അവളിലേക്കുള്ള ദൂരം 4
Avalilekkulla Dhooram Part 4 | Author : Little Boy
[ Previous Part ] [ www.kambistories.com ]
അവസാന ഭാഗം
സമയം വൈകിട്ടാകുന്നു.. എല്ലാവരും വീടണയാനുള്ള തിരക്കിലാണ്..
പെട്ടെന്നൊരു കാർ ഒരു സ്കൂളിനു മുമ്പിൽ വന്നു നിന്നു… കാർ കണ്ടതും പുറത്തു അക്ഷമയോടെ കാത്തിരുന്ന ആ കുഞ്ഞുകണ്ണുകളിൽ സന്തോഷം നിറഞ്ഞു…
ആ പെൺകുട്ടി തന്റെ സഹപാഠികളോട് യാത്ര പറഞ്ഞു കാർ തുറന്നു കയറി..
” പപ്പാ.. ഇന്ന് വൈകിയോ…” കയറിയതും മോളുടെ ചോദ്യം എത്തി…
കുറച്ചു വൈകി മോളെ ഓഫീസിൽ നല്ല തിരക്കായിരുന്നു..
“മോള് നിന്ന് മടുത്തോ..” ഞാൻ ചോദിച്ചു
“ഇല്ല പപ്പാ… ഇപ്പൊ വന്ന് നിന്നതെ ഒള്ളു…”
ഞാൻ ചിരിച്ചുകോണ്ട് വണ്ടി എടുത്ത്.. വീട് ലക്ഷ്യമാക്കി ഓടിച്ചു തുടങ്ങി..
വീടെത്തിയതും മോളിറങ്ങി മമ്മാ എന്നുവിളിച്ചു ഉള്ളിലേക്ക് പോയി…
ഞാൻ കാർ പാർക്ക് ചെയ്തു വീട്ടിൽ കയറിയപ്പോൾ അടുക്കളയിൽ നിന്ന് ഒച്ചയും ബഹളവും കേൾക്കാം..
ഇതിവിടെ പതിവുള്ളതാണ്… വന്നാൽ ഉടനെ അമ്മയുടെ അടുത്തുച്ചെന്ന് ഇന്നുനടന്നതെല്ലാം പറഞ്ഞു കേൾപ്പിച്ചില്ലെങ്കിൽ കാന്താരിക്ക് സമാധാനം ഇല്ല..
ഞാൻ വാതിൽ വരെ ചെന്ന് അവരുടെ സംസാരം കേട്ടിരുന്നു.. മോളുടെ സംസാരങ്ങൾക്ക് മേഘ അതെ താളത്തിൽ മറുപടി കൊടുക്കുന്നുണ്ട്…
എല്ലാം കൊതിയോടെ നോക്കി നിന്നു ഞാൻ..ശേഷം നിരാശയോട് എന്റെ മുറി ലക്ഷ്യമാക്കി നടന്നു…അവരുടെ സംസാരം മാറിനിന്ന് കേൾക്കാൻ മാത്രമെ എനിക്കു സാധിക്കൂ… അവരോടൊപ്പം ചേരൽ എനിക്കു ഇന്നും സ്വപ്നം മാത്രം ആണ് …
മുറിയുടെ വാതിൽ തുറന്നു ഞാൻ അകത്തു കയറി..നീണ്ട ഏഴു വർഷത്തെ എന്റെ സങ്കടങ്ങളും ഒറ്റപെടലും അറിയാവുന്നത് ഈ നാലുചുവരുകുകൾക്കാണ്….ഞാൻ എനിക്കായി ഉണ്ടാക്കിയ തടവറ…
കുറച്ചു നേരം ഒന്ന് കിടന്ന് ശേഷം ഫ്രഷ് ആയി വന്നപ്പോഴേക്കും കട്ടിലിൽ സ്ഥിരം ആള് ഇരിപ്പുണ്ടായിരുന്നു…അതു കണ്ടതും എന്റെ അതുവരെയുള്ള വിഷമങ്ങൾ എങ്ങോ പോയ്മറയുന്നതുപോലെ തോന്നി…