എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]

Posted by

പ്രേമവിവാഹമായിരുന്നുവെന്ന് കമ്പനിയിലെ മറ്റു സ്ത്രീകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. മാഡത്തിന്റെ ഭര്‍ത്താവ് ഡോക്ടറാണ്. അയാളൊരു ക്രിസ്ത്യാനിയാണ്. ജെയിംസ് സാമുവല്‍ എന്നാണ് പേര്. പേര് കേട്ട സര്‍ജനാണ്. സുവര്‍ണമാഡത്തിന്റെ എസും, ജെയിംസ് സാറിന്റെ ജെയും ചേര്‍ത്ത് എസ്.ജെ എന്ന് നാമകരണം ചെയ്യുകയായിരുന്നു കമ്പനിക്ക്. മാഡത്തിന്റെ മക്കളെ കുറിച്ച് എനിക്ക് മറ്റൊന്നും അറിയില്ല. വിദേശത്ത് എവിടെയോ ആണെന്ന് അറിയാം. ആരും മാഡത്തോട് കൂടുതലൊന്നും സംസാരിക്കാറില്ല. കാരണം എല്ലാവര്‍ക്കും മാഡത്തെ പേടിയാണ്. വിലകൂടിയ ബെന്‍സ് കാറിലാണ് മാഡം സഞ്ചരിക്കുന്നത്. കമ്പനിയില്‍ ആ കാറില്‍ വന്നിറങ്ങി എല്ലായിടത്തും നടന്നു ജോലി ചെയ്യുന്നുണ്ടോയെന്ന് നോക്കി പോവും. ആരെങ്കിലും ജോലി ചെയ്യാതെ നില്‍ക്കുകയാണെങ്കില്‍ കണക്കിന് പറയും ചെയ്യും. അവിടെ എല്ലാവര്‍ക്കും ജോലി ചെയ്യുന്നതിനേക്കാള്‍ മടിയും ഭയവും മാഡത്തെ കാണുന്നതിലാണ്. മാഡത്തിന്റെ ഒച്ചയെടുത്തുള്ള സംസാരം തന്നെ കാരണം. മാഡം എപ്പോള്‍ കമ്പനിയില്‍ വരുമെന്നും എപ്പോള്‍ പോവുമെന്നും ആര്‍ക്കും അറിയില്ല. വന്നാല്‍ ഉടനെ പോവണമെന്നാണ് ഞാനടക്കമുള്ളവരുടെ പ്രാര്‍ത്ഥന. പണ്ടൊക്കെ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ ജോലിക്കുണ്ടായിരുന്നു. പക്ഷെ അവരും അവിടുത്തെ സ്ത്രീകളുമായുള്ള ചുറ്റിക്കളി കാരണം മാഡം അവിടെ സിസിടിവി ഫിറ്റ് ചെയ്തു. വിവാഹം കഴിയാത്ത ഒരുപാട് പെണ്‍കുട്ടികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സിസിടിവി കാരണം ചെറുപ്പക്കാര്‍ വളച്ചെടുത്ത പെണ്‍കുട്ടികളുമായി കമ്പനിയില്‍ നിന്ന് ലീവെടുത്ത് പുറത്ത് കറങ്ങാന്‍ പോവുന്നത് നിത്യസംഭവമായിരുന്നു അന്ന്. അന്നൊക്കെ മാഡം അത് കയ്യോടെ പൊക്കുകയും അവരെ പറഞ്ഞുവിടുകയും ചെയ്തു. അതിനുശേഷം മാഡം ചെറുപ്പാക്കാരെ ജോലിക്ക് വെയ്ക്കുന്നത് നിര്‍ത്തി. പക്ഷെ ഹനീഫായെ മാത്രം മാഡ് നിലനിര്‍ത്തി. അങ്ങനെ ഞാനും എന്റെ അടുപ്പമുള്ള ശാരദേടത്തി, സക്കീനതാത്ത, ഗിരിജ ചേച്ചി, ശോഭേച്ചി അങ്ങനെ 13ഓളം സ്ത്രീകള്‍ അവിടെ ജോലി ചെയ്യുന്നു. ആണായി ഹനീഫാക്കയും. ഹനീഫാക്കക്ക് 56 വയസ് പ്രായമുണ്ട്. അയാളുടെ വീട് ഇവിടെ നിന്ന് 35 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുകയാണ്. കഷണ്ടി തലയും മെലിഞ്ഞ് വളഞ്ഞ ശരീരവും ഉള്ള അയാളെ കണ്ടാല്‍ കൃഷ്ണന്‍കുട്ടിനായരെ പോലെ തോന്നിക്കും. അയാള്‍ ദിവസവും രാവിലെ ട്രെയിനിനാണ് വരുന്നത്. എന്നും നേരം വൈകിയേ വരികയുള്ളൂ. അതിന് അയാള് ഓരോ കാരണവും പറയും. മാഡത്തിന്റെ ഏറ്റവും കൂടുതല്‍ വഴക്ക് കേട്ട ആള് ഹനീഫക്കയാണ്. എന്നാലും അതൊന്നും കേട്ട ഭാവം നടിക്കാതെ അയാള്‍ പോയി ജോലി ചെയ്യും. ശാന്തസ്വഭാവക്കാരനായ ഹനീഫ വളരെ മാന്യനായ വ്യക്തിയാണ്. അതാണ് മാഡം അയാളെ ഒഴിവാക്കാതെ വെച്ചിരിക്കുന്നതെന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. രാവിലെ ഒമ്പതുമണിക്ക് ജോലി തുടങ്ങും. അത് അവസാനിക്കുന്നത് അഞ്ചുമണിക്കാണ്. ഉച്ചയ്ക്ക് 1 മണി

Leave a Reply

Your email address will not be published. Required fields are marked *