ഫാസില: ഇവിടെ ജോലി ഒഴിവ് ഉണ്ടോ..?
സുവര്‍ണ: ആര്‍ക്കാ..?
ഫാസില: എന്റെ പരിചയത്തിലുള്ള ആള്ക്കാ..
സുവര്‍ണ: ആണ്പിള്ളേര് വേണ്ട.
ഫാസില: ആണല്ല. വീടിന്റെ അടുത്തുള്ള ചേച്ചിയാ..
സുവര്‍ണ: ശരി എന്നെ വന്ന് കാണാന്‍ പറ. കമ്പനി സമയത്തിന്റെ കാര്യം പറയണം. തോന്നിയ പോലെ വരാനും പോവാനും പറ്റില്ലാന്ന്
ഫാസില: ശരി മാഡം.
അവിടെ നിന്ന് പോവുന്ന സുവര്‍ണ മാഡം.
ഹനീഫ: ഇനി ഇവിടെ ആരെ ജോലിക്ക് കൊണ്ടുവരാനാ. ഇപ്പോള്‍ തന്നെ ഞാനടക്കം 14 പേരുണ്ട്.
ഫാസില: എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാ..
ഹനീഫ: ഉം വേഗം ജോലി തീര്‍ക്കാന്‍ നോക്ക്.
ഞാന്‍ തിരികെ വീട്ടിലേക്ക് പോകവെ ചേച്ചിയെ കണ്ടു കാര്യം പറഞ്ഞു. അങ്ങനെ ചേച്ചി എന്നോടൊപ്പം പിറ്റേദിവസം മാഡത്തെ കാണാന്‍ വന്നു.
മാഡം: എന്താ പേര്..?
ലിജി: ലിജി
മാഡം: വീട്..?
ലിജി: ഫാസിലയുടെ വീടിന്റെ അടുത്ത്.
മാഡം: ഉം. ഇവിടെ കൃത്യനിഷ്ടക്ക് വലിയ പ്രാധാന്യാ. 9 മണി ആവുമ്പോള്‍ ജോലിക്ക് വരണം. 5 മണി ആവുമ്പോള്‍ പോവാം. ഫാസില എല്ലാ കാര്യവും പറഞ്ഞില്ലേ..
ലിജി: പറഞ്ഞു മാഡം.
മാഡം: ദിവസം 250 രൂപ തരും. ഒരാഴ്ചയ്ക്കുള്ളില്‍ പണി പഠിച്ചാല്‍ അത് മൂന്നൂറു രൂപയാവും. ഓവര്‍ ടൈമിന് വേറെയും.
ലിജി: ശരി
അവള് തലയാട്ടി.
മാഡം: എന്നാ വാ…
എന്നു പറഞ്ഞു ഹനീഫയും ഫാസിലയും ജോലി ചെയ്യുന്ന മൂന്നാം നിലയിലേക്ക്