാങ്ങേണ്ട ആവശ്യമില്ലായിരുന്നു. ജോലിചെയ്യുമ്പോള്‍ തലയില്‍ തട്ടം ഇടാറില്ലായിരുന്നു. അത് എന്നെ ഏറെ അസ്വസ്തമാക്കി. ഇങ്ങനെ തുളയിട്ട് നിവര്‍ത്തുന്ന ബാഗുകള്‍ താഴേക്ക് ലിഫ്റ്റില്‍ ഇറക്കി അവിടെ നിന്ന് നൂലിട്ട് പുറത്തേക്ക് കൊണ്ടുപോവുന്നു. അതാണ് അവിടുത്തെ ജോലി.

അങ്ങനെ ഓരോന്ന് ആലോചിച്ച് നില്‍ക്കെയാണ് നാട്ടിലേക്കുള്ള ബസിലെ കണ്ടക്ടറെ സംസാരം കേട്ട് ഞെട്ടിയത്.

കണ്ടക്ടര്‍: മോളെ ഇത് എന്ത് ആലോചിച്ചിരിക്കുകയാ.. കയറുന്നില്ലേ..?

Leave a Reply

Your email address will not be published. Required fields are marked *